ക്ലോയി ഷാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chloé Zhao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ലോയി ഷാവോ
Zhao in 2015
ജനനം
Zhào Ting

(1982-03-31) മാർച്ച് 31, 1982  (42 വയസ്സ്)
ദേശീയതചൈനീസ്[1]
വിദ്യാഭ്യാസം
തൊഴിൽFilmmaker
സജീവ കാലം2008–present
Chinese name
Simplified Chinese赵婷
Traditional Chinese趙婷

ചൈനക്കാരിയായ ഒരു അമേരിക്കൻ സ്വതന്ത്ര ചലച്ചിത്ര സംവിധായകയാണ് ക്ലോയി ഷാവോ(ചൈനീസ്: 赵婷; പിൻയിൻ: Zhào Tíng, ജനനം മാർച്ച് 31, 1982)[2]).

ആദ്യ ചിത്രമായ സോങ്സ് മൈ ബ്രദർ ടോട്ട് മീ (2015‌) സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധേയത പിടിച്ചു പറ്റുകയും ആദ്യ ചലച്ചിത്രത്തിനുള്ള ഇൻഡിപെന്റന്റ് സ്പിരിറ്റ് അവാർഡിൽ നാമനിർദ്ദേശം നേടുകയും ചെയ്തു. രണ്ടാമത്തെ ചലച്ചിത്രമായ ദ റൈഡർ (2017) എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ഇൻഡിപെന്റന്റ് സ്പിരിറ്റ് അവാർഡിൽ മികച്ച ചിത്രത്തിനും, മികച്ച സംവിധായകക്കുള്ള നാമനിർദ്ദേശം നേടുകയും ചെയ്തു.

മൂന്നാമത്തെ ചിത്രമായ നൊമാഡ്ലാൻഡ് (2020) അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും, വെനീസ് ഫെസ്റ്റിവല്ലിൽ ഗോൾഡൻ ലയൺ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ പീപ്പിൾ ചോയ്സ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. മികച്ച സംവിധായകക്കുള്ള ഓസ്കാർ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നൊമാഡ്ലാൻഡ് ഷാവോയ്ക്ക് നേടിക്കൊടുത്തു[3][4] ഓസ്കാർ അവാർഡുകളിൽ നാലു നാമനിർദ്ദേശങ്ങൾ നേടുകയും, മികച്ച ചിത്രത്തിനും, മികച്ച സംവിധായകക്കുമുള്ള പുരസ്കാരങ്ങൾ നേടുക വഴി ഷാവോ, 2010-ൽ[5] കാതറീൻ ബീഗ്ലോക്കുശേഷം പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയായി മാറി.[6] ഒപ്പം മികച്ച സംവിധായകക്കുള്ള പുരസ്കാരം നേടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയുമായി ഷാവോ[7] ഷാവോയുടെ കമന്റുകളും ചിത്രങ്ങളും ചൈനയിൽ നിരോധിക്കുകയും സെൻസർ ചെയ്യുകയും ചെയ്തിട്ടുണ്ട്. [8]

ഷാവോ സംവിധാനം ചെയ്ത മാർവൽ സിനിമാറ്റിക്ക് യൂനിവേഴ്സിന്റെ സൂപ്പർ ഹീറോ ചലച്ചിത്രം എറ്റേണൽസ്,[1] 2021 നവംബറിൽ പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്.[1].

ചലച്ചിത്രങ്ങൾ[തിരുത്തുക]

ഷാവോ സഹകരിച്ച ചലച്ചിത്രങ്ങൾ
വർഷം പേര് സംവിധായക എഴുത്തുകാരി നിർമ്മാതാവ് എഡിറ്റർ Ref.
2015 Songs My Brothers Taught Me അതെ അതെ അതെ അതെ [9]
2017 The Rider അതെ അതെ അതെ അല്ല [9]
2020 Nomadland അതെ അതെ അതെ അതെ [9]
2021 Eternals അതെ അല്ല അല്ല അല്ല [9]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Stevens, Matt (മാർച്ച് 1, 2021). "Chloé Zhao becomes the first Asian woman and second woman overall to win the Golden Globe for best director". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved മാർച്ച് 2, 2021.
  2. Sam Fragoso (ഏപ്രിൽ 15, 2018). "Talk Easy with Sam Fragoso" (Podcast). Talk Easy. Retrieved മേയ് 11, 2018.
  3. Sharf, Zack (മാർച്ച് 1, 2021). "Chloé Zhao Makes Golden Globes History as Second Woman to Win Best Director Prize". IndieWire (in ഇംഗ്ലീഷ്). Retrieved മാർച്ച് 1, 2021.{{cite web}}: CS1 maint: url-status (link)
  4. Barnes, Brooks; Sperling, Nicole (ഏപ്രിൽ 25, 2021). "'Nomadland' Makes History, and Chadwick Boseman Is Upset at the Oscars". The New York Times. Retrieved ഏപ്രിൽ 26, 2021.
  5. Scott, A. O. (ജൂൺ 25, 2009). "Soldiers on a Live Wire Between Peril and Protocol". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved ഏപ്രിൽ 27, 2021.
  6. "Oscars 2021: Nomadland's Chloé Zhao scoops historic best director win". CNET. Jennifer Bisset. ഏപ്രിൽ 26, 2021. Retrieved ഏപ്രിൽ 26, 2021.
  7. "Golden Globes: 'Tears' as Chloe Zhao becomes first Asian woman to win best director". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). മാർച്ച് 1, 2021. Retrieved മാർച്ച് 1, 2021.
  8. Qin, Amy; Chien, Amy (ഏപ്രിൽ 26, 2021). "China Censors Chloé Zhao's Oscar Win, but Fans Find Ways to Rejoice". The New York Times. Retrieved ഏപ്രിൽ 27, 2021.
  9. 9.0 9.1 9.2 9.3 Willmore, Alison (ഫെബ്രുവരി 16, 2021). "Chloé Zhao's America". New York. Retrieved മേയ് 3, 2021.
"https://ml.wikipedia.org/w/index.php?title=ക്ലോയി_ഷാവോ&oldid=3559046" എന്ന താളിൽനിന്ന് ശേഖരിച്ചത്