സ്ലീപ് ആന്റ് ഹിസ് ഹാഫ് ബ്രദർ ഡെത്ത്
Sleep and his Half-brother Death | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1874 |
Medium | Oil on canvas |
അളവുകൾ | 70 cm × 91 cm (28 ഇഞ്ച് × 36 ഇഞ്ച്) |
1874-ൽ പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് പ്രീ-റാഫേലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് സ്ലീപ് ആന്റ് ഹിസ് ഹാഫ് ബ്രദർ ഡെത്ത്. [1]വാട്ടർഹൗസിന്റെ ആദ്യത്തെ റോയൽ അക്കാദമി എക്സിബിറ്റിന് (1 സ്കാർസ്ഡേൽ വില്ലയിലെ പിതാവിന്റെ വീട്ടിൽ നിന്ന് സമർപ്പിച്ചു)[2] ചിത്രീകരിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരും ക്ഷയരോഗം ബാധിച്ച് മരിച്ചതിനു ശേഷമാണ് വരച്ചത്.[3]
ഹിപ്നോസും തനാറ്റോസും
[തിരുത്തുക]ഗ്രീക്ക് ദേവന്മാരായ ഹിപ്നോസ് (ഉറക്കം), തനാറ്റോസ് (മരണം) എന്നിവരെ പരാമർശിക്കുന്നതാണ് ഈ പെയിന്റിംഗ്. പെയിന്റിംഗിൽ സമാനമായ പോസുകൾ ആയിരുന്നിട്ടും, മുൻവശത്തെ കഥാപാത്രം വെളിച്ചത്തിൽ കുളിക്കുന്നു. അതേസമയം സഹോദരൻ ഇരുട്ടിൽ മൂടപ്പെട്ടിരിക്കുന്നു. അതിനാൽ ആദ്യത്തേത് ഉറക്കത്തെയും രണ്ടാമത്തേത് മരണത്തെയും പ്രതിനിധീകരിക്കുന്നു.[4] ഉറക്കത്തിന്റെ വ്യക്തിത്വം നാർക്കോസിസിന്റെയും സ്വപ്നസമാനമായ അവസ്ഥകളുടെയും പ്രതീകമായ പോപ്പികളാണ്.[5]
അവലംബം
[തിരുത്തുക]- ↑ "Sleep and his Half-brother Death". johnwilliamwaterhouse.com. Archived from the original on 9 September 2009. Retrieved 31 January 2013.
- ↑ Noakes, Aubrey. 2004. Waterhouse: John William Waterhouse. London: Chaucer Press. p. 23. ISBN 1-904449-39-5
- ↑ Hobson, Anthony. 1989. J. W. Waterhouse. Oxford: Phaidon Christie's. pp. 20-21. ISBN 0-7148-8066-3
- ↑ Kryger, Meir H. (2013). Atlas of Clinical Sleep Medicine: Expert Consult - Online. Elsevier Health Sciences. p. 61. ISBN 978-0-323-28917-7.
- ↑ Krahn, Lois E.; Silber, Michael H.; Morgenthaler, Timothy I. (2010). Atlas of Sleep Medicine. CRC Press. p. 5. ISBN 978-1-84184-763-4.