ഉള്ളടക്കത്തിലേക്ക് പോവുക

മേരി ആൻ ബാർലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ആൻ ബാർലോ
ജനനം
മേരി-ആൻ ബാർലോ

(1973-11-21) നവംബർ 21, 1973 (age 52) വയസ്സ്)
തൊഴിൽനടി
സജീവ കാലം1997–present
ഉയരം1.68 മീ (5 അടി 6 ഇഞ്ച്)

ഒരു ദക്ഷിണാഫ്രിക്കൻ നടിയും ശബ്ദ കലാകാരിയുമാണ് മേരി ആൻ ബാർലോ [1] (ജനനം: 21 നവംബർ 1973 (അല്ലെങ്കിൽ ചില ഉറവിടങ്ങൾ പ്രകാരം 1974 ജനുവരി 1)[2].ജനപ്രിയ പരമ്പരകളായ മാമാ ജാക്ക്, വൈൽഡ് അറ്റ് ഹാർട്ട്, പ്രൈ എന്നിവയിലെ കഥാപാത്രങ്ങളുടെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

1973 നവംബർ 21 ന് സിംബാബ്‌വെയിലെ ഹരാരെയിലാണ് ബാർലോ ജനിച്ചത്.[3]പ്രൈസ് കുടുംബ ഗോത്രപിതാവായ സെബാസ്റ്റ്യൻ പ്രൈസിന് ആദ്യ ഭാര്യയിൽ നിന്ന് ഫെലിസിറ്റി, എലിസബത്ത്, അലക്സാണ്ട്ര "ലെക്സി" എന്നീ മൂന്ന് പെൺമക്കളുണ്ട്. [4]1995-ൽ നാടക കലയിൽ ഡിപ്ലോമ പഠനം ആരംഭിക്കുകയും പിന്നീട് 1997-ൽ ബിരുദം നേടുകയും ചെയ്തു. [5]

1997-ൽ എസ്‌കോർട്ട്സ് എന്ന ജനപ്രിയ നാടകം പ്രിട്ടോറിയയിലെ മാണ്ടി ബ്രൈറ്റൻ‌ബാക്ക് തിയേറ്ററിലും 2003-ൽ ദി വജൈന മോണോലോഗ് എക്സർപ്റ്റുകളിലും അവതരിപ്പിച്ചു. 2006-ൽ ഷാഡോ എന്ന ടെലിവിഷൻ പരമ്പരയിലും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ഡോ. ജേക്കബ്സ് ക്രോസ് എന്ന പരമ്പരയുടെ സീസൺ 4 ൽ സാം ജോൺസ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]

1997-2003 കാലഘട്ടത്തിലെ പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ എഗോലി: പ്ലേസ് ഓഫ് ഗോൾഡിലെ 'കോറിൻ മക്കെൻസി എഡ്വേർഡ്സ്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. നിരവധി അന്താരാഷ്ട്ര ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചു. 2009 മുതൽ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ വൈൽഡ് അറ്റ് ഹാർട്ടിൽ വനേസ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[3]ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസേജ്, കേപ് ഓഫ് ഗുഡ് ഹോപ്പ് എന്നീ ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തു. 2004-ൽ റോക്സി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. തുടർന്ന് ലിയോൺ ഷസ്റ്ററിനൊപ്പം 2005-ൽ പുറത്തിറങ്ങിയ മാമാ ജാക്ക് എന്ന സിനിമയിലും അഭിനയിച്ചു.[2]

നിരവധി ടെലിവിഷൻ പരമ്പരകളായ ഇസിഡിംഗോ, ബിന്നെലാൻഡേഴ്‌സ്, ഇഹാവു, റോയർ ജൗവോട്ട്, സ്നിച്ച് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. 2016-ൽ കേപ് ടൗൺ ടെലിവിഷൻ ലഘുപരമ്പരയിൽ 'മാർഗരറ്റ് വാലസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3]2020 ജൂലൈയിൽ ലെഗസി എന്ന ടെലിവിഷൻ പരമ്പരയിൽ അവർ അഭിനയിച്ചു. അതിൽ 'ഫെലിസിറ്റി പ്രൈസ്' എന്ന വേഷം ചെയ്തു.[4]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmRoleGenreRef.
1991എഗോലി: പ്ലേസ് ഓഫ് ഗോൾഡ്കോറിൻ മക്കെൻസി എഡ്വേർഡ്സ്TV Series
2004സ്നിച്ച്ഫ്രാൻസിൻ കുള്ളിനൻTV സീരീസ്
2004കേപ്പ് ഓഫ് ഗുഡ് ഹോപ്പ്ലിസ വാൻ ഹെർൺഫിലിം
2005റോക്സിറോക്സി/ രണ്ടാനമ്മTV സിനിമ
2005മാമാ ജാക്ക്ഏഞ്ചലഫിലിം
2006നമ്പർ 10ഏഞ്ചലഫിലിം
2007പ്രേറേഞ്ചർ ഇൻ റേഡിയോ റൂംഫിലിം
2007ദി ലാസ്റ്റ് റൈറ്റ്സ് ഓഫ് പാസ്സേജ്ട്രേസിഹ്രസ്വചിത്രം
2009ഡയമണ്ട്സ്വിക്കി ഡോയൽTV സിനിമ
2009ദി ഫിലാന്ത്രോപിസ്റ്റ്ഇന്റർവ്യൂവർTV സീരീസ്
2011വൈൽഡ് അറ്റ് ഹാർട്ട്വനേസTV സീരീസ്
2011വിന്നി മണ്ടേലTRC റിപ്പോർട്ടർഫിലിം
2015ഷീലഏഞ്ചലഹ്രസ്വചിത്രം
2016കേപ് ടൗൺമാർഗരറ്റ് വാലസ്TV ലഘുപരമ്പര
2017ബ്ലാക്ക് സെയിൽസ്മാർഗരറ്റ് അണ്ടർഹിൽTV സീരീസ്
2017തുലാസ് വൈൻസൂസെന്നെTV സീരീസ്
2017ടാറിൻ & ഷാരോൺലോറിTV സീരീസ്
2018ഫെയർവെൽ എല്ല ബെല്ലസാറാഫിലിം
2020ലെഗസിഫെലിസിറ്റി പ്രൈസ്TV സീരീസ്
2020Heksകെല്ലി/ ലിസഫിലിം
2018ദി റിവർഗെയിൽ മതബതTV സീരീസ്

അവലംബം

[തിരുത്തുക]
  1. "Mary-Anne Barlow filmography". APM. 2020-11-27. Archived from the original on 2021-07-30. Retrieved 2020-11-27.
  2. 1 2 "Mary-Ann Barlow career". moviefone. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  3. 1 2 3 4 5 "Mary-anne Barlow career". tvsa. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  4. 1 2 "Three sisters will turn heads on M-Net's first telenovela Legacy". independent. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)
  5. "Mary-Anne Barlow bio" (PDF). Artist Connection. 2020-11-27. Retrieved 2020-11-27. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേരി_ആൻ_ബാർലോ&oldid=4628441" എന്ന താളിൽനിന്ന് ശേഖരിച്ചത്