ഇഷ്കൂൾ തടാകം

Coordinates: 37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ichkeul National Park
Ichkeul mountain
Map showing the location of Ichkeul National Park
Map showing the location of Ichkeul National Park
LocationTunisia
Nearest cityMateur
Coordinates37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667
Area126 km²
Established1980
TypeNatural
Criteriax
Designated1980 (4th session)
Reference no.8
State Party ടുണീഷ്യ
RegionArab States
Endangered1996–2006

വടക്കൻ ടുണീഷ്യയിലെ ഒരു തടാകമാണ് ഇഷ്കൂൾ തടാകം (ഇംഗ്ലീഷ്: Ichkeul Lake)(അറബി: بحيرة اشكل). ആഫ്രിക്കയിലെ വടക്കേ അറ്റത്തുള്ള നഗരമായ ബിസർതെയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇഷ്കൂൾ ദേശീയോദ്യാനത്തിലെ ഈ തടാകത്തിലും തണ്ണീർത്തടത്തിലുമായി എത്താറുണ്ട്. തടാകത്തിൽ വരുന്ന ദേശാടന പക്ഷികളിൽ താറാവ്, വാത്ത, കൊറ്റി, അരയന്നക്കൊക്ക് എന്നിവ കാണപ്പെടാറുണ്ട്. ഇഷ്കൂൾ തടാകത്തിന്റെ അനുബന്ധ ഭാഗങ്ങളിൽ അണക്കെട്ട് നിർമ്മാണം തടാകത്തിന്റേയും തണ്ണീർത്തടത്തിന്റേയും  പാരിസ്ഥിതിക സന്തുനാവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. 

ഇഷ്കൂൾ ദേശീയോദ്യാനം[തിരുത്തുക]

ടുണീഷ്യയ്ക്ക് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമാണ് ഇഷ്കൂൾ ദേശീയോദ്യാനം.[1]  1980 മുതൽ ഇത് യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ  പട്ടികയിലുണ്ട്. ടുണീഷ്യയിലെ കാർഷിക മന്ത്രാലയമാണ് ഈ ഉദ്യാനം കൈകാര്യം ചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

References[തിരുത്തുക]

  1. "Ichkeul National Park 8" (PDF). UNESCO: World Heritage. Retrieved 31 May 2015.

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഷ്കൂൾ_തടാകം&oldid=3971067" എന്ന താളിൽനിന്ന് ശേഖരിച്ചത്