ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ്
Gather Ye Rosebuds While Ye May | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1909 |
Medium | Oil on canvas |
അളവുകൾ | 100 cm × 83 cm (39.5 in × 32.5 in) |
സ്ഥാനം | Fairlight Art, UK |
1909-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് ആർട്ടിസ്റ്റ് ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ്. ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിൽ റോബർട്ട് ഹെറിക്ക് എഴുതിയ "ടു ദി വിർജിൻസ്, ടു മേക്ക് മച്ച് ഓഫ് ടൈം" എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച രണ്ട് ചിത്രങ്ങളിൽ രണ്ടാമത്തേതാണ്. ഒന്നാമത്തേ ചിത്രം 1908-ൽ ചിത്രീകരിച്ച ഇതേ ശീർഷകത്തിൽ തന്നെയറിയപ്പെടുന്ന ചിത്രം ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് ആണ്. കവിത ആരംഭിക്കുന്നത്:
Gather ye rosebuds while ye may,
Old Time is still a-flying;
And this same flower that smiles today,
Tomorrow will be dying.
2007 ഏപ്രിലിൽ ലേലത്തിന് മുമ്പ് സോതെബിയുടെ ശേഖരത്തിലുള്ള ഈ കലാസൃഷ്ടിയുടെ മൂല്യം 1.75-2.5 മില്യൺ ഡോളറായിരുന്നു. എന്നിരുന്നാലും ചിത്രം വിറ്റുപോയില്ല.[1][2]
ഒരു നൂറ്റാണ്ടിലേറെ നഷ്ടപ്പെട്ട ഈ ചിത്രം ഒരു ദമ്പതികൾ വാങ്ങിയ പഴയ ഒരു കനേഡിയൻ ഫാം ഹൗസിലായിരുന്നു. ചിത്രം ഹൗസിൽതന്നെ സൂക്ഷിക്കാൻ അഭ്യർത്ഥിച്ചു. കാരണം "ഈ ചിത്രം ചുവരിൽ മനോഹരമായി കാണപ്പെട്ടിരുന്നു. അതിന്റെ മൂല്യത്തെക്കുറിച്ച് അവർക്ക് അറിയില്ലായിരുന്നു. ഏകദേശം 30 വർഷത്തിനുശേഷം അവർ അത് ഒരു ആർട്ട് ഡീലറുടെ അടുത്തേക്ക് മൂല്യനിർണ്ണയത്തിന് കൊണ്ടുപോയപ്പോൾ, ചിത്രത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ അദ്ദേഹം “കസേരയിൽ നിന്ന് വീണുപോയി. കനേഡിയൻ ഫാം ഹൗസിൽ ചിത്രം എങ്ങനെയാണ് എത്തിയതെന്ന് ആർക്കും അറിയില്ലായിരുന്നു.[3]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Sotheby's 2007 auction". 17 April 2007. Retrieved 17 September 2014.
- ↑ "John William Waterhouse, R.A., R.I. - Lot - Sotheby's". sothebys.com.
- ↑ Correspondent, By Will Bennett Art, Sales. "'Part of the furniture' painting is worth £3m". Telegraph.co.uk. Retrieved 2017-01-10.
{{cite news}}
: CS1 maint: multiple names: authors list (link)
പുറം കണ്ണികൾ
[തിരുത്തുക]- Gather ye Rosebuds while ye may, 1909 at the Odon Wagner Gallery.