ഐ ആം ഹാൽഫ് സിക്ക് ഓഫ് ഷാഡോസ്, സഡ് ദ ലേഡി ഓഫ് ഷാലോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
I Am Half-Sick of Shadows, Said the Lady of Shalott
John William Waterhouse - I am half-sick of shadows, said the lady of shalott.JPG
ArtistJohn William Waterhouse
Year1915
MediumOil on canvas
LocationArt Gallery of Ontario, Toronto

പ്രീ-റാഫേലൈറ്റ് ചിത്രകാരനായ ജോൺ വില്യം വാട്ടർഹൗസ് പ്രീ-റാഫേലൈറ്റ് ശൈലിയിൽ 1915-ൽ പൂർത്തിയാക്കിയ ഒരു ചിത്രമാണ് ഐ ആം ഹാൽഫ് സിക്ക് ഓഫ് ഷാഡോസ്, സഡ് ദ ലേഡി ഓഫ് ഷാലോട്ട്.[1] ടെന്നിസൺ കവിതയായ " ദ ലേഡി ഓഫ് ഷാലോട്ട് " ഉൾക്കൊണ്ട് വാട്ടർഹൗസ് ചിത്രീകരിച്ച മൂന്നാമത്തെ ചിത്രമാണ് ഇത്. ടെന്നിസന്റെ കവിതയുടെ രണ്ടാം ഭാഗത്തിലെ നാലാമത്തേതും അവസാനത്തേയും ഖണ്ഡത്തിലെ രണ്ട് വരിയിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ് ചിത്രത്തിന് തലക്കെട്ട് നൽകിയിരിക്കുന്നത്.

1888, 1894 എന്നീ വർഷങ്ങളിൽ ചിത്രീകരിച്ച രണ്ട് മുൻ ചിത്രങ്ങളിൽ വാട്ടർഹൗസ് ചിത്രീകരിച്ചതിനേക്കാൾ ഈ പെയിന്റിംഗ് ലേഡി ഓഫ് ഷാലോട്ടിന്റെ കഥയിലെ ഒരു രംഗം ചിത്രീകരിക്കുന്നു. ലേഡി തന്റെ മണിമാളികയിൽ ഒരു ടേപ്പ്സ്ട്രി നെയ്യുന്നു. പശ്ചാത്തലത്തിലുള്ള കണ്ണാടിയിലെ പ്രതിഫലനങ്ങളിലൂടെ മാത്രം പുറം ലോകം കാണുന്നത്. പെയിന്റിംഗിൽ, കാമലോട്ടിന്റെ മതിലുകളിലേക്കും ഗോപുരങ്ങളിലേക്കും നയിക്കുന്ന ഒരു നദിക്കു കുറുകെയുള്ള ഒരു പാലം കണ്ണാടിയിലൂടെ കാണാം. ടെന്നീസന്റെ കവിതയിൽ പരാമർശിച്ചിരിക്കുന്ന "ഈയിടെ വിവാഹിതരായ രണ്ട് യുവപ്രേമികൾ" ഒരുപക്ഷേ ഒരു പുരുഷനും സ്ത്രീയും സമീപത്ത് കാണാം. ലാൻസലോട്ടിന്റെ ഒരു ചിത്രം കണ്ണാടിയിൽ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ രംഗം സജ്ജീകരിച്ചിരിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "I am Half-Sick of Shadows, said the Lady of Shalott". ശേഖരിച്ചത് 7 January 2016.

പുറം കണ്ണികൾ[തിരുത്തുക]