ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് (1908)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gather Ye Rosebuds While Ye May (Waterhouse painting 1908) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gather Ye Rosebuds While Ye May
Gather Ye Rosebuds While Ye May.jpg
കലാകാ(രൻ/രി)John William Waterhouse
വർഷം1908
അളവുകൾ61.6 cm × 45.7 cm (24.3 in × 18.0 in)
സ്ഥലംPrivate collection

1908-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് ആർട്ടിസ്റ്റ് ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ്. ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിൽ റോബർട്ട് ഹെറിക്ക് എഴുതിയ "ടു ദി വിർജിൻസ്, ടു മേക്ക് മച്ച് ഓഫ് ടൈം" എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച രണ്ട് ചിത്രങ്ങളിൽ ഒന്നാമത്തേതാണ്. രണ്ടാമത്തേ ചിത്രം 1909-ൽ ചിത്രീകരിച്ച ഇതേ ശീർഷകത്തിൽ തന്നെയറിയപ്പെടുന്ന ചിത്രം ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് ആണ്. കവിത ആരംഭിക്കുന്നത്:

Gather ye rosebuds while ye may,
Old Time is still a-flying;
And this same flower that smiles today,
Tomorrow will be dying.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ജോൺ വില്യം വാട്ടർഹൗസ്

ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.

ഇതും കാണുക[തിരുത്തുക]