ഗെഷെ ഷൊനെമാൻ
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Germany | |||||||||||||||||||||||||
ജനനം | 18 നവംബർ 1982 | |||||||||||||||||||||||||
ഉയരം | 175 സെന്റിമീറ്റർ (5.74 അടി) [1] | |||||||||||||||||||||||||
Sport | ||||||||||||||||||||||||||
രാജ്യം | Germany | |||||||||||||||||||||||||
കായികയിനം | Wheelchair basketball | |||||||||||||||||||||||||
Disability class | 4.5 | |||||||||||||||||||||||||
Event(s) | Women's team | |||||||||||||||||||||||||
ക്ലബ് | RSV Lahn-Dill (2008–2013) BG Baskets Hamburg (2013–) | |||||||||||||||||||||||||
നേട്ടങ്ങൾ | ||||||||||||||||||||||||||
Paralympic finals | 2008 Summer Paralympics 2012 Summer Paralympics 2016 Summer Paralympics | |||||||||||||||||||||||||
Medal record
|
ജർമ്മൻ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ താരവും പാരാലിമ്പിയനുമാണ് ഗെഷെ ഷൊനെമാൻ (ജനനം: 18 നവംബർ 1982) 2008-ലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ വനിതാ വീൽചെയർ ബാസ്‌ക്കറ്റ്ബോളിൽ വെള്ളിമെഡൽ നേടിയ ടീമിന്റെയും ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ വീൽചെയർ ബാസ്‌ക്കറ്റ്ബോളിൽ സ്വർണ്ണ മെഡൽ നേടിയ ടീമിന്റെയും ഭാഗമായിരുന്നു.
കൗമാരപ്രായത്തിലുള്ളപ്പോൾ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്ക് മൂലം ബാസ്കറ്റ് ബോൾ കരിയർ കുറച്ചതിനുശേഷം, ഷൊനെമാൻ വീൽചെയർ ബാസ്കറ്റ്ബോൾ ഏറ്റെടുത്തു. 2000-ൽ അവരുടെ ആദ്യ ഗെയിം കളിച്ചു. ആർഎസ്‌വി ലാൻ-ഡില്ലിനൊപ്പം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകൾ നേടി. 2005 നവംബറിൽ ദേശീയ ടീമിനൊപ്പം പരിശീലനം ആരംഭിച്ച അവർ 2007-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.
ആദ്യകാലജീവിതം
[തിരുത്തുക]1982 നവംബർ 18 ന് ഗീസെനിൽ ഗെഷെ ഷൊനെമാൻ ജനിച്ചു. [2]ഷൊനെമാൻ നീന്തൽക്കാരിയും ബാസ്കറ്റ്ബോൾ കളിക്കാരിയുമായിരുന്നു.[3]ടിഎസ്‌വി ഗ്രീൻബെർഗിനെതിരായ ഒരു സെക്കൻഡ് ഗെയിമിൽ കളിച്ച അവരെ മഗ്ഡലീന വോൺ ഗെയർ തട്ടി വീഴ്ത്തി. അതിന്റെ ഫലമായി ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്, തരുണാസ്ഥി എന്നിവക്ക് ഹാനിസംഭവിച്ചു. [4]അവരുടെ കാൽമുട്ട് പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും അവർക്ക് ഇപ്പോഴും നടക്കാൻ കഴിയും.[5]
ഇത് ഷൊനെമാന്റെ ബാസ്കറ്റ്ബോൾ ജീവിതം കുറച്ചു കാലത്തേക്ക് അവസാനിപ്പിച്ചു. ടുബിംഗെനിലേക്ക് അവർ താമസം മാറ്റി. അവിടെ ടുബിംഗെൻ സർവകലാശാലയിൽ സ്പോർട്സ് മാർക്കറ്റിംഗ് കേന്ദ്രീകരിച്ച് സ്പോർട്സ് മാനേജ്മെൻറ് പഠിച്ചു.[4] 2012-ൽ ഒരു എനർജി കമ്പനിയുടെ മാർക്കറ്റിംഗ് കൺസൾട്ടന്റായി മുഴുവൻ സമയവും ജോലി ചെയ്തു.[6]ഷൊനെമാൻ കുറച്ച് കോച്ചിംഗ് നടത്തി റീജിയണൽ ലീഗിനായി കളിച്ചു. പക്ഷേ അവരുടെ കാൽമുട്ട് അപ്പോഴും അവരെ അലോസരപ്പെടുത്തുകയും ഒടുവിൽ ദേശീയ ലീഗ് ഓഫറുകൾ റദ്ദാക്കുകയും ചെയ്തു.[3][4]
