ഹെൻറി ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henry Adams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹെന്റ്റീ ആഡംസ്

ഹെന്റ്റീ ആഡംസ് യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്നു. യു.എസ്. പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസിന്റെ (1767-1848) പൗത്രൻ. ചാൾസ് ഫ്രാൻസിസ് ആഡംസിന്റെ മകനായി 1838 ഫെബ്രുവരി 16-ന് ബോസ്റ്റണിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

1858-ൽ ഹാർവാഡിൽനിന്നും ബിരുദം നേടി; തുടർന്ന് രണ്ടു വർഷക്കാലം ജർമനിയിൽ നിയമപഠനം നടത്തി. ലണ്ടനിലെ യു.എസ്. നയതന്ത്രപ്രതിനിധിയായിരുന്ന പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആഡംസ് സേവനം അനുഷ്ഠിച്ചു. ഹാർവാഡിൽ ചരിത്രാധ്യാപകനായി (1870-77) ജോലി നോക്കി. ആംഗ്ലോ-സാക്സൺ നിയമത്തെ ആധാരമാക്കി ഒരു ലേഖനസമാഹാരം (Essays in Anglo-Saxon Law) 1876-ൽ പ്രസിദ്ധീകരിച്ചു.

ജീവചരിത്രകാരൻ[തിരുത്തുക]

  • ആൽബർട്ട് ഗല്ലറ്റിൽ, ജോൺ റാൾഫ് എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി (1879, 1882);
  • ഡെമോക്രസി (1880),
  • എസ്തർ (1884)
  • എന്നിങ്ങനെ രണ്ടു നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യു.എസ്സിലെ കക്ഷിരാഷ്ട്രീയമാണ് ഡെമോക്രസിയുടെ പ്രമേയം;
  • ശാസ്ത്രവും മതവും തമ്മിലുള്ള സംഘട്ടനമാണ് എസ്തറിലെ പ്രതിപാദ്യം. രണ്ടു കൃതികളും തൂലികാനാമം വച്ചാണ് പ്രസിദ്ധീകരിച്ചത്. ചരിത്രഗ്രന്ഥങ്ങളാണ് ആഡംസിന്റെ അനശ്വരസ്മാരകങ്ങൾ.
  • തോമസ് ജെഫേഴ്സൻ (1743-1826),
  • ജയിംസ് മാഡിസൻ (1751-1836)
  • എന്നിവരുടെ ഭരണകാലത്തെ (1801-1817) യു.എസ്സിന്റെ ചരിത്രം (History of the United States During the Administration of Jefferson and Madison ) ഇദ്ദേഹം ഒൻപതു വാല്യങ്ങളിലായി (1884-89) രചിച്ചു. മധ്യകാല ഐക്യത്തിന്റെ പ്രതിരൂപമായി കന്യാമറിയത്തെ ചിത്രീകരിച്ചുകൊണ്ട് ഇദ്ദേഹം ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു. (Mount Saint Michael and Charters;A Atudy in Thirteeth Century Unity, 1904). 20-ആം നുറ്റാണ്ടിലെ യന്ത്രവത്കരണത്തെയും പൊരുത്തക്കേടുകളെയും സങ്കീർണതയെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട മറ്റൊരു കൃതിയാണ്
  • ദി എഡ്യൂക്കേഷൻ ഓഫ് ഹെന്റി ആഡംസ്
  • എ സ്റ്റഡി ഒഫ് ട്വൽത്ത് സെഞ്ച്വറി മൾട്ടിപ്ലിസിറ്റി (1907).

1918 മാർച്ച് 27-ന് വാഷിങ്ടണിൽ ആഡംസ് അന്തരിച്ചു.

അവലബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ഹെന്റി ബ്രൂക്സ് (1838 - 1918) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹെൻറി_ആഡംസ്&oldid=1767040" എന്ന താളിൽനിന്ന് ശേഖരിച്ചത്