ലിബറേഷൻ ഓഫ് പീറ്റർ
1665-1667 കാലഘട്ടത്തിൽ ബാർട്ടോലോം എസ്റ്റെബാൻ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ലിബറേഷൻ ഓഫ് പീറ്റർ. ഈ ചിത്രം ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[1]
സെവില്ലെയിലെ ഹെർമണ്ടാഡ് ഡി ലാ കാരിഡാഡിന് (ബ്രദേഴ്സ് ഓഫ് ചാരിറ്റി) വേണ്ടി ആർട്ടിസ്റ്റ് വരച്ച എട്ട് സൃഷ്ടികളിൽ ഒന്നായിരുന്നു ഇത്. ഈ എട്ടിൽ നാലെണ്ണം മാത്രമാണ് ഇപ്പോഴും സ്‌പെയിനിൽ ഉള്ളത്, അതായത് ദ മിറക്കിൾ ഓഫ് ദ ലോവ്സ് ആൻഡ് ഫിഷസ്, മോസസ് അറ്റ് ദ റോക്ക് ഓഫ് ഹോറെബ്, സെന്റ് എലിസബത്ത് ഓഫ് ഹംഗറി, സെന്റ് ജോൺ ഓഫ് ഗോഡ്. ഹെർമിറ്റേജ് സൃഷ്ടിയും ബാക്കിയുള്ള മൂന്നെണ്ണവും (അബ്രഹാം വെൽകമിങ് ത്രീ ഏഞ്ചൽസ് - നാഷണൽ ഗാലറി ഓഫ് കാനഡ; ലണ്ടനിലെ നാഷണൽ ഗാലറിയിലെ ക്രൈസ്റ്റ് ഹീലിങ് ദ പാരാലൈറ്റിക് അറ്റ് ദ പൂൾ ഓഫ് ബെഥെസ്ദ; ദി റിട്ടേൺ ഓഫ് ദി പ്രൊഡിഗൽ സൺ - നാഷണൽ ഗാലറി ഓഫ് ആർട്ട്, വാഷിംഗ്ടൺ) 1812-ൽ മാർഷൽ സോൾട്ട് കൊള്ളയടിക്കപ്പെട്ടു.[2]
അവലംബം
[തിരുത്തുക]- ↑ "Catalogue entry".
- ↑ "The Prado Restores 'Saint John of God, one of eight Murillo works for the Brothers of Charity in Seville" (in സ്‌പാനിഷ്). europapress.es. 7 February 2006.