പിന്നീട് ആർഎസ്‌വി ലാൻ-ഡില്ലിന്റെ മാനേജരായ ആൻഡ്രിയാസ് ജോനെക്ക് വീൽചെയർ ബാസ്‌ക്കറ്റ്ബോൾ പരീക്ഷിക്കാൻ ഷൊനെമാനെ പ്രേരിപ്പിച്ചു. പതിനെട്ടാം ജന്മദിനത്തിൽ അവർ വീണ്ടും കളിക്കാൻ തുടങ്ങി. [4] 2008, 2010, 2011, 2012, 2013 വർഷങ്ങളിൽ ആർഎസ്‌വി ലാൻ-ഡിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടി. [2] ഷൊനെമാൻ കളിയുമായി മുന്നോട്ട് പോയി. 2013-ൽ, ഷൊനെമാൻ അവരുടെ കാമുകൻ ക്രിസ്ത്യൻ താമസിക്കുന്ന ഹാംബർഗിലേക്ക് മാറി. [7] ഇപ്പോൾ ഒരു സമ്മിശ്ര ലിംഗസംഘമായ ബിജി ബാസ്കറ്റ്സ് ഹാംബർഗിനായി ഫോർവേഡ് സെന്ററിൽ കളിക്കുന്നു.[8]2014 ഏപ്രിലിൽ, ആദ്യ അന്താരാഷ്ട്ര കിരീടം ഇന്റർനാഷണൽ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ യൂറോ ലീഗ് ചലഞ്ച് കപ്പ് നേടിയ ബിജി ബാസ്‌ക്കറ്റ്സ് ഹാംബർഗ് ടീമിന്റെ ഭാഗമായിരുന്നു അത്.[9]
2005 നവംബറിൽ ഷൊനെമാൻ ദേശീയ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. 2007-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അവർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. ജർമ്മൻ ദേശീയ ടീം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുകയും നെതർലൻഡ്‌സിനോട് 2013-ൽ പരാജയപ്പെടുന്നതിന് മുമ്പ് 2009 ലും 2011 ലും ടീം വീണ്ടും സ്വർണം നേടി.[4]2008 സെപ്റ്റംബറിൽ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുത്തെങ്കിലും സ്വർണ്ണ മെഡൽ മത്സരത്തിൽ ജർമ്മനിയെ അമേരിക്കൻ ടീം പരാജയപ്പെടുത്തി പകരം പാരാലിമ്പിക് വെള്ളി മെഡലുകൾ സ്വന്തമാക്കി.[10]പാരാലിമ്പിക്സിന് ശേഷം ടീമിന്റെ പ്രകടനം ദേശീയ "ടീം ഓഫ് ദി ഇയർ" എന്ന് നാമകരണം ചെയ്യപ്പെടുന്നതിന് മതിയായതായി കണക്കാക്കപ്പെട്ടു. [11] ജർമ്മനിയുടെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ സിൽവർ ലോറൽ ലീഫ് ജർമ്മൻ പ്രസിഡന്റ് ഹോർസ്റ്റ് കോഹ്ലറിൽ നിന്ന് ലഭിച്ചു.[12]
ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ അമേരിക്കയ്‌ക്കെതിരെ വീണ്ടും മത്സരം നടത്താമെന്ന് ജർമ്മൻ ടീം പ്രതീക്ഷിച്ചു. [10] പകരം ഓസ്‌ട്രേലിയ വനിതാ ദേശീയ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ടീമായ അമേരിക്കക്കാരെ തോൽപ്പിച്ച ടീമിനെ നേരിട്ടു.[13] 12,000 ത്തിലധികം വരുന്ന ആൾക്കൂട്ടത്തിനുമുന്നിൽ അവർ ഓസ്ട്രേലിയക്കാരെ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ നേടി. [12] 1984 ന് ശേഷം പാരാലിമ്പിക്‌സിൽ വനിതാ വീൽചെയർ ബാസ്‌ക്കറ്റ്ബോളിൽ ജർമ്മനിക്കുവേണ്ടി വിജയിച്ചത് ഗെഷെ ഷൊനെമാൻ ആണ്.[14]2012 നവംബറിൽ പ്രസിഡന്റ് ജൊവാചിം ഗൗക് അവർക്ക് രണ്ടാമത്തെ സിൽവർ ലോറൽ ലീഫ് നൽകി. [15] 2012-ലെ ടീം ഓഫ് ദി ഇയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[15]
