ചെമ്പൻ മുള്ളൻകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്പൻ മുള്ളൻകോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. spadicea
Binomial name
Galloperdix spadicea
(Gmelin, 1789)

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തിൽ പെട്ട ഒരു പക്ഷിയാണ് ചെമ്പൻ മുള്ളൻകോഴി.[2] [3][4] ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിൻ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടൻകോഴിയേക്കാൾ ചെറുതാണ്.

രൂപവിവരണം[തിരുത്തുക]

പൂവന് തിളങ്ങുന്ന ചെമ്പൻ നിറമാണ്. പിട പൂവനെക്കാൾ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. പൂവന് അങ്കവാലില്ല.ശ്രീരം ചെമ്പിച്ച തവിട്ടു നിറമാണ്. കണ്ണിന്റെ ചുറ്റുമുള്ള നഗ്നമായ ഭാഗം ചുവപ്പാണ്. ആൺപക്ഷിയുടെ കാലിനു പിന്നിൽ 2-4 മുള്ളുകൾ കാണും. തലയുടെ മുകൾ ഭാഗം ഇരുണ്ട നിറമാണ്. തലയിലെ തൂവലുകൾചിലപ്പോൾ ശിഖ പോലെ ഉയർന്നു നിൽക്കും എ ന്നാൽ ഇവയ്ക്ക് പൂവില്ല.[5]

സ്വഭാവം, ആഹാരരീതി[തിരുത്തുക]

പൊതുവെ വളരെ നാണംകുണുങ്ങികളാണ്, മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളിലേക്ക് അധികം വരാറില്ല. കാട്ടുകോഴിയുടെ അതെ ആഹാരരീതി ആണ് ഇവക്കുള്ളത്.ഷഡ്പദങ്ങളും, ചെറിയ പഴങ്ങളും, വിത്തുകളും മണ്ണിൽ ചിക്കി ചികഞ്ഞു കഴിക്കുന്നതാണ് ശീലം.

ശബ്ദം[തിരുത്തുക]

ഗിനി കോഴിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഗത്തിലുള്ള കൊക്കൽ

പ്രജനനം[തിരുത്തുക]

നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകൾ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കൊപ്പം ഇരതേടാനിറങ്ങുന്നു. പറക്കാൻ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കൻ മലബാറിലെ വീട്ടുവളപ്പുകളിൽ ഈ പക്ഷി കാണപ്പെടുന്നു.

വിതരണം, ആവാസസ്ഥലം[തിരുത്തുക]

ഇന്ത്യ മുഴുവനായും (വടക്ക് -കിഴക്കൻ സംസ്ഥാനങ്ങൾ ഒഴിച്ച് )ഇടവിട്ട സ്ഥലങ്ങളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിലും,  ഇലപൊഴിയും വനങ്ങളിലും, മലപ്രദേശങ്ങളിലും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2009). "Galloperdix spadicea". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. ആർ, വിനോദ്കുമാർ (2014). കേരളത്തിലെ പക്ഷില്ല്-പഠനം. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)"https://ml.wikipedia.org/w/index.php?title=ചെമ്പൻ_മുള്ളൻകോഴി&oldid=2746886" എന്ന താളിൽനിന്ന് ശേഖരിച്ചത്