അരയന്നക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flamingo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Flamingo
Lesser-flamingos.jpg
Lesser Flamingos in the Ngorongoro Crater, Tanzania
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
Infraclass: Neognathae
നിര: Phoenicopteriformes
Fürbringer, 1888
കുടുംബം: Phoenicopteridae
Bonaparte, 1831
ജനുസ്സ്: Phoenicopterus Phoenicoparrus
Linnaeus, 1758
Species

See text

Flamingo range.png
Global distribution of the flamingos

കൊക്കുകളുടെ വർഗ്ഗത്തോടു ബന്ധമുള്ള പക്ഷിയാണ് അരയന്നക്കൊക്ക്. കഴുത്തിനും കാലുകൾക്കും വളരെയധികം നീളമുള്ള ഇത് ഫിനിക്കോപ്റ്റെറിഡേ പക്ഷികുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഫോണിക്കോപ്പ് റ്റൈറസ് എന്ന ജീനസ്സിൽ ആറു സ്പീഷീസാണുള്ളത്. അതിൽ ഫോണിക്കോപ്പ് റോസിയസ് എന്ന് ശാസ്ത്രീയനാമമുള്ള നീർനാരകൾ മാത്രമേ ഇന്ത്യയിൽ കാണപ്പെടുന്നുള്ളു.

ശരീരഘടന[തിരുത്തുക]

ഇതിന്റെ കൊക്കുകൾ ചെറുതും താറാവിന്റേതു പോലെ പരന്നതുമാണ്. മേൽച്ചുണ്ടിന്റെ അഗ്രഭാഗം നേരെ കീഴോട്ടു മടങ്ങിയിരിക്കും. ശരീരത്തിനു മൊത്തത്തിൽ ഇളംചുവപ്പു കലർന്ന വെള്ളനിറമാണുള്ളത്. ചിറകിലുള്ള തൂവലുകൾ കറുത്തതാണ്. തോൾഭാഗത്ത് കടുത്ത ചുവപ്പുനിറമായിരിക്കും.

അരയന്നക്കൊക്ക്.

അരയന്നക്കൊക്കുകൾ പറ്റമായി അർധവൃത്താകൃതിയിൽ പറന്നും ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ വെള്ളത്തിലൂടെ ചവുട്ടിനടന്നും ഇര പിടിക്കുന്നു. കക്ക, നത്തയ്ക്ക, ഞണ്ട് തുടങ്ങിയ ജീവികളെ ചെളിവെള്ളത്തിൽനിന്നും അരിച്ചുപിടിക്കുന്നതിനുതകുന്ന തരത്തിൽ ഇവയുടെ കൊക്കുകളിൽ അരിപ്പപോലെ പ്രവർത്തിക്കുന്ന പടലങ്ങളുണ്ട്. ഇരയെ പിടിക്കുമ്പോൾ തല പുറകിലേക്കു വലിച്ച് ഒരു കോരികപോലെ ചലിപ്പിക്കുന്നു. ആഴംകുറഞ്ഞ പൊയ്കകളിൽ ചെളിയും കളിമണ്ണും കൂമ്പാരംകൂട്ടി അതിനുള്ളിലാണ് മുട്ടയിടുന്നത്. ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി മുപ്പതുദിവസം അടയിരുന്നു മുട്ടവിരിക്കുന്നു. ഒരു പ്രാവശ്യം അടയിരിക്കുമ്പോൾ ഒന്നോ രണ്ടോ മുട്ടകൾ കാണും. വെള്ളപ്പൂടകൾപോലുള്ള നേർത്ത തൂവലുകളും കുറുകിയ കാലും നേരേ നീണ്ട കൊക്കുള്ള കുഞ്ഞുങ്ങൾ വിരിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനകം കൂടുവിട്ടു പുറത്തിറങ്ങും. ആദ്യകാലങ്ങളിൽ പകുതി ദഹിച്ച ആഹാരം തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ വായ്ക്കുള്ളിലേക്കു ഛർദിച്ചു കൊടുക്കുന്നു.

ഏഷ്യയുടെ മധ്യ-പശ്ചിമഭാഗങ്ങളിലും ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളിലും കാസ്പിയൻ കടൽ, പേർഷ്യൻ ഉൾക്കടൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരയന്നക്കൊക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരയന്നക്കൊക്ക്&oldid=1969019" എന്ന താളിൽനിന്നു ശേഖരിച്ചത്