പാരാലിമ്പിക്‌സിനുശേഷം, വലതുവിരലിന്റെ കേടുപാടുകൾ തീർക്കാൻ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസം വിശ്രമിക്കേണ്ടി വന്നു. [16] എന്നാൽ 2013-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് മടങ്ങി. ജർമ്മനി നെതർലാൻഡിനോട് പരാജയപ്പെട്ടു.[17]2014-ൽ ടൊറന്റോയിൽ നടന്ന വനിതാ വേൾഡ് വീൽചെയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. ഫൈനലിൽ ജർമ്മൻ ടീമിനെ കാനഡ പരാജയപ്പെടുത്തി.[18] 2015-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മൻ ടീം നെതർലാൻഡിനെ തോൽപ്പിച്ച് പത്താമത്തെ യൂറോപ്യൻ കിരീടം നേടി.[19]2016-ലെ പാരാലിമ്പിക് ഗെയിംസിൽ അമേരിക്കയോട് ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം അവർ വെള്ളി നേടി. [20]
നേട്ടങ്ങൾ
[തിരുത്തുക]- 2007: ഗോൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് (വെറ്റ്‌സ്ലർ, ജർമ്മനി)[2][21]
- 2008: സിൽവർ പാരാലിമ്പിക് ഗെയിംസ് (ബീജിംഗ്, ചൈന) [2]
- 2009: ഗോൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് (സ്റ്റോക്ക് മാൻഡെവിൽ, ഇംഗ്ലണ്ട്) [2][21]
- 2010: സിൽവർ വേൾഡ് ചാമ്പ്യൻഷിപ്പ് (ബർമിംഗ്ഹാം, ഇംഗ്ലണ്ട്) [22]
- 2011: ഗോൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് (നസറെത്ത്, ഇസ്രായേൽ) [23]
- 2012: ഗോൾഡ് പാരാലിമ്പിക് ഗെയിംസ് (ലണ്ടൻ, ഇംഗ്ലണ്ട്) [13]
- 2013: സിൽവർ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് (ഫ്രാങ്ക്ഫർട്ട്, ജർമ്മനി) [2][17]
- 2014: ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി (ടൊറന്റോ, കാനഡ) [18][24]
- 2015: യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം (വോർസെസ്റ്റർ, ഇംഗ്ലണ്ട്)[19]
- 2016: പാരാലിമ്പിക് ഗെയിംസിൽ വെള്ളി (റിയോ ഡി ജനീറോ, ബ്രസീൽ)[20][25]
അവാർഡുകൾ
[തിരുത്തുക]- 2008: ടീം ഓഫ് ദ ഇയർ [11]
- 2008: സിൽവർ ലോറൽ ലീഫ് [12]
- 2012: ടീം ഓഫ് ദ ഇയർ [14]
- 2012: സിൽവർ ലോറൽ ലീഫ് [15]
അവലംബം
[തിരുത്തുക]- ↑ "Schünemann, Gesche" (in German). infostradasports. Archived from the original on 2014-03-29. Retrieved 29 March 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 2.4 2.5 "#10 Gesche Schünemann" (in German). BG Baskets Hamburg. Archived from the original on 27 March 2014. Retrieved 28 March 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ 3.0 3.1 "Gesche Schuenemann - Wheelchair Basketball - Paralympic Athlete - London 2012". Official site of the London 2012 Olympic and Paralympic Games. Archived from the original on 26 May 2013. Retrieved 6 February 2013.
