Jump to content

ഏൽ (ദൈവം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(El (god) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ēl (אל) എന്നത് ദൈവം എന്നർത്ഥമാക്കുന്ന ഒരു വടക്കുകിഴക്കേ സെമിറ്റിക്ക് പദമാണ്. ലെവന്റ് ഭാഗത്ത് ഉഗാരിത്ത് ഫലകങ്ങളിലെ ലിഖിതങ്ങൾ പ്രകാരം ഏൽ അഥവാ ഇൽ പരമാധികാരിയായ ദൈവമായി, സകല മനുഷ്യരുടെയും ജീവികളുടെയും പിതാവും ആഷേറാ ദേവിയുടെ ഭർത്താവുമായി, വിശ്വസിക്കപ്പെട്ടു പോന്നു. സിറിയയിൽ ക്രി. മു. 2300 വർഷം പഴക്കമുള്ള എബ്ലാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിൽ ഏൽ എന്ന പദം ദേവന്മാരുടെ പട്ടികയിൽ ഏറ്റവും മുകളിലായി ദേവാന്മാരുടെ പിതാവായി രേഖപ്പെടുത്തിയിരുന്നതായി കണ്ടു[അവലംബം ആവശ്യമാണ്]. ഏൽ ഒരു മരുഭൂമി ദൈവമായിരുന്നിരിക്കണം; ഐതിഹ്യങ്ങൾ പ്രകാരം രണ്ടു ഭാര്യമാരുണ്ടായിരുന്ന ഏൽ കുട്ടികളുമൊത്ത് മരുഭൂമിയിൽ ഒരു സങ്കേതം നിർമിച്ചുവത്രേ. ഏൽ നിരവധി ദേവന്മാരുടെ പിതാവായിരുന്നു, അവയിൽ ഏറ്റവും പ്രമുഖർ, ഗ്രീക്ക് സീയൂസ്, പോസിഡോൺ അല്ലെങ്കിൽ ഓഫിയോൺ, ഹേയ്ഡ്സ് അല്ലെങ്കിൽ താന്റോസ് എന്നിവർക്കു സമാനമായ സ്വഭാവങ്ങളുള്ള ഹദാദ്, യാം, മൊട് എന്നിവരായിരുന്നു.

പദഭേദങ്ങളും അർത്ഥങ്ങളും

[തിരുത്തുക]

ഇസ്ലാം മതത്തിൽ ഇലാഹ് ( إله )Ela എന്ന അറബി വാക്കിനും ദൈവം എന്നാണർത്ഥം,മുസ്ലിംകൾ ദൈവത്തെ ഇലാഹ് എന്നും الله എന്നുമാണ് വിളിക്കുന്നത്.

ഏൽ ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ

[തിരുത്തുക]

ആദ്യകാല സഭാപിതാക്കന്മാരുടെ വീക്ഷണപ്രകാരം ഏൽ എന്നത് ദൈവത്തിന്റെ ആദ്യ ഹീബ്രു നാമമായിരുന്നു. ഡാന്റെ അലിഗിയേരി അദ്ദേഹത്തിന്റെ De vulgari eloquentiaഇൽ ഏൽ എന്ന പദമാണ് ആദം ഉച്ചരിച്ച ആദ്യ ശബ്ദം എന്നു അഭിപ്രായപ്പെടുന്നു.

ഇവയും കാണുക

[തിരുത്തുക]

ആധാരം, പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏൽ_(ദൈവം)&oldid=3774442" എന്ന താളിൽനിന്ന് ശേഖരിച്ചത്