Jump to content

മേരി ആൻ ബാർലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Anne Barlow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേരി ആൻ ബാർലോ
ജനനം
മേരി-ആൻ ബാർലോ

(1973-11-21) നവംബർ 21, 1973  (51 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽനടി
സജീവ കാലം1997–present
ഉയരം1.68 മീ (5 അടി 6 ഇഞ്ച്)

ഒരു ദക്ഷിണാഫ്രിക്കൻ നടിയും ശബ്ദ കലാകാരിയുമാണ് മേരി ആൻ ബാർലോ [1] (ജനനം: 21 നവംബർ 1973 (അല്ലെങ്കിൽ ചില ഉറവിടങ്ങൾ പ്രകാരം 1974 ജനുവരി 1)[2].ജനപ്രിയ പരമ്പരകളായ മാമാ ജാക്ക്, വൈൽഡ് അറ്റ് ഹാർട്ട്, പ്രൈ എന്നിവയിലെ കഥാപാത്രങ്ങളുടെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

1973 നവംബർ 21 ന് സിംബാബ്‌വെയിലെ ഹരാരെയിലാണ് ബാർലോ ജനിച്ചത്.[3]പ്രൈസ് കുടുംബ ഗോത്രപിതാവായ സെബാസ്റ്റ്യൻ പ്രൈസിന് ആദ്യ ഭാര്യയിൽ നിന്ന് ഫെലിസിറ്റി, എലിസബത്ത്, അലക്സാണ്ട്ര "ലെക്സി" എന്നീ മൂന്ന് പെൺമക്കളുണ്ട്. [4]1995-ൽ നാടക കലയിൽ ഡിപ്ലോമ പഠനം ആരംഭിക്കുകയും പിന്നീട് 1997-ൽ ബിരുദം നേടുകയും ചെയ്തു. [5]

1997-ൽ എസ്‌കോർട്ട്സ് എന്ന ജനപ്രിയ നാടകം പ്രിട്ടോറിയയിലെ മാണ്ടി ബ്രൈറ്റൻ‌ബാക്ക് തിയേറ്ററിലും 2003-ൽ ദി വജൈന മോണോലോഗ് എക്സർപ്റ്റുകളിലും അവതരിപ്പിച്ചു. 2006-ൽ ഷാഡോ എന്ന ടെലിവിഷൻ പരമ്പരയിലും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ഡോ. ജേക്കബ്സ് ക്രോസ് എന്ന പരമ്പരയുടെ സീസൺ 4 ൽ സാം ജോൺസ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]

1997-2003 കാലഘട്ടത്തിലെ പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ എഗോലി: പ്ലേസ് ഓഫ് ഗോൾഡിലെ 'കോറിൻ മക്കെൻസി എഡ്വേർഡ്സ്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. നിരവധി അന്താരാഷ്ട്ര ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചു. 2009 മുതൽ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ വൈൽഡ് അറ്റ് ഹാർട്ടിൽ വനേസ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസേജ്, കേപ് ഓഫ് ഗുഡ് ഹോപ്പ് എന്നീ ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തു. 2004-ൽ റോക്സി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. തുടർന്ന് ലിയോൺ ഷസ്റ്ററിനൊപ്പം 2005-ൽ പുറത്തിറങ്ങിയ മാമാ ജാക്ക് എന്ന സിനിമയിലും അഭിനയിച്ചു.[2]

നിരവധി ടെലിവിഷൻ പരമ്പരകളായ ഇസിഡിംഗോ, ബിന്നെലാൻഡേഴ്‌സ്, ഇഹാവു, റോയർ ജൗവോട്ട്, സ്നിച്ച് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. 2016-ൽ കേപ് ടൗൺ ടെലിവിഷൻ ലഘുപരമ്പരയിൽ 'മാർഗരറ്റ് വാലസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3]2020 ജൂലൈയിൽ ലെഗസി എന്ന ടെലിവിഷൻ പരമ്പരയിൽ അവർ അഭിനയിച്ചു. അതിൽ 'ഫെലിസിറ്റി പ്രൈസ്' എന്ന വേഷം ചെയ്തു.[4]

ഫിലിമോഗ്രാഫി

[തിരുത്തുക]
Year Film Role Genre Ref.
1991 എഗോലി: പ്ലേസ് ഓഫ് ഗോൾഡ് കോറിൻ മക്കെൻസി എഡ്വേർഡ്സ് TV Series
2004 സ്നിച്ച് ഫ്രാൻസിൻ കുള്ളിനൻ TV സീരീസ്
2004 കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ലിസ വാൻ ഹെർൺ ഫിലിം
2005 റോക്സി റോക്സി/ രണ്ടാനമ്മ TV സിനിമ
2005 മാമാ ജാക്ക് ഏഞ്ചല ഫിലിം
2006 നമ്പർ 10 ഏഞ്ചല ഫിലിം
2007 പ്രേ റേഞ്ചർ ഇൻ റേഡിയോ റൂം ഫിലിം
2007 ദി ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസ്സേജ് ട്രേസി ഹ്രസ്വചിത്രം
2009 ഡയമണ്ട്സ് വിക്കി ഡോയൽ TV സിനിമ
2009 ദി ഫിലാന്ത്രോപിസ്റ്റ് ഇന്റർവ്യൂവർ TV സീരീസ്
2011 വൈൽഡ് അറ്റ് ഹാർട്ട് വനേസ TV സീരീസ്
2011 വിന്നി മണ്ടേല TRC റിപ്പോർട്ടർ ഫിലിം
2015 ഷീല ഏഞ്ചല ഹ്രസ്വചിത്രം
2016 കേപ് ടൗൺ മാർഗരറ്റ് വാലസ് TV ലഘുപരമ്പര
2017 ബ്ലാക്ക് സെയിൽസ് മാർഗരറ്റ് അണ്ടർഹിൽ TV സീരീസ്
2017 തുലാസ് വൈൻ സൂസെന്നെ TV സീരീസ്
2017 ടാറിൻ & ഷാരോൺ ലോറി TV സീരീസ്
2018 ഫെയർവെൽ എല്ല ബെല്ല സാറാ ഫിലിം
2020 ലെഗസി ഫെലിസിറ്റി പ്രൈസ് TV സീരീസ്
2020 Heks കെല്ലി/ ലിസ ഫിലിം
2018 ദി റിവർ ഗെയിൽ മതബത TV സീരീസ്

അവലംബം

[തിരുത്തുക]
  1. "Mary-Anne Barlow filmography". APM. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  2. 2.0 2.1 "Mary-Ann Barlow career". moviefone. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  3. 3.0 3.1 3.2 3.3 3.4 "Mary-anne Barlow career". tvsa. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  4. 4.0 4.1 "Three sisters will turn heads on M-Net's first telenovela Legacy". independent. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  5. "Mary-Anne Barlow bio" (PDF). Artist Connection. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേരി_ആൻ_ബാർലോ&oldid=3480277" എന്ന താളിൽനിന്ന് ശേഖരിച്ചത്