Jump to content

ഇജെവാൻ

Coordinates: 40°52′45″N 45°08′50″E / 40.87917°N 45.14722°E / 40.87917; 45.14722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇജെവാൻ

Իջևան
From top left: Aghstev River • Ijevan central park Ijevan Vineyards • Mother Armenia Ijevan Wildlife Sanctuary • Ijevan Dendropark Ijevan skyline and Gugark mountains
From top left:
Aghstev River • Ijevan central park
Ijevan Vineyards • Mother Armenia
Ijevan Wildlife Sanctuary • Ijevan Dendropark
Ijevan skyline and Gugark mountains
Official seal of ഇജെവാൻ
Seal
ഇജെവാൻ is located in Armenia
ഇജെവാൻ
ഇജെവാൻ
Coordinates: 40°52′45″N 45°08′50″E / 40.87917°N 45.14722°E / 40.87917; 45.14722
Country Armenia
ProvinceTavush
Founded1780s
City status1961
വിസ്തീർണ്ണം
 • ആകെ4.6 ച.കി.മീ.(1.8 ച മൈ)
ഉയരം
755 മീ(2,477 അടി)
ജനസംഖ്യ
 • ആകെ21,081
 • ജനസാന്ദ്രത4,600/ച.കി.മീ.(12,000/ച മൈ)
സമയമേഖലUTC+4 (AMT)
Postal code
4001, 4002
ഏരിയ കോഡ്(+375) 263
വാഹന റെജിസ്ട്രേഷൻ57
ഇജെവാൻ at GEOnet Names Server

ഇജെവൻ (Armenian: Իջևան) അർമേനിയയിലെ താവുഷ് പ്രവിശ്യയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. മേഖലയുടെ മധ്യഭാഗത്തായി, ഗുഗാർക് പർവതനിരകളിലെ ഇജെവൻ പർവതശിഖരത്തിൻറെ താഴ്‍വരയിൽ, അഘ്സ്‌റ്റെവ് നദിയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അർമേനിയൻ അപ്പസ്തോലിക സഭയുടെ താവുഷ് രൂപതയുടെ ആസ്ഥാനമാണ് ഇജെവൻ.

യെറിവാനിൽ നിന്ന് ഏകദേശം 137 കിലോമീറ്റർ വടക്കുകിഴക്കായാണ് ഇജെവാൻ സ്ഥിതി ചെയ്യുന്നത്.[2] യെറിവാൻ-ടിബിലിസി ഹൈവേ ഇജെവാനിലൂടെ കടന്നുപോകുന്നു. 2011 ലെ സെൻസസ് പ്രകാരം, 21,081 ജനസംഖ്യയുണ്ടായിരുന്ന ഈ പട്ടണം പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായി മാറി.

ചരിത്രം

[തിരുത്തുക]

ആധുനിക ഇജെവന്റെ മധ്യഭാഗത്ത് കണ്ടെത്തിയ ശവക്കല്ലറകളും അഗ്‌സ്‌റ്റേവ് നദിയുടെ ഇടത് കരയിലുള്ള വെങ്കലയുഗത്തിലെ പിൽക്കാല സെമിത്തേരിയും ഈ പ്രദേശത്തിൻറെ ആദ്യകാല അധിനിവേശത്തെ സാക്ഷ്യപ്പെടുത്തുന്നതാണ്.[3] ചരിത്രപരമായി, ആധുനിക ഇജേവൻ പ്രദേശം ഗ്രേറ്റർ അർമേനിയയിലെ 12-ഉം 13-ഉം പ്രവിശ്യകളായിരുന്ന പുരാതന ഉതിക്, ഗുഗാർക് എന്നിവയുടെ ഭാഗമായിരുന്നു. അഗ്‌സ്‌റ്റേവ് നദിയാൽ വേർതിരിക്കപ്പെട്ട, ഇജേവന്റെ കിഴക്കൻ പകുതി ചരിത്രപ്രസിദ്ധമായ ഉതിക്കിലെ തച്ച്‌കടക് കന്റോണിന്റെ ഭാഗമായിരുന്നപ്പോൾ പടിഞ്ഞാറൻ പകുതി ചരിത്രപ്രസിദ്ധമായ ഗുഗാർക്കിന്റെ ഡ്സോറപൂർ കന്റോണിന്റെ ഭാഗമായിരുന്നു.

ലെവന്റിനും വടക്കൻ കോക്കസസിനും ഇടയിലുള്ള ഒരു സുപ്രധാന വ്യാപാര പാതയിൽ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഇജെവാൻ പ്രദേശത്ത് മധ്യകാലഘട്ടത്തിൽ നിരവധി വിശ്രമകേന്ദ്രങ്ങളും വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. ഇവ  പ്രധാനമായും ഇതുവഴി കടന്നുപോകുന്ന, പ്രത്യേകിച്ച് ടിബിലിസിയിൽ നിന്ന് ഡ്വിനിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുന്ന വ്യാപാരികൾക്കും യാത്രക്കാർക്കും വിശ്രമകേന്ദ്രങ്ങളായി പ്രവർത്തിച്ചു. പ്രത്യേകിച്ച് ടിബിലിസിയിൽ നിന്ന് ഡിവിനിലേക്കുള്ള റോഡിൽ. ഒരു മധ്യകാല വഴിയമ്പലത്തിന്റെ അവശിഷ്ടങ്ങൾ അഘ്സ്‌റ്റേവ് നദിയുടെ തീരത്ത് ഹമാം-ജല എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് നിലകൊള്ളുന്നു.

