ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് (1908)
Gather Ye Rosebuds While Ye May | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1908 |
Medium | Oil on canvas |
അളവുകൾ | 61.6 cm × 45.7 cm (24.3 in × 18.0 in) |
സ്ഥാനം | Private collection |
1908-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് കലാകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ്. ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിൽ റോബർട്ട് ഹെറിക്ക് എഴുതിയ "ടു ദി വിർജിൻസ്, ടു മേക്ക് മച്ച് ഓഫ് ടൈം" എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച രണ്ട് ചിത്രങ്ങളിൽ ഒന്നാമത്തേതാണ്. രണ്ടാമത്തേ ചിത്രം 1909-ൽ ചിത്രീകരിച്ച ഇതേ ശീർഷകത്തിൽ തന്നെയറിയപ്പെടുന്ന ചിത്രം ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് ആണ്. കവിത ആരംഭിക്കുന്നത്:
Gather ye rosebuds while ye may,
Old Time is still a-flying;
And this same flower that smiles today,
Tomorrow will be dying.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.