ജെനറിക് മരുന്നുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ബ്രാൻഡോടു കൂടിയ മരുന്നിന് അളവിലും നൽകുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്തതായ ഒരു മരുന്നിനെയാണ്" ജനറിക് മരുന്ന് (ജനറിക് ഡ്രഗുകൾ, ജനറിക്കുകൾ) എന്നുവിളിക്കുന്നത്.[1] പരസ്യം കൂടാതെ രസതന്ത്ര നാമത്തിൽ വിപണനം ചെയ്യുന്ന മരുന്നുകൾ എന്നും ഇവയെ നിർവചിച്ചിട്ടുണ്ട്.[2][3] കമ്പനി നൽകുന്ന പേരല്ല ഉണ്ടാകുന്നതെങ്കിലും ഇവ സർക്കാരിന്റെ നിയന്ത്രണത്തിനുവിധേയമായാണ് വിപണനം ചെയ്യപ്പെടുന്നത്. ജനറിക് മരുന്നുകളുടെ ലേബലിൽ നിർമാതാവിന്റെ പേരും മരുന്നിന്റെ (ശാസ്ത്രീയസംജ്ഞയും) ഉണ്ടകും.

ആദ്യം വിപണിയിലെത്തിയ ബ്രാൻഡുള്ള മരുന്നിന്റെ അതേ ഘടകങ്ങളാണ് ജെനറിക് മരുന്നുകൾക്ക് ഉണ്ടാവേണ്ടത്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ.) നിലപാടനുസരിച്ച് ജനറിക് മരുന്നുകൾ ബ്രാൻഡ് നാമമുള്ള മരുന്നിന്റെ അതേ ഫാർമക്കോകൈനറ്റിക് ഫാർമക്കോഡൈനാമിക് ഗുണങ്ങളുള്ളവയായിരിക്കണം. അതിനാൽ നൽകുന്ന മാത്ര, ഗാഢത, നൽകുന്ന രീതി, സുരക്ഷ, ഗുണം, ഉപയോഗിക്കേണ്ട സാഹചര്യം എന്നിവ ജനറിക് മരുന്നുകൾക്കും ബ്രാൻഡഡ് മരുന്നുകൾക്കും ഒന്നുതന്നെയാവണം.[4] മരുന്ന് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പേറ്റന്റ് സംരക്ഷണം അവസാനിക്കുമ്പോഴാണ് ജനറിക് മരുന്നുകൾ വിപണിയിലെത്തുന്നത്. ഇത് മത്സരം മൂലം മരുന്നുകളുടെ വില പെട്ടെന്ന് കുറയാൻ കാരണമാകും. അമേരിക്കയിൽ പേറ്റന്റ് നൽകി 20 വർഷം കഴിഞ്ഞാണ് ജനറിക് മരുന്നുകൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നത്.[5]

ഡോക്ടർമാർ മരുന്നു കുറിക്കുമ്പോൾ രസതന്ത്രനാമം മാത്രം എഴുതുകയാണെങ്കി‌ൽ ജനറിക് മരുന്നുകൾ ഫാർമസികളിൽ നിന്ന് നൽകാൻ സാധിക്കും (പക്ഷേ ഇത് ഓരോ ഫാർമസിയിലെയും ജനറിക് മരുന്നുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും).

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെനറിക്_മരുന്നുകൾ&oldid=2196071" എന്ന താളിൽനിന്നു ശേഖരിച്ചത്