ചന്ദ്രലേഖ (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രലേഖ
ചന്ദ്രലേഖ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംചന്ദ്രലേഖ
ഉത്ഭവംപത്തനംതിട്ട ജില്ല, കേരളം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)ഗായിക
വർഷങ്ങളായി സജീവം2013–മുതൽ

തന്റെ ഭർതൃസഹോദരൻ യുട്യൂബിൽ ഇട്ട വീഡിയോ സോഷ്യൽനെറ്റ്‌വർക്ക് വഴി ചർച്ചയായതിനെത്തുടർന്ന് ചലച്ചിത്ര പിന്നണിഗാനാലാപന രംഗത്തേക്ക് എത്തിയ വ്യക്തിയാണു് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടിൽ ചന്ദ്രലേഖ.

വന്നവഴി[തിരുത്തുക]

“ചമയം” എന്ന സിനിമയിൽ ചിത്ര പാടിയ പ്രശസ്തമായ "രാജഹംസമേ..." എന്ന ഗാനം ചന്ദ്രലേഖ തന്റെ വീട്ടിനകത്ത് വെച്ച് മകൻ ശ്രീറാമിനെയുമെടുത്ത് പാടുന്നതിന്റെ വീഡിയോ ഭർത്തൃസഹോദരൻ ദർശൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തത് 2012ലാണു്. ആദ്യം അധികമാരും കാര്യമായി ശ്രദ്ധിക്കാതിരുന്ന ഈ വീഡിയോ മറ്റാരോ ഫേസ്ബുക്കിലും യൂട്യൂബിലും ഷെയർചെയ്തതോടെയാണ് നെറ്റിലെ സംഗീതപ്രേമികൾക്കിടയിൽ സജീവ ചർച്ചയായതു്. ലക്ഷക്കണക്കിന് ആളുകൾ ആ ഗാനംകേട്ട് ലൈക്കും ഷെയറും ചെയ്തതോടെ ഇത് വാർത്തയാകുകയും സംഗീതലോകത്തുനിന്നും അവസരങ്ങൾ വാഗ്ദാനം ചെയ്യപ്പെടുകയുമുണ്ടായി. മിലൻ ജലീലിന്റെ നിർമ്മാണത്തിൽ എം. പ്രശാന്ത് സംവിധാനം ചെയ്ത് ത്യാഗരാജൻ അഭിനയിച്ച ലൗ സ്റ്റോറി എന്ന ചിത്രത്തിൽ "കൺകളാലൊരു" എന്ന ഗാനം ആലപിച്ചാണു് ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചതു്.[1][2] ഈ ചലച്ചിത്രം ജനവരിയിൽ പ്രദർശനത്തിനെത്തും.[3] ഗാനത്തിന്റെ റെക്കോർഡിംഗിന് സംവിധായകൻ സിബി മലയിൽ എത്തിയിരുന്നു, തുടർന്ന് ഈസ്റ്റ് കോസ്റ്റിന്റെ ആൽബത്തിലും പാടുന്നു. താമസിയാതെ തമിഴിലും പാടാൻ സാധ്യതയുണ്ട്.[4] ജോൺസൺ മാസ്റ്റർ അവസാനമായി ചിട്ടപ്പെടുത്തിയ ഗാനം അദ്ദേഹത്തിന്റെ മരണശേഷം 'മൈ നെയിം ഈസ് ജോൺ' എന്ന ചിത്രത്തിനുവേണ്ടി ചന്ദ്രലേഖ ചിത്രയോടോത്തു പാടി.[5]

അവലബം[തിരുത്തുക]

  1. "ചന്ദ്രലേഖ പിന്നണിഗായികയായി". Indiavision. ശേഖരിച്ചത് October 30, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. ഏഷ്യാനെറ്റ് ന്യൂസ്‌ യുട്യൂബ്
  3. "രാജഹംസത്തിന്റെ ചിറകിലേറി ചന്ദ്രലേഖ പിന്നണിഗാനരംഗത്തേക്ക്". മാതൃഭൂമി. മൂലതാളിൽ നിന്നും 2013 നവംബർ 22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 12, 2013. {{cite web}}: Check date values in: |archivedate= (help)
  4. "ചന്ദ്രലേഖ തമിഴിലും പാടുന്നു". മലയാളം.വൺഇന്ത്യ.കോം. മൂലതാളിൽ നിന്നും 2013 ഡിസംബർ 03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 30. {{cite web}}: Check date values in: |accessdate= and |archivedate= (help)
  5. "ജോൺസൺ മാസ്റ്ററുടെ ഗാനം മകൾ പൂർത്തിയാക്കി". മാതൃഭൂമി. മൂലതാളിൽ നിന്നും 2013 ഡിസംബർ 03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 12, 2013. {{cite web}}: Check date values in: |archivedate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രലേഖ_(ഗായിക)&oldid=3631019" എന്ന താളിൽനിന്ന് ശേഖരിച്ചത്