Jump to content

കെ. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Mohanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗവും മുതിർന്ന പത്ര പ്രവർത്തകനുമാണ് കെ. മോഹനൻ (ജനനം: 5 ഏപ്രിൽ 1940). ദേശാഭിമാനി പത്രത്തിന്റ റസിഡന്റ് എഡിറ്ററും ജനറൽ എഡിറ്ററും ആയിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി തൃക്കുന്നപ്പുഴയിൽ കലവറ കൃഷ്ണപിള്ളയുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു[1]. കേരള നിയമ സഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി അമ്മാവനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായി ചേർന്നു. ദീർഘകാലം നിയമസഭാ റിപ്പോർട്ടറായി പ്രവർത്തിച്ചു. തലസ്ഥാനി എന്ന പേരിൽ ശ്രദ്ധേയമായ ആക്ഷേപഹാസ്യ പരമ്പര കൈകാര്യം ചെയ്തിരുന്നു.[2] ഇ.എം.എസിന്റെ പേഴ്സണൽ അസിസ്റ്റന്റും ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി പ്രവർത്തിച്ചു. രണ്ടു തവണ കേരള പ്രസ് അക്കാദമി അധ്യക്ഷനായി.02 ജൂലൈ 1982 മുതൽ 01 ജൂലൈ 1988 വരെ രാജ്യസഭാംഗം ആയിരുന്നു.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേസരി സ്മാരക പുരസ്കാരം
  • കേരള പ്രസ് അക്കാദമി അവാർഡ്
  • വിജയരാഘവൻ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "Mohanan.K | Kerala Media Academy". Retrieved 2021-08-16.
  2. "Mohanan.K#sthash.qRiRc4Iv.dpuf". pressacademy. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  3. http://164.100.47.5/Newmembers/alphabeticallist_all_terms.aspx
"https://ml.wikipedia.org/w/index.php?title=കെ._മോഹനൻ&oldid=3651031" എന്ന താളിൽനിന്ന് ശേഖരിച്ചത്