പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parappukkavu Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
പറപ്പൂക്കാവ് ക്ഷേത്രം
പറപ്പൂക്കാവ് ക്ഷേത്രം
സ്ഥാനം
സംസ്ഥാനം:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:കേച്ചേരി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവതി
പ്രധാന ഉത്സവങ്ങൾ:വേല,പൂരം
വാസ്തുശൈലി:കേരളീയ ക്ഷേത്ര ശൈലിയിൽ
ചരിത്രം
ക്ഷേത്രഭരണസമിതി:പറപ്പൂക്കാവ് ദേവസ്വം ബോർഡ്‌

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കേച്ചേരിയിൽ കീച്ചേരിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ വാർഷിക ഉത്സവമായ വേല പൂരം മീനമാസത്തിലാണ് ആഘോഷിക്കുന്നത്.[1] [2][3] തൃശ്ശൂർ, കുന്നംകുളം, ചാവക്കാട് എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന പതിനെട്ടു ദേശങ്ങൾക്ക് ഭഗവതിയായി നിലകൊള്ളുന്നു.

പ്രധാന ഉത്സവങ്ങൾ[തിരുത്തുക]

  • മീനം 16 വേലമഹോത്സവം
  • മീനം 17 പൂരമഹോത്സവം
  • മേടം 30 പ്രതിഷ്ഠ ദിനമഹോത്സവം

ആരാധനാമൂർത്തികൾ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭഗവതി യാണ് ദുർഗ,ബ്രഹ്മരക്ഷസ്,നാഗങ്ങൾ, ദണ്ഡൻ,കിരാതമൂർത്തി,വിഷ്ണുമായ സ്വാമി,മുത്തപ്പൻ,താഴത്തേക്കാവ് ഭഗവതി എന്നിവരാണ് മറ്റ് മൂർത്തികൾ.

രൂപകല്പന[തിരുത്തുക]

നാലമ്പലം, നമസ്കാര മണ്ഡപം, കൊടിമരം, ഉപദേവതകളുടെ ശ്രീകോവിലുകൾ എന്നിവയുള്ള പാരമ്പരാഗത കേരള ശൈലി.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

കേച്ചേരി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 300 മീറ്റർ സഞ്ചരിച്ചു വലതുവശത്തെ റോഡിലൂടെ 200 മീറ്റർ പോയാൽ ഇടതുഭാഗത്തായി മൈതാനവും,ക്ഷേത്രവും കാണാം.

അവലംബങ്ങൾ[തിരുത്തുക]

  1. "പൂരാവേശത്തിൽ പറപ്പൂക്കാവ്..." (in Malayalam). mathrubhumi.com. 1 April 2022. Retrieved 11 April 2024.{{cite news}}: CS1 maint: unrecognized language (link)
  2. "പറപ്പൂക്കാവ് പൂരം കൊടിയേറ്റം ഇന്ന്". Mathrubhumi (in Malayalam). 28 May 2023. Archived from the original on 28 May 2023. Retrieved 2024-04-11.{{cite news}}: CS1 maint: unrecognized language (link)
  3. "ആവേശത്തേരിലേറി പറപ്പൂക്കാവ് പൂരം". Mathrubhumi (in Malayalam). 31 March 2024. Archived from the original on 2024-04-11. Retrieved 2024-04-11.{{cite news}}: CS1 maint: unrecognized language (link)