- ↑ 4.0 4.1 4.2 4.3 4.4 "Der Rollstuhl ist mein Sportgerät" (in German). mittelhessen.de. Archived from the original on 2016-09-19. Retrieved 28 March 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Ich war eine ganz lahme Kartoffel". Die Welt (in German). 29 December 2013. Retrieved 29 March 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ Grüling, Birk (16 November 2012). "Wenn die Karriere ins Rollen kommt" (in German).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Weil Christian nicht mehr alleine ins Bett gehen will: Nationalspielerin Gesche Schünemann zieht um". Rolling Planet (in German). 9 May 2013. Archived from the original on 2014-03-29. Retrieved 29 March 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Rollstuhlbasketball-Bundesliga 2009 / 2010 - Gesche Schünemann" (in German). Keyscout. Archived from the original on 26 March 2014. Retrieved 26 March 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ "BG Baskets Hamburg triumphieren in Badajoz" (in German). BG Baskets Hamburg. Archived from the original on 30 April 2014. Retrieved 30 April 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ 10.0 10.1 Joisten, Bernd (20 October 2010). "Edina Müller: "Ich bin ein Mensch, der nach vorn blickt"". General-Anzeiger (in German). Archived from the original on 2014-03-27. Retrieved 5 February 2012.
{{cite news}}
: CS1 maint: unrecognized language (link) - ↑ 11.0 11.1 "Goldenes Buch: Palavern bei Sekt ist nicht ihr Ding". Kölner Stadt-Anzeiger (in German). 4 February 2009. Retrieved 6 February 2012.
{{cite news}}
: CS1 maint: unrecognized language (link) - ↑ 12.0 12.1 12.2 "Edina Müller: "Herzsprung" beim Einlauf ins Olympiastadion in Peking" (in German). Bundesministerium für Gesundheit. Archived from the original on 17 June 2013. Retrieved 5 February 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ 13.0 13.1 "Germany claim women's crown". Official site of the London 2012 Olympic and Paralympic Games. 7 September 2012. Archived from the original on 30 April 2013. Retrieved 6 February 2013.
- ↑ 14.0 14.1 "Rollstuhlbasketballerinnen sind Mannschaft des Jahres" (in German). HSV-Rollstuhlsport. 26 November 2012. Archived from the original on 27 June 2015. Retrieved 27 June 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ 15.0 15.1 15.2 "Verleihung des Silbernen Lorbeerblattes" (in German). Bundespräsidialamt. 7 November 2012. Archived from the original on 2018-11-19. Retrieved 6 February 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Operation: Gesche Schünemann fällt drei Monate aus". Rolling Planet (in German). 3 December 2012. Archived from the original on 2014-03-29. Retrieved 29 March 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ 17.0 17.1 "Rollstuhlbasketball-EM: Deutsche Damen nach über einem Jahrzehnt entthront". Rolling Planet (in German). 6 July 2013. Archived from the original on 2014-03-29. Retrieved 29 March 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ 18.0 18.1 Joneck, Andreas. "Deutscher WM-Traum platzt zum zweiten Mal" (in German). Team Germany. Archived from the original on 14 July 2014. Retrieved 6 July 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ 19.0 19.1 "Germany earn 10th women's European Wheelchair Basketball Championship title as hosts Britain win men's gold". Inside the Games. Retrieved 9 September 2015.
- ↑ 20.0 20.1 "USA clinch women's basketball gold". International Paralympic Committee. 16 September 2016. Retrieved 17 September 2016.
- ↑ 21.0 21.1 "History IWBF Europe". International Wheelchair basketball Federation. Archived from the original on 2014-03-29. Retrieved 2020-08-09.
- ↑ "53:55 – dem Titel so nah". Outrun (Sportmagazin) (in German). Archived from the original on 2014-03-29. Retrieved 29 March 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Nu Nguyen-Thi darf nicht mit: Holger Glinicki benennt Kader für die Paralympics". Rolling Planet (in German). 12 June 2012. Archived from the original on 2014-04-13. Retrieved 17 February 2012.
{{cite news}}
: CS1 maint: unrecognized language (link) - ↑ "2014 WWWBC: Germany". Wheelchair Basketball Canada. Archived from the original on 2 February 2015. Retrieved 28 June 2014.
- ↑ "Paralympic - Wheelchair Basketball Women Germany:". Rio 2016. Archived from the original on 23 September 2016. Retrieved 17 September 2016.