അശുതോഷ് ഗോവാരിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashutosh Gowariker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അശുതോഷ് ഗോവാരിക്കർ
Ashutosh Gowariker, Sunita, Shahrukh Khan.jpg
ഇടത് വശത്ത് അശുതോഷ് ഗോവാരിക്കർ
ജീവിതരേഖ
സ്വദേശംമഹാരാഷ്ട്ര, ഇന്ത്യ
തൊഴിലു(കൾ)സംവിധായകൻ
വെബ്സൈറ്റ്www.ashutoshgowarikar.com

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനും നടനും എഴുത്തുകാരനും നിർമ്മാതാവുമാണ് അശുതോഷ് ഗോവാരിക്കർ (മറാഠി: आशुतोष गोवारीकर) [ജനനം: ഫെബ്രുവരി 15, 1964].

ഔദ്യോഗിക ജീവിതം[തിരുത്തുക]

അശുതോഷ് തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയ ഒരു നടനായിട്ടായിരുന്നു. 1984 ൽ കേതൻ മേഹ്ത സംവിധാനം ചെയ്ത ഹോളി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിനു ശേഷം ധാരാളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. കൂടാതെ ചില ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. തന്റെ സംവിധായകനായി ആദ്യ ചിത്രം ചെയ്തത് 1993 ൽ പെഹല നശ എന്ന ചിത്രമായിരുന്നു. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. പിന്നീട് 1995 ൽ അമീർ ഖാൻ നായകനായി ബാസി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയ ചിത്രം 2001 ൽ അമീർ ഖാൻ മുൻ നിര വേഷത്തിൽ അഭിനയിച്ച ലഗാൻ എന്ന ചിത്രമായിരുന്നു. ഇത് 19ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തെ അടിസ്ഥാനമാക്കി എടുത്ത ഒരു ചിത്രമായിരുന്നു. ഈ ചിത്രം വിദേശത്ത് നല്ല അഭിപ്രായം നേടിയിരുന്നു. ഓസ്കാർ പുര‍സ്കാരത്തിനായി ഈ ചിത്രം നിർദ്ദേശിക്കപ്പെട്ടു. 2001 ൽ ഏറ്റവും കൂടുതൽ വരുമാനം നൽകിയ മൂന്നാമത്തെ ചിത്രമായിരുന്നു ലഗാൻ. [1]

2004 ൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച സ്വദേശ് എന്ന ചിത്രമായിരുന്നു അശുതോഷിന്റെ അടുത്ത ചിത്രം. നിരൂപണപ്രശംസ നേടിയെങ്കിലും ഈ ചിത്രത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കാനായില്ല.

അശുതോഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രമാണ് ജോധ അക്ബർ. ഇതിൽ ഋത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ 2009-ലെ ഫിലിംഫെയറിന്റെ മികച്ച സം‌വിധായകൻ അവാർഡ് അശുതോഷിന് ലഭിക്കുകയുണ്ടായി. മികച്ച സിനിമ എന്ന അവാർഡ് ഉൾപ്പെടെ അസംഖ്യം പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ഫിലിംഫെയർ നൽകി.

അവലംബം[തിരുത്തുക]

  1. "BoxOffice India.com". മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫിലിംഫെയർ പുരസ്കാരങ്ങൾ
മുൻഗാമി
രാകേഷ് റോഷൻ
for കഹോനാ പ്യാർ ഹെ
ഫിലിംഫെയർ മികച്ച സം‌വിധായകനുള്ള പുരസ്കാരം
for ലഗാൻ

2001
പിൻഗാമി
സഞ്ചയ് ലീലാ ബൻസാലി
for ദേവദാസ്
മുൻഗാമി
ഹണി ഇറാനി
for ക്യാ കെഹ്നാ
ഫിലിംഫെയറിന്റെ മികച്ച കഥയ്ക്കുള്ള അവാർഡ്
for ലഗാൻ

2001
പിൻഗാമി
ജയ്ദീപ് സാഹ്നി
for കമ്പനി
മുൻഗാമി
ആമിർ ഖാൻ
for താരേ സമീൻ പർ
ഫിലിംഫെയർ മികച്ച സം‌വിധായകനുള്ള പുരസ്കാരം
for ജോധാ അക്ബർ

2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അശുതോഷ്_ഗോവാരിക്കർ&oldid=3623821" എന്ന താളിൽനിന്ന് ശേഖരിച്ചത്