ഡിലിജാൻ ദേശീയോദ്യാനം

Coordinates: 40°39′23″N 45°01′17″E / 40.65639°N 45.02139°E / 40.65639; 45.02139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dilijan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിലിജാൻ ദേശീയോദ്യാനം
Location the park in Armenia
Location the park in Armenia
Map of Armenia
LocationTavush Province,  Armenia
Coordinates40°39′23″N 45°01′17″E / 40.65639°N 45.02139°E / 40.65639; 45.02139
Area240 km2 (93 sq mi)
Established1958 (1958) as a reserve, 2002 (2002) as a national park
Governing bodyMinistry of Nature Protection, Armenia

ഡിലിജാൻ ദേശീയോദ്യാനം റിപ്പബ്ലിക് ഓഫ് അർമേനിയയിലെ 4 സംരക്ഷിത ദേശീയോദ്യാനങ്ങളിലൊന്നാണ്. 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം, വടക്കു-കിഴക്കൻ അർമീനിയയിലെ താവ്ഷ് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.[1] വനഭൂമികൾ, സമ്പന്നമായ ജൈവവൈവിധ്യങ്ങൾ, ഔഷധഗുണമുള്ള ധാതുജല നീരുറവകൾ, നൈസർഗ്ഗിക സാംസ്കാരിക സ്മാരകങ്ങൾ, കാൽനടയാത്രയുടെ വിപുലമായ ശ്രേണി എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ദേശീയോദ്യാനം.

ചരിത്രം[തിരുത്തുക]

ഡിലിജാൻ ദേശീയോദ്യാനം ഒരു സംസ്ഥാന റിസർവ് ആയി 2002 ലാണ് സ്ഥാപിതമായത്.

ഭൂമിശാസ്ത്രം[തിരുത്തുക]

പാമ്പാക്, അരഗുനി, മിയാപർ, ഇജെവാൻ (കയേനി), ഹാലബ് എന്നീ പർവതനിരകളുടെ ചരിവുകളിൽ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1070 മുതൽ 2300 മീറ്റർ വരെ ഉയരത്തിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ ഉയരത്തിനു മുകളിലുള്ള പർവത നിരകളിലെ ശാദ്വലപ്രദേശങ്ങൾ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നില്ല. അഘ്‍സ്റ്റേവ് നദിയും അതിൻറെ പ്രധാന പോഷക നദികളായ ഹോവജർ, ഷ്‍റ്റോഘാനജർ, ബൽഡൻ, ഹഘാർട്സിൻ, ഗെറ്റിക് എന്നിവയും ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. പാർസ് ലിച്ച് (ക്ലിയർ ലേക്), റ്റ്‍സ്‍ർകാലിച്ച് (ലീച്ച് തടാകം), മറ്റ് ചെറു തടാകങ്ങൾ എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.

സസ്യജാലം[തിരുത്തുക]

ഡിലിജാൻ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ 902 ഇനങ്ങളിലുള്ള വാസ്കുലർ സസ്യങ്ങൾ, ലിക്കോപോഡിയം (1 ഇനം), ഹോർസ്-ടെയിൽസ് (1 ഇനം), പന്നൽ (12 ഇനങ്ങൾ), ജിംനോസ്പെംസ് (7 ഇനങ്ങൾ), ആൻജിയോസ്പെംസ് (881 ഇനങ്ങൾ) എന്നിവയാണ്.[2]  ഈ പ്രദേശത്ത് ഏതാണ്ട് 40 അപൂർവ്വയിനം സസ്യവർഗ്ഗങ്ങൾ നിലനിൽക്കുന്നു. 29 ഇനം സസ്യവർഗ്ഗങ്ങൾ അർമേനിയയുടെ വംശനാശ ഭീഷണിയിലുള്ള റെഡ് ബുക്കിലും 4 എണ്ണം സോവിയറ്റ് യൂണിയൻറെ വംശനാശഭീഷണിയുളള ഇനങ്ങളുടെ റെഡ് ഡാറ്റാ ബുക്കിലും രേഖപ്പെടുത്തിയിരിക്കുന്നവയാണ്.

