Jump to content

മാമ്പുഴ കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mampuzha Kumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാമ്പുഴ കുമാരൻ
മാമ്പുഴ കുമാരൻ
ജനനം
മരണം(2024-10-29)ഒക്ടോബർ 29, 2024
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യ നിരൂപകൻ
ജീവിതപങ്കാളി(കൾ)പി.വി. രുക്മിണി
കുട്ടികൾമിനി
ജയകുമാർ
ഗോപകുമാർ

മലയാള സാഹിത്യനിരൂപകനായിരുന്നു പ്രൊഫ. മാമ്പുഴ കുമാരൻ. 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘വളരുന്ന സാഹിത്യം’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം മാമ്പുഴ ഗ്രാമത്തിൽ കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മയുടെയും പെരുമ്പളം ചിറയിൽ കുഞ്ഞിക്കൃഷ്ണൻനായരുടെയും മകനാണ്‌. എറണാകുളം മഹാരാജാസ് കോളേജിൽനിന്നാണ് എം.എ. ജയിച്ചത്. 1956ൽ സമസ്ത കേരള സാഹിത്യ പരിഷത്ത് കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗമൽസരത്തിൽ ഒന്നാം സമ്മാനം നേടി. വിവിധ ആനുകാലികങ്ങളിൽ വ്യത്യസ്ത തൂലികാനാമങ്ങളിൽ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. കൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെയ്‍ന്റ് ഇഗ്നേഷ്യസ് ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1961 മുതൽ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മലയാളവിഭാഗം അധ്യാപകനായി. ‘മോളിയേയിൽനിന്ന് ഇബ്സനിലേക്ക്’ എന്ന കൃതിക്ക് 1998-ലെ എൻ. കൃഷ്ണപിള്ള സ്മാരകപുരസ്കാരം ലഭിച്ചു. [2]

ഭാര്യ: പി.വി. രുക്മിണി, മക്കൾ: മിനി, ജയകുമാർ, ഗോപകുമാർ,

കൃതികൾ

[തിരുത്തുക]
  • സർഗദർശനം
  • അനുമാനം
  • വാക്കും പൊരുളും
  • ഉൾക്കാഴ്ചകൾ
  • സംസ്കാരത്തിന്റെ അടയാളങ്ങൾ
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • സ്മൃതിമുദ്രകൾ
  • നാടകദർശനം
  • ‘മോളിയേയിൽനിന്ന് ഇബ്സനിലേക്ക്’

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1998-ലെ എൻ. കൃഷ്ണപിള്ള സ്മാരകപുരസ്കാരം
  • 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം

അവലംബം

[തിരുത്തുക]
  1. https://www.mathrubhumi.com/literature/news/prof-mambuza-kumaran-literary-critic-passes-away-1.10033091
  2. https://www.deshabhimani.com/news/kerala/literary-critic-prof-mambuzha-kumaran-passed-away/1146382
"https://ml.wikipedia.org/w/index.php?title=മാമ്പുഴ_കുമാരൻ&oldid=4135166" എന്ന താളിൽനിന്ന് ശേഖരിച്ചത്