1501-02[4] മുതൽ കിഴക്കൻ അർമേനിയൻ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയ പേർഷ്യൻ ഭരണത്തിൻ കീഴിൽ, 1780-കളിലാണ് കരവൻസാര എന്ന വഴിയമ്പലങ്ങളുടെ ഗ്രാമം സ്ഥാപിതമായത്.[5] അയൽരാജ്യമായ ജോർജിയയ്‌ക്കൊപ്പം ഇന്നത്തെ ലോറിയുടെയും തവുഷിന്റെയും പ്രദേശങ്ങൾ 1800-01-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. 1804-13 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ഒക്ടോബർ മാസത്തിൽ റഷ്യയും ഖ്വജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ റഷ്യയുടെ ഒരു ഔദ്യോഗിക മേഖലയായി മാറി.[6]

1840-ൽ, യെലിസാവെറ്റ്പോൾസ്കി ഉയസ്ഡ് രൂപീകരിക്കപ്പെടുകയും താവുഷിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിൽ പുതുതായി സ്ഥാപിതമായ ഭരണവിഭാഗത്തിന്റെ ഭാഗമായി. പിന്നീട് 1868-ൽ എലിസബത്ത്‌പോൾ ഗവർണറേറ്റ് സ്ഥാപിക്കപ്പെടുകയും തവുഷ് ഗവർണറേറ്റിന്റെ പുതുതായി രൂപീകരിച്ച കസാഖ്‌സ്‌കി ഉയസ്‌ഡിന്റെ ഭാഗമാവുകയും ചെയ്തു. റഷ്യൻ ഭരണത്തിൻ കീഴിൽ, കരാബാക്കിൽ നിന്നുള്ള ഏകദേശം 6,000 ത്തോളം വരുന്ന അർമേനിയൻ കുടുംബങ്ങളെ കരവാൻസാര ഗ്രാമത്തിന്റെ പ്രദേശം ഉൾപ്പെടെയുള്ള താവുഷ് പ്രദേശത്ത് പുനരധിവസിപ്പിക്കാൻ അഗ്‌സ്‌റ്റീവ് നദിയുടെ താഴ്‌വരയിലേക്ക് മാറാൻ അനുവദിച്ചു. കസാക്സിനും യെറിവാനുമിടയിൽ കാരവൻസാരയിലൂടെ കടന്നുപോകുന്ന ഒരു പുതിയ പാത തുറന്നതിന്റെ ഫലമായി 1860 കളിലും 1870 കളിലും ഈ ഗ്രാമം ശ്രദ്ധേയമായ ഒരു പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചു.

1918-ലെ അർമേനിയയുടെ ഹൃസ്വകാല സ്വാതന്ത്ര്യത്തെത്തുടർന്ന്, കരവൻസാര ഗ്രാമത്തിന്റെ പേര് 1919-ൽ ഇജെവാൻ എന്നാക്കി മാറ്റി. 1920 നവംബർ 29-ന്, വടക്ക് സോവിയറ്റ് അസർബൈജാനിൽനിന്നുള്ള ചെമ്പടയുടെ അധിനിവേശത്തിന് ശേഷം സോവിയറ്റ്-ബോൾഷെവിക് ഭരണം സ്ഥാപിക്കപ്പെട്ട ആദ്യത്തെ അർമേനിയൻ വാസസ്ഥലമായിരുന്നു നൊയെംബെര്യാനൊപ്പം ഇജെവാനും. 1930-ൽ ഇത് പുതുതായി രൂപീകരിക്കപ്പെട്ട ഇജെവാൻ റയോണിന്റെ കേന്ദ്രമായി മാറി.

പട്ടണത്തിന്റെ ആദ്യത്തെ പ്രധാന വികസന പദ്ധതി 1948-ൽ അംഗീകരിക്കുകയും പിന്നീട് 1967-ൽ പരിഷ്കരിക്കുകയും ചെയ്തു. 1951-ൽ, ഇജവാൻ വൈൻ-ബ്രാണ്ടി ഫാക്ടറിയും തുടർന്ന് ഒരു റഗ് ആൻഡ് കാർപെറ്റ് ഫാക്ടറിയും 1959-65-ൽ തുറന്നു. വ്യാവസായിക മേഖലയുടെ ക്രമാനുഗതമായ വികാസത്തോടെ, 1961-ൽ ഇജേവാന് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു. 1970-ൽ ഇത് അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ റിപ്പബ്ലിക്കൻ സബ്-ഓർഡിനേഷൻ നഗരമായി മാറി. 1991-ൽ അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാര പ്രകാരം ഇജെവാൻ പുതുതായി സ്ഥാപിതമായ തവുഷ് പ്രവിശ്യയുടെ കേന്ദ്രമായി മാറി.[7]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ഗുഗാർക്ക് പർവതനിരകളാൽ വലയം ചെയ്യപ്പെട്ട ഇജെവാൻ പട്ടണം സമുദ്രനിരപ്പിൽ നിന്ന് ശരാശരി 755 മീറ്റർ ഉയരത്തിൽ അഘസ്‌റ്റേവ് നദിയുടെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്.[8]  ചുറ്റുമുള്ള പർവതങ്ങൾ നിബിഢ വനങ്ങളാൽ മൂടപ്പെട്ടിരിക്കുകയും ചില പ്രദേശങ്ങളിൽ ഇത് ആൽപൈൻ പുൽമേടുകളായി മാറുകയും ചെയ്യുന്നു.

