വിക്ടോറിയ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lake Victoria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Lake Victoria
Topography of Lake Victoria.png
നിർദ്ദേശാങ്കങ്ങൾ1°0′S 33°0′ECoordinates: 1°0′S 33°0′E
Primary outflowsWhite Nile River
Catchment area184,000 km²
238,900 km² basin
താല-പ്രദേശങ്ങൾTanzania
Uganda
Kenya
പരമാവധി നീളം337 km
പരമാവധി വീതി250 km
വിസ്തീർണ്ണം68,800 km²
ശരാശരി ആഴം40 m
പരമാവധി ആഴം83 m
Water volume2,750 km³
തീരത്തിന്റെ നീളം13,440 km
ഉപരിതല ഉയരം1,133 m
ദ്വീപുകൾ3,000 (Ssese Islands Uganda)
അധിവാസസ്ഥലങ്ങൾBukoba, Tanzania
Mwanza, Tanzania
Kisumu, Kenya
Kampala, Uganda
Entebbe, Uganda
1 Shore length is not a well-defined measure.

ആഫ്രിക്കയിലെ മഹാ തടാകങ്ങളിൽ ഒന്നാണ് വിക്ടോറിയ തടാകം അഥവാ വിക്ടോറിയ നിയാൻസ. വിക്ടോറിയ തടാകം (Lake Victoria) (Nam Lolweഎന്നു ലുവൊ ഭാഷയിലും; Nalubaale എന്നു ലുഗാണ്ടയിലും; Nyanza എന്നു കിനിയർവാണ്ടയിലെ ചില ബണ്ടു ഭാഷകളിലും പറയുന്നു. "The Victoria Nyanza. The Land, the Races and their Customs, with Specimens of Some of the Dialects". World Digital Library. ശേഖരിച്ചത് 18 February 2013.</ref>ഇത് ആഫ്രിക്കയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്. ഇതു കണ്ടുപിടിച്ച, ആദ്യമായി രേഖപ്പെടുത്തിയ ബ്രിട്ടീഷുകാരനായ ജോൺ ഹന്നിങ്ങ് സ്പെക്കെ വിക്ടോറിയ രാജ്ഞിയെ ഓർക്കാൻ വേണ്ടി ഇട്ട പേരാണ്. 1858ൽ നൈലിന്റെ ഉറവിടം തേടിയുള്ള റിച്ചാഡ് ഫ്രാൻസിസ് ബർട്ടനും ഒത്തുള്ള സാഹസിക യാത്രയിൽ കണ്ടു പിടിച്ചതാണ്[1][2]

68,800 ചതുരശ്ര കിലോമീറ്റർ (26,560 mi²) ആണ് വിക്ടോറിയ തടാകത്തിൻറെ വിസ്തീർണം. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകവും ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മേഖലാ തടാകവും വീതിയേറിയ രണ്ടാമത്തെ ശുദ്ധജല തടാകവുമാണിത്. വിസ്തൃതിയെ അപേക്ഷിച്ച് ആഴം കുറവായ വിക്ടോറിയയുടെ ഏറ്റവും കൂടിയ ആഴം 84 മീറ്ററും (276 ft) ശരാശരി ആഴം 40 മീറ്ററുമാണ്(131 ft). 2,750 ഘന കിലോമീറ്റർ (2.2 മില്യൺ ഏക്കർ-അടി) വ്യാപ്തമുള്ള ഈ തടാകം ലോകത്തിലെ ഏറ്റവും വ്യാപ്തമേറിയ ഏഴാമത്തെ തടാകമാണ്. നൈൽ നദിയുടെ ഏറ്റവും വലിയ ശാഖയായ വെളുത്ത നൈലിൻറെ സ്രോതസ്സ് വിക്ടോറിയയാണ്. 184,000 ചതുരശ്ര കിലോമീറ്റർ (71,040 mi²) പ്രദേശത്ത് നിന്നും ഈ തടാകത്തിലേക്ക് ജലം ഒഴുകിയെത്തുന്നു. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിലായാണ് വിക്ടോറിയ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് സമതലത്തിൻറെ പടിഞ്ഞാറൻ ഭാഗത്തായി ഒരു ഉയർന്ന പീഠഭൂമിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

കുറിപ്പുകൾ[തിരുത്തുക]

  1. Dalya Alberge (11 September 2011). "How feud wrecked the reputation of explorer who discovered Nile's source". The Observer. ശേഖരിച്ചത് 29 December 2013.
  2. Moorehead, Alan (1960). "Part One: Chapters 1–7". The White Nile. Harper & Row. ISBN 0-06-095639-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_തടാകം&oldid=2586722" എന്ന താളിൽനിന്ന് ശേഖരിച്ചത്