Jump to content

ബിനോയ് വിശ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benoy Viswam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിനോയ് വിശ്വം
സി.പി.ഐ സംസ്ഥാന സെക്രട്ടറി[1]
ഓഫീസിൽ
2023 ഡിസംബർ 10 - തുടരുന്നു
മുൻഗാമികാനം രാജേന്ദ്രൻ
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഓഫീസിൽ
2006-2011
മുൻഗാമിഎ.സുജനപാൽ
പിൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
2006, 2001
മണ്ഡലംനാദാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-06-09) ജൂൺ 9, 1955  (69 വയസ്സ്)
വൈക്കം
രാഷ്ട്രീയ കക്ഷിസി.പി.ഐ
As of ഡിസംബർ 10, 2023
ഉറവിടം: ഗ്രീൻ ബുക്ക്സ്

2023 ഡിസംബർ 10 മുതൽ[2] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കേരളത്തിൽനിന്നുള്ള മുതിർന്ന സി.പി.ഐ നേതാവാണ് ബിനോയ് വിശ്വം (ജനനം: 1955 നവംബർ 25, - ).[3] 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായിരുന്നു[4]. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.[5] വിദ്യാഭ്യാസം യോഗ്യതകൾ എം.എ, എൽ,എൽ,ബി. എന്നിവയാണ്.[6]2018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[7]

ജീവിതരേഖ[തിരുത്തുക]

മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്‌ തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത്‌ തടവനുഭവിച്ചിട്ടുണ്ട്‌. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമാണ്. നിലവിൽ 2018 മുതൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.

ഷൈല സി. ജോർജ് ആണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്. [8]

അവലംബം[തിരുത്തുക]

  1. ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറി, തീരുമാനത്തിന് സംസ്ഥാന കൗൺസിലിന്റെ അംഗീകാരം
  2. ബിനോയ് വിശ്വത്തിന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-21. Retrieved 2008-08-03.
  4. "ധനേഷ്കുമാർ" (PDF). മലയാളം വാരിക. 2013 ഫെബ്രുവരി 01. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 17. {{cite news}}: Check date values in: |accessdate= and |date= (help)
  5. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] തിരഞ്ഞെടുപ്പ് ഫലങ്ങൾ, നാദാപുരം - ശേഖരിച്ച തീയതി 25 സെപ്റ്റംബർ 2008
  6. കേരള നിയമസഭ മെംബർമാർ: ബിനോയി വിശ്വം ശേഖരിച്ച തീയതി 25 സെപ്റ്റംബർ 2008
  7. http://prd.kerala.gov.in/ml/node/14276
  8. http://prd.kerala.gov.in/ml/node/14276


"https://ml.wikipedia.org/w/index.php?title=ബിനോയ്_വിശ്വം&oldid=4089586" എന്ന താളിൽനിന്ന് ശേഖരിച്ചത്