ഡോക്സിസൈക്ലിൻ
Clinical data | |
---|---|
Pronunciation | /ˌdɒksɪˈsaɪkliːn/ DOKS-i-SY-kleen |
Trade names | Doryx, Doxyhexal, Doxylin among others |
AHFS/Drugs.com | monograph |
MedlinePlus | a682063 |
License data |
|
Pregnancy category |
|
Routes of administration | By mouth, IV[1] |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 100% |
Protein binding | 90% |
Metabolism | Liver |
Elimination half-life | 15–25 hours |
Excretion | Urine (40%) |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.008.429 |
Chemical and physical data | |
Formula | C22H24N2O8 |
Molar mass | 444.43 g/mol |
3D model (JSmol) | |
| |
| |
(verify) |
ഒരു ആന്റിബയോട്ടിക് ആണ് ഡോക്സിസൈക്ലിൻ. ചിലയിനം ബാക്ടീരിയ മൂലവും പരാദങ്ങൾ മൂലവും ഉണ്ടാവുന്ന പകർച്ചവ്യാധികളുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. എലിപ്പനി പ്രതിരോധ ചികിത്സയിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു[2] [3][4].
1957 ൽ പേറ്റന്റ് ചെയ്യപ്പെട്ട ഡോക്സിസൈക്ലിൻ, 1967 മുതൽക്കാണ് വ്യാവസായികമായി ഉൽപാദിപ്പിക്കപ്പെട്ടു തുടങ്ങിയത്.[5][6] ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്[7] . ജനറിക് മരുന്നുകളിൽ പെടുന്ന ഒരു ഔഷധമാണിത്. ഇതിന് വില താരതമ്യേന കുറവാണ്[1][8]. ബാക്ടീരിയൽ ന്യൂമോണിയ, മുഖക്കുരു, ക്ലാമീഡിയ രോഗബാധ, ലൈം രോഗം, കോളറ, സിഫിലിസ് എന്നിവയുടെ ചികിത്സയിൽ ഡോക്സിസൈക്ലിൻ ഉപയോഗിക്കുന്നു. മലേറിയ തടയുന്നതിന് ക്വിനൈനോടൊപ്പം ഉപയോഗിക്കുന്നു[1]. കൂടാതെ, സൈനസൈറ്റിസ്, ഗൊണോറിയ എന്നിവയുടെ ചികിത്സയിലും ഡോക്സിസൈക്ളിൻ പ്രയോജനപ്പെടുന്നു. ഗുളിക രൂപത്തിലോ ഡ്രിപ്പ് ആയോ ഔഷധം പ്രയോഗിക്കുന്നു. 200mg ന്റെ ഒറ്റ ഡോസ് മരുന്ന് ഒരാഴ്ചത്തെ പ്രതിരോധമേ നൽകൂ.
എലിപ്പനി പ്രതിരോധം
[തിരുത്തുക]മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരിൽ എലിപ്പനി ബാധിക്കാറുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ വളരേ ഫലപ്രദമാണ്. അഴുക്കു വെള്ളത്തോട് സമ്പർക്കമുണ്ടാവുന്ന നാളുകളിലെല്ലാം, ആഴ്ചയിലൊരിക്കൽ ഈ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളും മറ്റ് രോഗങ്ങൾക്ക് ചികിത്സ തുടരുന്നവരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കും ശരീരഭാരത്തിനനുപാതത്തിനും അനുസരിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ.
പാർശ്വഫലങ്ങൾ
[തിരുത്തുക]ഡോക്സിസൈക്ളിൻ ഉപയോഗം ചില പാർശ്വഫലങ്ങൾ കാണിക്കാറുണ്ട്. അതിസാരം, മനംപിരട്ടൽ, ചർദ്ദി എന്നിവയും ചിലയാളുകളിൽ സൂര്യാഘാത ലക്ഷണങ്ങളും കാണാം. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ ഉപയോഗിച്ചാലും ചെറിയ കുട്ടികളിൽ നൽകിയാലും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കാം.
മറ്റ് പേരുകൾ
[തിരുത്തുക]ഡോക്സിസൈക്ലിൻ നിരവധി പേരുകളിൽ വൈദ്യശാസ്ത്രരംഗത്ത് അറിയപ്പെടുന്നു. അവയിൽ ചിലത് : DOXYT, Microdox, GS-3065, Monodox, Vibramycin, Doxyhexal, Periostat, Adoxa, Vibrox, Doxoral, Supracyclin, 6alpha-Deoxy-5-oxytetracycline, Doxycyclin, Doxiciclina, Jenacyclin, Doxycycline (anhydrous), Doxycyclinum, Doxylin, Doryx
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Doxycycline calcium". The American Society of Health-System Pharmacists. Archived from the original on 23 സെപ്റ്റംബർ 2015. Retrieved 18 ഓഗസ്റ്റ് 2015.
- ↑ Nelson, ML; Levy, SB (December 2011). "The history of the tetracyclines". Annals of the New York Academy of Sciences. 1241 (1): 17–32. Bibcode:2011NYASA1241...17N. doi:10.1111/j.1749-6632.2011.06354.x. PMID 22191524.
- ↑ McFadden GI (March 2014). "Apicoplast". Curr. Biol. 24 (7): R262–3. doi:10.1016/j.cub.2014.01.024. PMID 24698369.
- ↑ Schlagenhauf-Lawlor, Patricia (2008). Travelers' Malaria (in ഇംഗ്ലീഷ്). PMPH-USA. p. 148. ISBN 9781550093360.
- ↑ Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 489. ISBN 9783527607495.
- ↑ Corey, E.J. (2013). Drug discovery practices, processes, and perspectives. Hoboken, N.J.: John Wiley & Sons. p. 406. ISBN 9781118354469.
- ↑ "WHO Model List of Essential Medicines (19th List)" (PDF). World Health Organization. ഏപ്രിൽ 2015. Archived (PDF) from the original on 13 ഡിസംബർ 2016. Retrieved 8 ഡിസംബർ 2016.
- ↑ Hamilton, Richard J. (2011). Tarascon pharmacopoeia (2011 library ed., 2011 ed., 12th ed.). Sudbury, MA: Jones & Bartlett Learning. p. 79. ISBN 9781449600679.