കക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കക്ക
വെനെറിഡെ കുടുംബത്തിൽ പെട്ട ഭക്ഷ്യയോഗ്യമായ ഒരിനം കക്ക.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:


മൊളസ്ക് വർഗ്ഗത്തിൽപെട്ട, ഇരുപാളികളോടുകൂടിയ കട്ടിയേറിയ പുറന്തോടുള്ളതും ഇഴഞ്ഞുനീങ്ങുന്നതുമായ ഒരു കൂട്ടം ജലജീവികൾ പൊതുവേ അറിയപ്പെടുന്ന പേരാണ് കക്ക അഥവാ നത്ത (Clams). നത്തക്കക്ക എന്നും നത്തക്ക എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ട്. ഇവയിൽ ചില ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. കേരളത്തിലെ വടക്കൻ ജില്ലകളിൽ എരുന്ത് എന്ന പേരിലും ഇതറിയപ്പെടുന്നു.[1]

ഒച്ചുവർഗ്ഗത്തിൽ പെട്ട മറ്റു മിക്ക ജലജീവികളേയും പോലെ, കക്കകൾക്കും ഒരു പ്രാകൃതരക്തചംക്രമണവ്യവസ്ഥയുണ്ട്. അവയുടെ അവയവങ്ങൾക്കുചുറ്റുമുള്ള ഈ രക്തചംക്രമണവ്യൂഹത്തിൽ പോഷകാഹാരങ്ങളുടേയും ഓക്സിജന്റേയും വാഹകമായി പ്രവർത്തിക്കുന്നതും ജലം‌പോലെ കാണപ്പെടുന്നതുമായ രക്തദ്രവമാണുള്ളത്. കക്കയുടെ ഭക്ഷണം ജലത്തിലൂടെ ഒഴുകിനടക്കുന്ന പ്ലാങ്ക്ടണാണ്. അകത്തേക്കു വെള്ളം വലിച്ചെടുത്ത് അതിൽനിന്നും ഭക്ഷണം അതിസൂക്ഷ്മമായ ചെകിളകളിലൂടെ അരിച്ചെടുത്ത് വായിലെത്തിക്കുകയും വായിലുള്ള പശപ്പു നിറഞ്ഞ പ്രതലത്തിൽ ശേഖരിച്ച് ദഹിപ്പിക്കുകയുമാണ് കക്കകളുടെ ആഹാരസംവിധാനം. അരിച്ചെടുത്ത വെള്ളം തുടർന്ന് പുറത്തേക്ക് ഉപേക്ഷിച്ചുകളയുന്നു.

രൂപവിവരണം[തിരുത്തുക]

മൃദുവായ ശരീരമാണ്. ഇത് രണ്ട് കക്കത്തോടുകൾകൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഈ തോടുകളെ ഒരു പേശികൊണ്ട് ബന്ധിച്ചിട്ടുണ്ട്. ഇവയ്ക്ക് വ്യക്തമായ തലയില്ല.[2]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. പേജ് 323, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കക്ക&oldid=3844328" എന്ന താളിൽനിന്ന് ശേഖരിച്ചത്