ഇയാൻ ഹീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ian Healy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇയാൻ ഹീലി
ഇയാൻ ഹീലി
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഇയാൻ ആൻഡ്രൂ ഹീലി
വിളിപ്പേര് ഹീൽസ്
ബാറ്റിംഗ് രീതി വലംകൈയ്യൻ
റോൾ വിക്കറ്റ് കീപ്പർ
ബന്ധങ്ങൾ ഗ്രെഗ് ഹീലി (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ട്രേലിയ
ആദ്യ ടെസ്റ്റ് (344-ആമൻ) 15 സെപ്റ്റംബർ 1988 v [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താൻ]]
അവസാന ടെസ്റ്റ് 17 ഒക്ടോബർ 1999 v [[സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വെ]]
ആദ്യ ഏകദിനം (102-ആമൻ) 14 ഒക്ടോബർ 1988 v പാകിസ്താൻ
അവസാന ഏകദിനം 25 മേയ് 1997 v [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]]
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1986–1999 ക്വീൻസ്ലാൻഡ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 119 168 231 212
നേടിയ റൺസ് 4,356 1,764 8,341 2,183
ബാറ്റിംഗ് ശരാശരി 27.39 21.00 30.22 20.99
100-കൾ/50-കൾ 4/22 0/4 4/39 0/4
ഉയർന്ന സ്കോർ 161* 56 161* 56
എറിഞ്ഞ പന്തുകൾ 0 0 31 0
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് - -
മികച്ച ബൗളിംഗ്
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 366/29 194/39 698/69 254/46
ഉറവിടം: ക്രിക്കിൻഫോ, 30 മാർച്ച് 2009

ഇയാൻ ഹീലി (ജനനം: 30 ഏപ്രിൽ 1964, ബ്രിസ്ബേൻ, ഓസ്ട്രേലിയ) ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. മികച്ച ഒരു വിക്കറ്റ് കീപ്പറും, ഒരു നല്ല വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനുമായിരുന്നു അദ്ദേഹം. 1988ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച വിക്കറ്റ് കീപ്പിങ് പ്രകടനങ്ങളിലൂടെയും, മികച്ച കുറച്ച് ബാറ്റിങ് പ്രകടനങ്ങളിലൂടെയും ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. 1996-97 കാലഘട്ടത്തിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. 1999ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോഴേക്കും,395 പുറത്താക്കലുകളുമായി ടെസ്റ്റിൽ ഏറ്റവും അധികം പുറത്താക്കലുകളുള്ള വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലായിരുന്നു.[1] പിന്നീട് ആ റെക്കോഡ് ദക്ഷിണാഫ്രിക്കൻ കീപ്പർ മാർക്ക് ബൂഷേയും, ഓസ്ട്രേലിയൻ കീപ്പർ ആദം ഗിൽക്രിസ്റ്റും മറികടന്നു.

മികച്ച പ്രകടനങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ[തിരുത്തുക]

ക്രമ നം. റൺസ് പന്തുകൾ എതിരാളി വേദി തീയതി
1 102* 133  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ 3 ജൂൺ 1993[2]
2 113* 181  ന്യൂസിലൻഡ് പെർത്ത് 12 നവംബർ 1993[3]
3 161* 250  വെസ്റ്റ് ഇൻഡീസ് ബ്രിസ്ബേൻ 22 നവംബർ 1996[4]
4 134 229  ഇംഗ്ലണ്ട് ബ്രിസ്ബേൻ 20 നവംബർ 1998[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇയാൻ_ഹീലി&oldid=2785733" എന്ന താളിൽനിന്ന് ശേഖരിച്ചത്