ഹാവിയേർ സോട്ടോമേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Javier Sotomayor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാവിയേർ സോട്ടോമേയർ
സോട്ടോമേയർ, 2009 -ൽ
വ്യക്തിവിവരങ്ങൾ
ദേശീയതക്യൂബക്കാരൻ
ജനനം (1967-10-13) 13 ഒക്ടോബർ 1967  (56 വയസ്സ്)
Limonar, Matanzas, ക്യൂബ
ഉയരം1.95 m (6 ft 5 in)
ഭാരം82 kg (181 lb)
Sport
കായികയിനംTrack and field
Event(s)ഹൈജമ്പ്

ക്യൂബക്കാരനായ ഒരു മുൻ ഹൈജമ്പ് താരമാണ് ഹാവിയേർ സോട്ടോമേയർ സനാബ്രിയ (Javier Sotomayor). (ജനനം 13 ഒക്ടോബർ 1967). ഹൈജമ്പിൽ നിലവിലുള്ള ലോകറെക്കൊഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.1990 -കളിലെ പ്രമുഖനായ ഹൈജമ്പറായിരുന്നു സോട്ടോമേയർ. 1992 -ലെ ബാർസിലോണ ഒളിമ്പിക്സിൽ സ്വർണ മെഡൽ കരസ്ഥമാക്കി.1993 -ൽ സ്പെയിനിലെ സാലാമാങ്ക ട്രാക്ക് മത്സരങ്ങളിൽ 2.45 മീറ്റർ(8 അടി 1/4 ഇഞ്ച്) എന്ന നിലവിലെ ലോകറെക്കൊഡ് സ്ഥാപിച്ചു. ഹൈജമ്പിൽ എട്ടടി പൊക്കം തരണം ചെയ്ത ഭൂമിയിലെ ഏക വ്യക്തിയാണ് ഇദ്ദേഹം. സോട്ടോമേയർ എക്കാലത്തേയും മികച്ച ഹൈജമ്പറായി വിശേഷിപ്പിക്കപ്പെടുന്നു. 2001 -ൽ വിരമിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാവിയേർ_സോട്ടോമേയർ&oldid=3828339" എന്ന താളിൽനിന്ന് ശേഖരിച്ചത്