ചെമ്പൻ മുള്ളൻകോഴി
ചെമ്പൻ മുള്ളൻകോഴി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. spadicea
|
Binomial name | |
Galloperdix spadicea (Gmelin, 1789)
|
കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തിൽ പെട്ട ഒരു പക്ഷിയാണ് ചെമ്പൻ മുള്ളൻകോഴി.[2] [3][4] ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിൻ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടൻകോഴിയേക്കാൾ ചെറുതാണ്.
രൂപവിവരണം
[തിരുത്തുക]പൂവന് തിളങ്ങുന്ന ചെമ്പൻ നിറമാണ്. പിട പൂവനെക്കാൾ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. പൂവന് അങ്കവാലില്ല.ശ്രീരം ചെമ്പിച്ച തവിട്ടു നിറമാണ്. കണ്ണിന്റെ ചുറ്റുമുള്ള നഗ്നമായ ഭാഗം ചുവപ്പാണ്. ആൺപക്ഷിയുടെ കാലിനു പിന്നിൽ 2-4 മുള്ളുകൾ കാണും. തലയുടെ മുകൾ ഭാഗം ഇരുണ്ട നിറമാണ്. തലയിലെ തൂവലുകൾചിലപ്പോൾ ശിഖ പോലെ ഉയർന്നു നിൽക്കും എ ന്നാൽ ഇവയ്ക്ക് പൂവില്ല.[5]
സ്വഭാവം, ആഹാരരീതി
[തിരുത്തുക]പൊതുവെ വളരെ നാണംകുണുങ്ങികളാണ്, മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളിലേക്ക് അധികം വരാറില്ല. കാട്ടുകോഴിയുടെ അതെ ആഹാരരീതി ആണ് ഇവക്കുള്ളത്.ഷഡ്പദങ്ങളും, ചെറിയ പഴങ്ങളും, വിത്തുകളും മണ്ണിൽ ചിക്കി ചികഞ്ഞു കഴിക്കുന്നതാണ് ശീലം.
ശബ്ദം
[തിരുത്തുക]ഗിനി കോഴിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഗത്തിലുള്ള കൊക്കൽ
പ്രജനനം
[തിരുത്തുക]നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകൾ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കൊപ്പം ഇരതേടാനിറങ്ങുന്നു. പറക്കാൻ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കൻ മലബാറിലെ വീട്ടുവളപ്പുകളിൽ ഈ പക്ഷി കാണപ്പെടുന്നു.
വിതരണം, ആവാസസ്ഥലം
[തിരുത്തുക]ഇന്ത്യ മുഴുവനായും (വടക്ക് -കിഴക്കൻ സംസ്ഥാനങ്ങൾ ഒഴിച്ച് )ഇടവിട്ട സ്ഥലങ്ങളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും, മലപ്രദേശങ്ങളിലും കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ BirdLife International (2009). "Galloperdix spadicea". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ ആർ, വിനോദ്കുമാർ (2014). കേരളത്തിലെ പക്ഷില്ല്-പഠനം. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)