മഹാത്മാഗാന്ധി സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahatma Gandhi University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി
Mahatma Gandhi University Kottayam Entrance.JPG
സർവ്വകലാശാലയുടെ പ്രവേശനകവാടം
ആദർശസൂക്തംവിദ്യായ അമ്രൃതംസ്നുതേ
തരംപബ്ലിക്
സ്ഥാപിതം1983
ചാൻസലർപി. സദാശിവം
വൈസ്-ചാൻസലർബാബു സെബാസ്റ്റ്യൻ
സ്ഥലംകോട്ടയം, കേരളം, ഇന്ത്യ
അഫിലിയേഷനുകൾയു.ജി.സി
വെബ്‌സൈറ്റ്എം.ജി.യൂനിവേഴ്‌സിറ്റി
സർവ്വകലാശാലയുടെ മുന്നിലെ കവല

മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റി 1983 ഒക്ടോബർ 2-നാണ്‌ സ്ഥാപിതമായത്.[1] കോട്ടയം ജില്ലയിലെ അതിരമ്പുഴയാണ് സർവ്വകലാശാലയുടെ ആസ്ഥാനം. കേരളത്തിലെ പ്രധാന സർവ്വകലാശാലകളിലൊന്നായ മഹാത്മാഗാന്ധി സർവ്വകലാശാല മധ്യകേരളത്തിൽ നിന്നുള്ള ജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെ അതിരമ്പുഴയിലെ 110 ഏക്കർ പ്രിയദർശിനി ഹിൽസ് കാമ്പസിൽ സജ്ജീകരിച്ചിരിക്കുന്ന സർവകലാശാലയ്ക്ക് കോട്ടയത്ത് രണ്ട് സാറ്റലൈറ്റ് കാമ്പസുകളും ഉണ്ട്.സർവ്വകലാശാലയ്ക്ക് കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ റവന്യൂ ജില്ലകളുടെ അധികാരപരിധിയുണ്ട്.സർവ്വകലാശാല അതിന്റെ 23 യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകൾ, 2 ഇന്റർനാഷണൽ, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ, 7 ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററുകൾ, 10 ഇന്റർ സ്‌കൂൾ സെന്ററുകൾ, 77 ഗവ./എയ്ഡഡ് അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലൂടെ ബിരുദ, ബിരുദാനന്തര, എം ഫിൽ, ഡോക്ടറൽ തലങ്ങളിൽ വിവധ പ്രോഗ്രാമുകൾ/കോഴ്സുകൾ നടത്തുന്നു. 10 സ്വയംഭരണ കോളേജുകൾ , 200 അൺ എയ്ഡഡ് അഫിലിയേറ്റഡ് കോളേജുകളും 199 അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്, ടെക്‌നോളജി, ലീഗൽ സ്റ്റഡീസ്, പെഡഗോഗി, ഫാർമസി, നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണൽ വിഷയങ്ങൾക്ക് പുറമെ സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയുടെ ഇന്റർ ഡിസിപ്ലിനറിയിലും പരമ്പരാഗത വിഷയങ്ങളിലും ഈ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നൽകിവരുന്നു.

വ്യവസായ, വിപണി ആവശ്യകതകൾക്ക് അനുസൃതമായി അഫിലിയേറ്റഡ് കോളേജുകളിലൂടെ അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര, പ്രൊഫഷണൽ പ്രോഗ്രാമുകളിലെ വൈവിധ്യമാർന്ന സ്പെഷ്യലൈസേഷനുകൾക്ക് സർവകലാശാല പ്രശസ്തമാണ്. ബാച്ചിലർ ഓഫ് ആർട്‌സിന് (ബിഎ) 52 സ്പെഷ്യലൈസേഷനുകളും ബാച്ചിലർ ഓഫ് സയൻസിനു(ബിഎസ് സി) 43 സ്പെഷ്യലൈസേഷനുകളും ബാച്ചിലർ ഓഫ് കോമേഴ്സിൽ(ബികോം) 14 സ്പെഷ്യലൈസേഷനുകളും ബാച്ചിലർ ഓഫ് ടെക്നോളജിയിൽ(ബി.ടെക്) 8 സ്പെഷ്യലൈസേഷനുകളും മാസ്റ്റർ ഓഫ് ആർട്‌സിന്(എം എ) 27 സ്പെഷ്യലൈസേഷനുകളും മാസ്റ്റർ ഓഫ് സയൻസിനു(എംഎസ് സി) 44 സ്പെഷ്യലൈസേഷനുകളും മാസ്റ്റർ ഓഫ് കോമേഴ്സിൽ(ബികോം) 10 സ്പെഷ്യലൈസേഷനുകളും മാസ്റ്റർ ഓഫ് ടെക്നോളജിയിൽ(എം .ടെക്) 6 സ്പെഷ്യലൈസേഷനുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല