ചെമ്പൻ മുള്ളൻകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galloperdix spadicea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെമ്പൻ മുള്ളൻകോഴി
Red Spurfowl.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
G. spadicea
Binomial name
Galloperdix spadicea
(Gmelin, 1789)

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തിൽ പെട്ട ഒരു പക്ഷിയാണ് ചെമ്പൻ മുള്ളൻകോഴി.[2] [3][4] ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിൻ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടൻകോഴിയേക്കാൾ ചെറുതാണ്.

രൂപവിവരണം[തിരുത്തുക]

പൂവന് തിളങ്ങുന്ന ചെമ്പൻ നിറമാണ്. പിട പൂവനെക്കാൾ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. പൂവന് അങ്കവാലില്ല.ശ്രീരം ചെമ്പിച്ച തവിട്ടു നിറമാണ്. കണ്ണിന്റെ ചുറ്റുമുള്ള നഗ്നമായ ഭാഗം ചുവപ്പാണ്. ആൺപക്ഷിയുടെ കാലിനു പിന്നിൽ 2-4 മുള്ളുകൾ കാണും. തലയുടെ മുകൾ ഭാഗം ഇരുണ്ട നിറമാണ്. തലയിലെ തൂവലുകൾചിലപ്പോൾ ശിഖ പോലെ ഉയർന്നു നിൽക്കും എ ന്നാൽ ഇവയ്ക്ക് പൂവില്ല.[5]

സ്വഭാവം, ആഹാരരീതി[തിരുത്തുക]

പൊതുവെ വളരെ നാണംകുണുങ്ങികളാണ്, മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളിലേക്ക് അധികം വരാറില്ല. കാട്ടുകോഴിയുടെ അതെ ആഹാരരീതി ആണ് ഇവക്കുള്ളത്.ഷഡ്പദങ്ങളും, ചെറിയ പഴങ്ങളും, വിത്തുകളും മണ്ണിൽ ചിക്കി ചികഞ്ഞു കഴിക്കുന്നതാണ് ശീലം.

ശബ്ദം[തിരുത്തുക]

ഗിനി കോഴിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഗത്തിലുള്ള കൊക്കൽ

പ്രജനനം[തിരുത്തുക]

നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകൾ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കൊപ്പം ഇരതേടാനിറങ്ങുന്നു. പറക്കാൻ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കൻ മലബാറിലെ വീട്ടുവളപ്പുകളിൽ ഈ പക്ഷി കാണപ്പെടുന്നു.

വിതരണം, ആവാസസ്ഥലം[തിരുത്തുക]

ഇന്ത്യ മുഴുവനായും (വടക്ക് -കിഴക്കൻ സംസ്ഥാനങ്ങൾ ഒഴിച്ച് )ഇടവിട്ട സ്ഥലങ്ങളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിലും,  ഇലപൊഴിയും വനങ്ങളിലും, മലപ്രദേശങ്ങളിലും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2009). "Galloperdix spadicea". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. ആർ, വിനോദ്കുമാർ (2014). കേരളത്തിലെ പക്ഷില്ല്-പഠനം. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)"https://ml.wikipedia.org/w/index.php?title=ചെമ്പൻ_മുള്ളൻകോഴി&oldid=2746886" എന്ന താളിൽനിന്ന് ശേഖരിച്ചത്