ജന്തുജാലം[തിരുത്തുക]

ഈ ദേശീയോദ്യാനം ജന്തുവർഗ്ഗങ്ങളാൽ സമ്പന്നമാണ്. ഏകദേശം 800 ഇനം വണ്ടുകൾ, കൂടാതെ വിവിധയിനം ഉരഗങ്ങളെയും (അണലി - വിപേറ ലെബറ്റീന, അർമേനിയൻ, ഡാഹ്‍ൽ പല്ലികൾ - ഡരേവ്സ്കിയ അർമ്മനിയാക്ക, ഡി. ഡാഹ്‍ലി തുടങ്ങിയവ), ഉഭയജീവികൾ (ലേക്ക് ഫ്രോഗ് - റാണ റിഡിബുൻഡ, പച്ച പോക്കാന്തവള - ബുഫൊ വിരിഡിസ് മുതലായവ. ), മത്സ്യം (ട്രൗട്ട് - സാൽമോ ഫാരിയോ, ബാർബെൽ അല്ലെങ്കിൽ കുറ ബെഗ്‍ലൌ - ബാർബസ് ലാസെർട്ടാസിറി മുതലായവ). ഈ ദേശീയോദ്യാനത്തിൽ പക്ഷികളും ധാരാളമായിട്ടുണ്ട്. ബ്ലാക്ക് ഗ്രൌസ് (ടെട്രാവോ മ്ലോകോസീവിക്സി), സ്വർണ്ണപ്പരുന്ത് (അക്വില ക്രിസായെറ്റോസ്) ബിയാർഡ് ഈഗിൾ (ഗിപായെറ്റെസ് ബാർബറ്റസ് ഔറ്യൂസ്), കാസ്പിയൻ സ്നോകോക്ക് (ടെട്രാവോഗാല്ലസ് കാസ്പിയസ്) തുടങ്ങി ഏകദേശം 150 ഇനം പക്ഷികളാണ് ഇവയിൽ മുഖ്യമായിട്ടുള്ളത്.

40 ഇനങ്ങളിലധികം സസ്തനജീവികൾ ഈ ദേശീയ ഉദ്യാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചുവന്ന മാൻ (സെർവസ് എലാഫസ്), ബ്രൌൺ കരടി (ഉർസസ് ആർക്ടോസ്), കുറുക്കന്, ലിൻക്സ്, ചെന്നായ, കാട്ടുപന്നി, കാട്ടുപൂച്ച (ഫെലിസ് സിൽവെസ്റ്റ്രിസ്), റോ (ഒരുതരം മാൻ), ബാഡ്ജർ (മെലെസ് മെലസ്), അണ്ണാൻ തുടങ്ങിയവ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ ആകെയുള്ള പ്രദേശം 3 പ്രാദേശിക മേഖലകളായി തരം തിരിച്ചിരിക്കുന്നു: സംരക്ഷിത മേഖല, വിനോദമേഖല, സാമ്പത്തിക മേഖല എന്നിങ്ങനെ. സംരക്ഷിത മേഖലയിൽ പ്രകൃതിശാസ്ത്രപരമായ സാസ്കാരിക സന്തുലനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള പ്രവർത്തനങ്ങളോ ശാസ്ത്രീയ സാംസ്കാരിക താൽപര്യങ്ങളോടെ സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളുടെ അതിജീവനം അപകടത്തിലാക്കുന്നതോ ആയ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നു. ഇവിടുത്തെ മനുഷ്യൻറെ പ്രവർത്തനങ്ങൾ ശാസ്ത്ര ഗവേഷണത്തിലും ടൂറിസത്തിലും മാത്രമായാണ് ഒതുങ്ങുന്നത്. ദേശീയോദ്യാനത്തിൻറെ നിയന്ത്രണാധികാരമുള്ള ഏക ഏജൻസി റിപ്പബ്ലിക്ക് ഓഫ് അർമേനിയ പരിസ്ഥിതി സംരക്ഷണ മന്ത്രാലയം മാത്രമാണ്.

സാംസ്കാരിക സ്മാരകങ്ങൾ[തിരുത്തുക]

ഡിലിജാൻ ദേശീയ ഉദ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്മാരകങ്ങൾ ഹഘാർട്‍സിൻ മൊണാസ്ട്രി (10-13 നൂറ്റാണ്ട്), ഗൊഷവാങ്ക് മൊണാസ്ട്രി (12-13 നൂറ്റാണ്ട്), ജുഖ്‍താക്ക് വാങ്ക് (11-13 നൂറ്റാണ്ട്), മറ്റോസവാങ്ക് മോണാസ്ട്രി (10-13 നൂറ്റാണ്ട്), അഖ്‍നാബാറ്റ് പള്ളി (11 ആം നൂറ്റാണ്ട്) എന്നിവയാണ്.

അവലംബം[തിരുത്തുക]

  1. "Dilijan in Armenia". Archived from the original on 2018-10-25. Retrieved 2020-04-20.
  2. Khanjyan, N.S. Specially Protected Nature Areas of Armenia. Ministry of Nature Protection, 2004, Rep. Armenia. (downloadable from here Archived 2007-12-16 at the Wayback Machine.)
"https://ml.wikipedia.org/w/index.php?title=ഡിലിജാൻ_ദേശീയോദ്യാനം&oldid=3633287" എന്ന താളിൽനിന്ന് ശേഖരിച്ചത്