ഉള്ളടക്കത്തിലേക്ക് പോവുക

ഇഷ്കൂൾ തടാകം

Coordinates: 37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ichkeul lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ichkeul National Park
Ichkeul mountain
Map showing the location of Ichkeul National Park
Map showing the location of Ichkeul National Park
സ്ഥലംTunisia
അടുത്തുള്ള നഗരംMateur
നിർദ്ദേശാങ്കങ്ങൾ37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667
വിസ്തീർണ്ണം126 km²
സ്ഥാപിതം1980
TypeNatural
Criteriax
Designated1980 (4th session)
Reference no.8
State Party ടുണീഷ്യ
RegionArab States
Endangered1996–2006

വടക്കൻ ടുണീഷ്യയിലെ ഒരു തടാകമാണ് ഇഷ്കൂൾ തടാകം (ഇംഗ്ലീഷ്: Ichkeul Lake)(അറബി: بحيرة اشكل). ആഫ്രിക്കയിലെ വടക്കേ അറ്റത്തുള്ള നഗരമായ ബിസർതെയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇഷ്കൂൾ ദേശീയോദ്യാനത്തിലെ ഈ തടാകത്തിലും തണ്ണീർത്തടത്തിലുമായി എത്താറുണ്ട്. തടാകത്തിൽ വരുന്ന ദേശാടന പക്ഷികളിൽ താറാവ്, വാത്ത, കൊറ്റി, അരയന്നക്കൊക്ക് എന്നിവ കാണപ്പെടാറുണ്ട്. ഇഷ്കൂൾ തടാകത്തിന്റെ അനുബന്ധ ഭാഗങ്ങളിൽ അണക്കെട്ട് നിർമ്മാണം തടാകത്തിന്റേയും തണ്ണീർത്തടത്തിന്റേയും  പാരിസ്ഥിതിക സന്തുനാവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. 

ഇഷ്കൂൾ ദേശീയോദ്യാനം

[തിരുത്തുക]

ടുണീഷ്യയ്ക്ക് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമാണ് ഇഷ്കൂൾ ദേശീയോദ്യാനം.[1]  1980 മുതൽ ഇത് യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ  പട്ടികയിലുണ്ട്. ടുണീഷ്യയിലെ കാർഷിക മന്ത്രാലയമാണ് ഈ ഉദ്യാനം കൈകാര്യം ചെയ്യുന്നത്.

ചിത്രശാല

[തിരുത്തുക]
  1. "Ichkeul National Park 8" (PDF). UNESCO: World Heritage. Retrieved 31 May 2015.

ബാഹ്യകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇഷ്കൂൾ_തടാകം&oldid=3971067" എന്ന താളിൽനിന്ന് ശേഖരിച്ചത്