നിത്യ റാം
നിത്യ റാം | |
---|---|
ನಿತ್ಯಾರಾಮ್ | |
ജനനം | 1990 ജനുവരി 31 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2010-തുടരുന്നു |
ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ഒരു ഇന്ത്യൻ നടിയാണ് നിത്യ റാം (ജനനം: 1990 ജനുവരി 31).[1] കന്നഡ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഇവർ അഭിനയരംഗത്തേക്കു കടന്നുവന്നത്. കന്നഡ നടിയായ രചിത റാമിന്റെ സഹോദരിയാണ് നിത്യ റാം. നന്ദിനി എന്ന ടെലിവിഷൻ പരമ്പരയിലെ 'ഗംഗ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യയായിരുന്നു.[2]
ആദ്യകാല ജീവിതം
[തിരുത്തുക]കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് നിത്യ റാം ജനിച്ചത്. നിത്യയുടെ പിതാവ് കെ.എസ്. രാമുവും സഹോദരി രചിത റാമും ഇന്ത്യൻ ക്ലാസിക്കൽ നർത്തകരാണ്. രചിത റാം ഒരു ചലച്ചിത്ര നടി കൂടിയാണ്. നിത്യ റാമും ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ബയോടെക്നോളജിയിൽ ബിരുദം നേടിയ നിത്യ റാം ഒരു ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[1]
സീ കന്നഡ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ബെങ്കിയല്ലി അരലിഡ ഹൂവ് എന്ന ടെലിവിഷൻ പരമ്പരയിലാണ് നിത്യാ റാം ആദ്യമായി അഭിനയിക്കുന്നത്. സഹോദരി രചിത റാമും ഈ പരമ്പരയിൽ അഭിനയിച്ചിരുന്നു. ഈ പരമ്പരയ്ക്കു ശേഷം കർപ്പൂരാഡ ഗോംബെ, രാജ്കുമാരി, എരടു കനസു എന്നീ കന്നഡ സീരിയലുകളിലും നിത്യ അഭിനയിച്ചു.[3] കന്നഡയ്ക്കു പുറമേ തമിഴ് ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനായി കരാർ ഒപ്പുവെച്ചെങ്കിലും ചിത്രീകരണം തുടങ്ങുവാൻ കഴിഞ്ഞില്ല.[1] 2014-ൽ അരു ഗൗഡയുടെ നായികയായി മുഡ്ഡു മനസേ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. അതേത്തുടർന്ന് അമ്മാ നാ കൊടലാ എന്ന തെലുങ്ക് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.[4]
അഭിനയിച്ചവ
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]വർഷം | പരമ്പര | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2010 | ബെങ്കയല്ലി അരലിഡ ഹൂവ് | മല്ലി | കന്നഡ | ആദ്യമായി അഭിനയിച്ച സീരിയൽ |
2011–2013 | അവൾ | ശാലിനി | തമിഴ് | ആദ്യമായി അഭിനയിച്ച തമിഴ് സീരിയൽ |
2013 | കർപ്പൂരട ഗൊമ്പെ | ശ്രാവണി | കന്നഡ | |
2013 | രാജ്കുമാരി | കന്നഡ | ||
2012–2014 | മുഡ്ഡു ബിഡ്ഡ | ഗീത/സംഗീത | തെലുങ്ക് | ഇരട്ട വേഷം, ആദ്യ തെലുങ്ക് സീരിയൽ |
2014–2017 | അമ്മാ നാ കൊടലാ | മധുമിത | തെലുങ്ക് | |
2015 | എരഡു കനസു | കന്നഡ | ||
2016 | ഗിരിജ കല്യാണ | പാർവ്വതി | കന്നഡ | ആത്മീയ പരമ്പര |
2017–തുടരുന്നു | നന്ദിനി | ഗംഗ അരുൺ നന്ദിനി |
തമിഴ് (യഥാർത്ഥ പതിപ്പ്) കന്നഡ(പുനർനിർമ്മിച്ചു) തെലുങ്ക്(ഡബ്ബ്) മലയാളം(ഡബ്ബ്) സിംഹള ഭാഷ(സബ്ടെറ്റിൽ) |
ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇറങ്ങിയ പരമ്പര |
2017-തുടരുന്നു | അസതാൽ ചുട്ടീസ് (ടി.വി. പരിപാടി) | വിധികർത്താവ് | തമിഴ് | കുട്ടികൾക്കു വേണ്ടിയുള്ള പരമ്പര |
2017-തുടരുന്നു | കില്ലാഡി കിഡ്സ് (ടി.വി. പരിപാടി) | വിധികർത്താവ് | കന്നഡ | കുട്ടികൾക്കു വേണ്ടിയുള്ള പരമ്പര |
2018 | സവാൽഗേ സൈ | അവതാരക | കന്നഡ | റിയാലിറ്റി ഷോ |
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2015 | മുഡ്ഡു മനസേ | പൂർവ്വി | കന്നഡ | ആദ്യ ചലച്ചിത്രം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 A. Sharadhaa (27 August 2013). "Nithya enters tinsel town". The New Indian Express. Archived from the original on 2016-06-24. Retrieved 15 August 2015.
- ↑ "Rachita Ram and Nithya Ram are sisters". The Times of India. Retrieved 15 August 2015.
- ↑ Prasad S., Shym. "Ranchita Ram's fairytale journey in Sandalwood". The Times of India. Retrieved 15 August 2015.
- ↑ "Nithya Ram returns to the small screen". The Times of India. 6 December 2015. Retrieved 15 August 2015.