Jump to content

ദീപിക പദുകോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deepika Padukone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദീപിക പദുകോൺ
Deepika Padukone
ജനനം (1986-01-05) 5 ജനുവരി 1986  (38 വയസ്സ്)
കോപ്പൻഹേഗൻ, ഡൻമാർക്ക്
ദേശീയതഇന്ത്യൻ
തൊഴിൽ
  • Actress
  • film producer
സജീവ കാലം2005–ഇതുവരെ
Works
Full list
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)
പുരസ്കാരങ്ങൾFull list
വെബ്സൈറ്റ്deepikapadukone.com

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (കന്നട: ದೀಪಿಕಾ ಪಡುಕೋಣೆ; ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' [1] എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.

ജീവിത രേഖ

[തിരുത്തുക]

ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടും‌ബം ബാംഗ്ലൂരിലേക്ക് താമസം മാറി.[2]. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്നു വരുന്ന ഗോൾഫ് കളിക്കാരിയാണ്.[3]

ഹിന്ദിയിൽ 2007 ൽ ദീപിക അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വ്യക്തിഗത ജീവിതം

[തിരുത്തുക]

'ബച്ചനാ എ ഹസീനോ'[4] യുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയതിനു ശേഷം മാർച്ച്‌ 2008ൽ, ദീപിക രണ്ബീർ കപൂറുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. നവംബർ 2009ൽ, വേർപിരിഞ്ഞതിനു ശേഷം തൻറെ വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയിൽ നിന്നും മാറ്റി നിർത്താൻ ദീപിക തീരുമാനിച്ചു [5].

2010ൽ, ദീപിക കിംഗ്‌ഫിഷറിന്റെ മേധാവി വിജയ്‌ മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയുമായി വീണ്ടും ഒരുമിച്ചു പുറത്തു പോയി തുടങ്ങിയെങ്കിലും[6][7], ദീപിക ഈ ബന്ധം നിരസിച്ചു. ഇവർ 2012ൽ വേർപിരിഞ്ഞു[8][9][10].

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വര്ഷംg ചിത്രം വേഷം മറ്റുള്ളവ
2006 ഐശ്വര്യ ഐശ്വര്യ കന്നഡ ചിത്രം
2007 ഓം ശാന്തി ഓം ശാന്തിപ്രിയ/സന്ധ്യ (സാൻഡി) മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്‌

മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം.

2008 ബച്നാ എ ഹസീനോ ഗായത്രി
2009 ചാന്ദ്നി ചൌക് ടു ചൈന സഖി (മിസ്സ്‌. ടി എസ് എം)/

മിയാവൂ മിയാവൂ (സൂസി)

2009 ബില്ലു താൻ തന്നെ 'ലവ് മേരാ ഹിറ്റ്‌ ഹിറ്റ്‌' എന്ന ഗാനത്തിൽ അതിഥി വേഷം
2009 ലവ് ആജ് കൽ മീര പണ്ഡിറ്റ്‌ മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം.
2009 മേ ഔർ മിസ്സിസ് ഖന്ന റയ്ന ഖാൻ അതിഥി വേഷം
2010 കാർത്തിക്‌ കാളിംഗ് കാർത്തിക്‌ ശോനാലി മുഖർജി
2010 ഹൗസ്ഫുൾ സാൻഡി
2010 ലഫങ്കേ പരിന്തെ പിങ്കി പാല്കർ
2010 ബ്രേക്ക്‌ കെ ബാദ് ആലിയ ഖാൻ
2010 ഖേലേ ഹം ജീ ജാൻ സേ കൽപന ദത്ത
2011 ദം മാറോ ദം താൻ തന്നെ 'മിട്ട് ഗയേ ഗം (ദം മാറോ ദം)' എന്ന ഗാനത്തിൽ അതിഥി വേഷം
2011 ആരാക്ഷൺ പൂർബി ആനന്ദ്‌
2011 ദേശി ബോയ്സ് രാധിക അവസ്തി
2012 കോക്ക്‌ടെയിൽ വെറോണിക മലാനെയ്‌ മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം.
2013 റേയ്സ് 2 എലേന
2013 ബോംബെ ടാൽകീസ് താൻ തന്നെ 'അപ്ന ബോംബെ ടാൽകീസ്' എന്ന ഗാനത്തിൽ അതിഥി വേഷം
2013 യെ ജവാനി ഹേ ദീവാനി നൈന തൽവാർ
2013 കൊച്ചടയാൻ തമിഴ് ചിത്രം, നിർമ്മാണം പൂർത്തിയായി.
2013 ചെന്നൈ എക്സ്പ്രസ്സ്‌ പ്രിയ നിർമ്മാണം പൂർത്തിയായി.
2013 റാം ലീല ലീല നിർമ്മാണം പൂർത്തിയായി.
2014 ഫൈന്റിംഗ് ഫാനി പ്രഖ്യാപിച്ചു [2013]
2014 ഹാപ്പി ന്യൂ ഇയർ ചിത്രീകരണ ഘട്ടത്തിൽ.

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://en.wikipedia.org/wiki/Om_Shanti_Om_(film)
  2. "A smashing success". Newindpress.com. Retrieved 2005-06-24.
  3. "'I'm completely charmed by Ranbir'". Times of India (Chaturvedi, Vinita). Retrieved 2008-08-29.
  4. http://en.wikipedia.org/wiki/Deepika_Padukone#cite_note-96
  5. http://en.wikipedia.org/wiki/Deepika_Padukone#cite_note-97
  6. http://en.wikipedia.org/wiki/Deepika_Padukone#cite_note-98
  7. http://en.wikipedia.org/wiki/Deepika_Padukone#cite_note-99
  8. http://en.wikipedia.org/wiki/Deepika_Padukone#cite_note-100
  9. http://en.wikipedia.org/wiki/Deepika_Padukone#cite_note-101
  10. http://en.wikipedia.org/wiki/Deepika_Padukone#cite_note-102
"https://ml.wikipedia.org/w/index.php?title=ദീപിക_പദുകോൺ&oldid=3781804" എന്ന താളിൽനിന്ന് ശേഖരിച്ചത്