ചന്ദ്രലേഖ (ഗായിക)
ചന്ദ്രലേഖ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ചന്ദ്രലേഖ |
ഉത്ഭവം | പത്തനംതിട്ട ജില്ല, കേരളം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | ഗായിക |
വർഷങ്ങളായി സജീവം | 2013–മുതൽ |
തന്റെ ഭർതൃസഹോദരൻ യുട്യൂബിൽ ഇട്ട വീഡിയോ സോഷ്യൽനെറ്റ്‌വർക്ക് വഴി ചർച്ചയായതിനെത്തുടർന്ന് ചലച്ചിത്ര പിന്നണിഗാനാലാപന രംഗത്തേക്ക് എത്തിയ വ്യക്തിയാണു് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടിൽ ചന്ദ്രലേഖ.
വന്നവഴി
[തിരുത്തുക]“ചമയം” എന്ന സിനിമയിൽ ചിത്ര പാടിയ പ്രശസ്തമായ "രാജഹംസമേ..." എന്ന ഗാനം ചന്ദ്രലേഖ തന്റെ വീട്ടിനകത്ത് വെച്ച് മകൻ ശ്രീറാമിനെയുമെടുത്ത് പാടുന്നതിന്റെ വീഡിയോ ഭർത്തൃസഹോദരൻ ദർശൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തത് 2012ലാണു്. ആദ്യം അധികമാരും കാര്യമായി ശ്രദ്ധിക്കാതിരുന്ന ഈ വീഡിയോ മറ്റാരോ ഫേസ്ബുക്കിലും യൂട്യൂബിലും ഷെയർചെയ്തതോടെയാണ് നെറ്റിലെ സംഗീതപ്രേമികൾക്കിടയിൽ സജീവ ചർച്ചയായതു്. ലക്ഷക്കണക്കിന് ആളുകൾ ആ ഗാനംകേട്ട് ലൈക്കും ഷെയറും ചെയ്തതോടെ ഇത് വാർത്തയാകുകയും സംഗീതലോകത്തുനിന്നും അവസരങ്ങൾ വാഗ്ദാനം ചെയ്യപ്പെടുകയുമുണ്ടായി. മിലൻ ജലീലിന്റെ നിർമ്മാണത്തിൽ എം. പ്രശാന്ത് സംവിധാനം ചെയ്ത് ത്യാഗരാജൻ അഭിനയിച്ച ലൗ സ്റ്റോറി എന്ന ചിത്രത്തിൽ "കൺകളാലൊരു" എന്ന ഗാനം ആലപിച്ചാണു് ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചതു്.[1][2] ഈ ചലച്ചിത്രം ജനവരിയിൽ പ്രദർശനത്തിനെത്തും.[3] ഗാനത്തിന്റെ റെക്കോർഡിംഗിന് സംവിധായകൻ സിബി മലയിൽ എത്തിയിരുന്നു, തുടർന്ന് ഈസ്റ്റ് കോസ്റ്റിന്റെ ആൽബത്തിലും പാടുന്നു. താമസിയാതെ തമിഴിലും പാടാൻ സാധ്യതയുണ്ട്.[4] ജോൺസൺ മാസ്റ്റർ അവസാനമായി ചിട്ടപ്പെടുത്തിയ ഗാനം അദ്ദേഹത്തിന്റെ മരണശേഷം 'മൈ നെയിം ഈസ് ജോൺ' എന്ന ചിത്രത്തിനുവേണ്ടി ചന്ദ്രലേഖ ചിത്രയോടോത്തു പാടി.[5]
അവലബം
[തിരുത്തുക]- ↑ "ചന്ദ്രലേഖ പിന്നണിഗായികയായി". Indiavision. Retrieved October 30, 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഏഷ്യാനെറ്റ് ന്യൂസ് യുട്യൂബ്
- ↑ "രാജഹംസത്തിന്റെ ചിറകിലേറി ചന്ദ്രലേഖ പിന്നണിഗാനരംഗത്തേക്ക്". മാതൃഭൂമി. Archived from the original on 2013 നവംബർ 22. Retrieved നവംബർ 12, 2013.
{{cite web}}
: Check date values in:|archivedate=
(help) - ↑ "ചന്ദ്രലേഖ തമിഴിലും പാടുന്നു". മലയാളം.വൺഇന്ത്യ.കോം. Archived from the original on 2013 ഡിസംബർ 03. Retrieved 2013 ഒക്ടോബർ 30.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "ജോൺസൺ മാസ്റ്ററുടെ ഗാനം മകൾ പൂർത്തിയാക്കി". മാതൃഭൂമി. Archived from the original on 2013 ഡിസംബർ 03. Retrieved നവംബർ 12, 2013.
{{cite web}}
: Check date values in:|archivedate=
(help)
പുറം കണ്ണികൾ
[തിരുത്തുക]- ചന്ദ്രലേഖ ഇതുവരെ Archived 2015-08-06 at the Wayback Machine. പുരോഗമന കലാസാഹിത്യ സംഘത്തിൻറെ ഓൺലൈൻ പ്രസിദ്ധീകരണം
- മാതൃഭൂമി വെബ്സൈറ്റ് Archived 2013-10-30 at the Wayback Machine.