മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mysore junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം
ಮೈಸೂರು ಜಂಕ್ಷನ್
റെയിൽ‌ ഗതാഗതം
Mysore Junction railway station clocktower.jpg
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയത്തിലെ ക്ലോക്ക് ടവർ
Station statistics
Addressമൈസൂരു, മൈസൂരു ജില്ല, കർണാടക
 ഇന്ത്യ
Coordinates12°18′59″N 76°38′43″E / 12.3163°N 76.6454°E / 12.3163; 76.6454Coordinates: 12°18′59″N 76°38′43″E / 12.3163°N 76.6454°E / 12.3163; 76.6454
Structureസ്റ്റാൻഡേർഡ്
Platforms6
Parkingഉണ്ട്
Other information
Opened1870
Electrifiedനിർമ്മാണത്തിലാണ്
CodeMYS
Zone(s) South Western Railway
Division(s) Mysore
Owned byഇന്ത്യ ഇന്ത്യൻ റെയിൽവേ
Station statusപ്രവർത്തിക്കുന്നു

കർണ്ണാടകയിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രധാന തീവണ്ടി നിലയമാണ് മൈസൂർ (മൈസൂരു) ജങ്ക്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് - MYS).[1] നഗരത്തിന്റെ ഹൃദയഭാഗത്താണ് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ-പശ്ചിമ മേഖലയിൽ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുന്ന നിലയമാണിത്.[1] ഇന്ത്യയിലെ ആദ്യത്തെ അന്ധ-സൗഹൃദതീവണ്ടിനിലയമാണ് മൈസൂർ തീവണ്ടിനിലയം.[അവലംബം ആവശ്യമാണ്] തീവണ്ടിനിലയത്തിലെ സൗകര്യങ്ങളുടെ രേഖാചിത്രം ബ്രെയിൽ ലിപിയിൽ ലഭിക്കും. ആറു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. നിലയത്തിൽ 200 മീറ്റർ ചുറ്റളവിൽ വൈഫൈ സൌകര്യം ലഭ്യമാണ്. മുൻപ് മൈസൂരിനെയും ബാംഗളൂരിനെയും ബന്ധിപ്പിച്ചിരുന്നത് മീറ്റർഗേജ് വഴിയായിരുന്നു. ഇന്നത് ബ്രോഡ്​ഗേജ് ആയി മാറിയിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mysore Junction Railway Station". India rail info. ശേഖരിച്ചത് 2015 ഡിസംബർ 20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]