ഹാവിയേർ സോട്ടോമേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാവിയേർ സോട്ടോമേയർ
Javier Sotomayor 2009.jpg
സോട്ടോമേയർ, 2009 -ൽ
വ്യക്തിവിവരങ്ങൾ
ദേശീയത ക്യൂബക്കാരൻ
ജനനം (1967-10-13) 13 ഒക്ടോബർ 1967 (വയസ്സ് 51)
Limonar, Matanzas, ക്യൂബ
ഉയരം 1.95 m (6 ft 5 in)
ഭാരം 82 kg (181 lb)
Sport
കായികയിനം Track and field
Event(s) ഹൈജമ്പ്

ക്യൂബക്കാരനായ ഒരു മുൻ ഹൈജമ്പ് താരമാണ് ഹാവിയേർ സോട്ടോമേയർ സനാബ്രിയ (Javier Sotomayor). (ജനനം 13 ഒക്ടോബർ 1967). ഹൈജമ്പിൽ നിലവിലുള്ള ലോകറെക്കൊഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.1990 -കളിലെ പ്രമുഖനായ ഹൈജമ്പറായിരുന്നു സോട്ടോമേയർ.1992 -ലെ ബാർസിലോണ ഒളിമ്പിക്സിൽ സ്വർണ മെഡൽ കരസ്ഥമാക്കി.1993 -ൽ സ്പെയിനിലെ സാലാമാങ്ക ട്രാക്ക് മത്സരങ്ങളിൽ 2.45 മീറ്റർ(8 അടി 1/4 ഇഞ്ച്) എന്ന നിലവിലെ ലോകറെക്കൊഡ് സ്ഥാപിച്ചു. ഹൈജമ്പിൽ എട്ടടി പൊക്കം തരണം ചെയ്ത ഭൂമിയിലെ ഏക വ്യക്തിയാണ് ഇദ്ദേഹം. സോട്ടോമേയർ എക്കാലത്തേയും മികച്ച ഹൈജമ്പറായി വിശേഷിപ്പിക്കപ്പെടുന്നു. 2001 -ൽ വിരമിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാവിയേർ_സോട്ടോമേയർ&oldid=2359707" എന്ന താളിൽനിന്നു ശേഖരിച്ചത്