വാത്ത
വാത്ത | |
---|---|
![]() | |
Canada Goose, Branta canadensis ⓘ | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | ഹംസം (അനാറ്റിഡേ)
|
Subfamily: | |
Tribe: | Anserini
|
Genera | |
അനാറ്റിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനം പക്ഷിയാണ് വാത്ത അഥവാ വാത്ത്. ഇംഗ്ലീഷിൽ ഗൂസ് എന്നു പറയും. ഏഷ്യയുടെ തനത് വാത്തയുടെ ശാസ്ത്രനാമം ആൻസെർ ഇൻഡിക്കസ്. താറാവ്, അരയന്നം എന്നിവയാണ് ഈ കുടുംബത്തിലുള്ള മറ്റ് പക്ഷികൾ. പ്രധാനമായും രണ്ടു തരത്തിലുള്ള വാത്തകളാണ് കേരളത്തിൽ കാണപ്പെടുന്നത്. വെള്ള നിറത്തിലുള്ള വാത്തകളും ചാര നിറത്തിലുള്ള ചൈനീസ് വാത്തകളും ആണ് കേരളത്തിൽ ഈ സംരംഭത്തിൽ ഏർപെട്ടവരുടെ ഇഷ്ടയിനങ്ങൾ. ഇറച്ചിയുടെ തൂക്കത്തിന്റെ കാര്യത്തിൽ ചൈനീസ് വാത്തകൾ മറ്റുളവയെക്കാൾ മുൻപന്തിയിലാണ്. കോഴിയെക്കാളും താറാവിനേക്കാളും രോഗപ്രതിരോധശേഷി കൂടുതലാണ് ഇവയ്ക്ക്. എന്നിരുന്നാലും കോക്‌സീഡിയോസിസ്, സാൽമൊണെല്ലോസിസ്, കോളറ, പാർവോ (ഇതിന് മാത്രം മരുന്നോ വാക്‌സിനോ ഇല്ല) മുതലായ കുടൽ സംബന്ധമായ രോഗങ്ങൾ പിടിപെടാം. വിരബാധയും വിറ്റാമിന്റെ കുറവും തടയുന്നതിന് മരുന്ന് ആവശ്യമാണ്. വൃത്തിയും, വെടിപ്പും വാത്തകൾക്ക് നിർബന്ധമാണ്. വാത്തകളിൽ പൂവനെയും പെടയെയും തിരിച്ചറിയാൻ എളുപ്പമാണ്. പൂവന്റെ ചുണ്ടിന്റെ മുകളിൽ ഒരു മുഴ പോലെ കാണാം. പിടക്കു അത്തരം ഒരു സവിശേഷത ഇല്ല. പരസ്പരം പരിചിതരാകാതെ വാത്തകൾ ഇണചേരാറില്ല, മാത്രമല്ല വെള്ളത്തിലാണ് ഇവ ഇണ ചേരുന്നത്. ഇവയുടെ ശരീത്തിനു ഭാരം കൂടുതലായതിനാൽ ശരിയായ ബ്രീഡിങ് വെള്ളത്തിലെ സാധ്യമാകുകയുള്ളൂ. ഒരു സീസണിൽ പരമാവധി 30 മുട്ടകൾ ലഭിക്കും. മുട്ടയിടൽ കാലയളവിന് 130 ദിവസത്തോളം ദൈർഘ്യമുണ്ടാകും. പരമാവധി 13 മുട്ടകൾക്ക് മാത്രമേ വാത്തകൾ അട ഇരിക്കാറുള്ളു. ശരാശരി ഒന്നര വയസ്സിനുള്ളിൽ തന്നെ വാത്തകൾ പ്രായപൂർത്തിയാകും. ഏകദേശം 30 വർഷമാണ് വാത്തയുടെ ജീവിതചക്രം. 12 വർഷം വരെ എങ്കിലും ഇവയെ ബ്രീഡിങ്ങിനായി ഉപയോഗപ്പെടുത്താം. ചില രാജ്യങ്ങളിൽ ജയിലുകളിൽ വാത്തകളെ കാവൽ ജോലികൾക്കുമായി ഉപയോഗിക്കാറുണ്ട്, കാരണം ശബ്ദകോലാഹലങ്ങളുടെ മുന്നറിയിപ്പ് കൊടുക്കുവാൻ ഇവർ പ്രാപ്തരാണ്. കഴുത്തിലെ തൂവലുകൾ വിറപ്പിച്ചാണ് ഇവ ദേഷ്യം പ്രകടിപ്പിക്കുക.
പ്രധാനമായും വാത്തകളെ വിൽപ്പനക്കൊരുക്കുന്ന രണ്ടു സർക്കാർ സ്ഥാപനങ്ങൾ ആണ് കേരളത്തിലുള്ളത്, ഒന്ന് മണ്ണുത്തി വെറ്ററിനറി ഹാച്ചറിയും രണ്ടാമത്തേത് പൂക്കോട് പൗൾട്രി ഫാമിംഗും ആണ്.
നിരുക്തം
[തിരുത്തുക]വാത്ത് ഇനങ്ങൾ [1]
ചിത്രശാല
[തിരുത്തുക]-
വാത്തകൾ
-
വാത്ത കേരളത്തിൽ നിന്ന്
-
വാത്തക്കൂട്ടം ഇരതേടുന്നു
-
വെള്ളനിറത്തിലുള്ള താറാവ്. പ്രാദേശികമായി വാത്ത എന്ന പേരിലും ഇവ അറിയപ്പെടുന്നു
-
വാത്തകൾ-കുവൈറ്റിലെ ഫയിലക്ക ദ്വീപിൽ
-
ബോസ്റ്റണിനു സമീപം ചാൾസ് നദിയിൽ.
-
വാത്ത - സമീപദൃശ്യം
ആധാരങ്ങൾ
[തിരുത്തുക]- Carboneras, Carles (1992): Family Anatidae (Ducks, Geese and Swans). In: del Hoyo, Josep; Elliott, Andrew & Sargatal, Jordi (eds.): Handbook of Birds of the World (Volume 1: Ostrich to Ducks): 536-629, plates 40-50. Lynx Edicions, Barcelona. ISBN 84-87334-10-5
- Crystal, David (1998): The Cambridge Encyclopedia of Language (Paperback) ISBN 0-521-55967-7
- Terres, John K. & National Audubon Society (1991): The Audubon Society Encyclopedia of North American Birds. Wings Books, New York. Reprint of 1980 edition. ISBN 0-517-03288-0
ബാഹ്യകണ്ണികൾ
[തിരുത്തുക]- Goose videos on the Internet Bird Collection