വടക്ക് നിന്ന് ഗെറ്റഹോവിറ്റ് ഗ്രാമവും തെക്ക് നിന്ന് ഗന്ധ്സാക്കർ ഗ്രാമവുമാണ് ഇജേവന്റെ അതിർത്തികൾ. സ്പിറ്റക് ജർ എന്നറിയപ്പെടുന്ന ഒരു ചെറു തടാകം പട്ടണത്തിന്റെ തെക്കൻ കവാടത്തിൽ കാണപ്പെടുന്നു.

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം പ്രകാരം ഈ സ്ഥലത്തെ Cfa ആയി തരംതിരിച്ചിരിക്കുന്നു.[9] വർഷത്തിലെ ശരാശരി താപനില 10.6 °C ആയ ഇവിടെ ജനുവരിയിൽ 0 °C, ജൂലൈയിൽ 21.3 °C താപനിലകൾ അനുഭവപ്പെടുന്നു. ഇജെവാനിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി താപനില +37 °C ഉം ഏറ്റവും കുറഞ്ഞ താപനില -23 °C ഉം ആണ്. ഈ പ്രദേശത്തെ വാർഷിക മഴ 562 മില്ലിമീറ്ററാണ്.

Ijevan പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 4.9
(40.8)
6.2
(43.2)
11.4
(52.5)
18.0
(64.4)
23.2
(73.8)
27.1
(80.8)
30.5
(86.9)
29.9
(85.8)
25.7
(78.3)
19.3
(66.7)
12.4
(54.3)
6.8
(44.2)
17.95
(64.31)
പ്രതിദിന മാധ്യം °C (°F) 0.5
(32.9)
1.6
(34.9)
6.1
(43)
12.0
(53.6)
17.0
(62.6)
20.7
(69.3)
23.9
(75)
23.5
(74.3)
19.3
(66.7)
13.4
(56.1)
7.6
(45.7)
2.6
(36.7)
12.35
(54.23)
ശരാശരി താഴ്ന്ന °C (°F) −3.8
(25.2)
−2.9
(26.8)
0.9
(33.6)
6.0
(42.8)
10.8
(51.4)
14.4
(57.9)
17.4
(63.3)
17.1
(62.8)
12.9
(55.2)
7.6
(45.7)
2.8
(37)
−1.6
(29.1)
6.8
(44.23)
മഴ/മഞ്ഞ് mm (inches) 17
(0.67)
24
(0.94)
33
(1.3)
46
(1.81)
72
(2.83)
62
(2.44)
36
(1.42)
31
(1.22)
28
(1.1)
36
(1.42)
27
(1.06)
17
(0.67)
429
(16.88)
ഉറവിടം: Climate-Data.org [10]

അവലംബം

[തിരുത്തുക]
  1. Statistical Committee of Armenia. "2011 Armenia census, Tavush Province" (PDF).
  2. "Malcolm Simpson, Community-Based Economic Development Strategy, City of Ijevan, Armenia, 2003-2006" (PDF). 2002. Archived from the original (PDF) on 2012-07-17. Retrieved 2008-06-06.
  3. "ArmeniaPedia.org, Ijevan Town". Retrieved 2009-01-04.
  4. Steven R. Ward. Immortal, Updated Edition: A Military History of Iran and Its Armed Forces pp 43. Georgetown University Press, 8 January 2014 ISBN 1626160325
  5. Lusamut Archived 2010-06-18 at the Wayback Machine.
  6. (in Russian)Акты собранные Кавказской Археографической Коммиссиею. Том 1. Тифлис, 1866. С. 436-437. Грузия разделяется на 5 уездов, из коих 3 в Карталинии: Горийский, Лорийский и Душетский, и 2 в Кахетии: Телавский и Сигнахский.
  7. About the community of Ijevan
  8. "Weather forecast for Ijevan in Tavush (Armenia), 755 m." Archived from the original on 2020-08-08. Retrieved 2021-11-16.
  9. Ijevan climate
  10. "Climate: Ijevan". Climate-Data.org. Retrieved August 14, 2018.
"https://ml.wikipedia.org/w/index.php?title=ഇജെവാൻ&oldid=3795324" എന്ന താളിൽനിന്ന് ശേഖരിച്ചത്