അന്റോണിയോ സ്കാർമെത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antonio Skármeta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്റോണിയോ സ്കാർമെത്ത
Antonio Skármeta in 2010
Antonio Skármeta in 2010
BornEsteban Antonio Skármeta Vranicic
(1940-11-07) നവംബർ 7, 1940  (81 വയസ്സ്)
ചിലി Antofagasta, Chile
OccupationWriter
LanguageSpanish
NationalityChilean
CitizenshipChilean
GenreNovel
Notable worksArdiente paciencia (1985)
Notable awardsPrix Médicis étranger (2001)
Premio Iberoamericano Planeta-Casa de América de Narrativa (2011)
National Prize for Literature (2014)
SpouseCecilia Boisier[1]
Nora María Preperski
ChildrenBeltrán Skármeta Boisier
Gabriel Skármeta Boisier
Fabián Skármeta Preperski
Javier Skármeta Preperski

ചിലിയൻ എഴുത്തുകാരനായ അന്റോണിയോ സ്കാർമെത്ത 1940 നവംബർ 7൹ ചിലിയിലെ അന്റോഫഗാസ്തയിൽ ക്രൊയേഷ്യയിൽ നിന്നും കുടിയേറിയ ദമ്പതികളുടെ മകനായി ജനിച്ചു.[2] ചിലിയിൽ നിന്നും ന്യൂയോർക്കിലെ കൊളംബിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് അദ്ദേഹം സാഹിത്യത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയത്.[3] 1967-73 കാലത്ത് ചിലിയിൽ നിന്നും നാടുകടത്തപ്പെട്ട് സ്കാർമെത്ത ബ്യൂണസ് അയേഴ്സിലും, പശ്ചിമ ബർലിനിനും ആയിരുന്നു. 1987ൽ ചിലിയിലേക്കു തിരിച്ചു വന്ന അദ്ദേഹം വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകനായി ജോലി നോക്കി. 2000-2003 കാലത്ത് അദ്ദേഹം ജർമ്മിയിലെ ചിലിയൻ അമ്പാസിഡറായിരുന്നു.[3]

1987ലെ ബർലിൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗമായും പ്രവർത്തിച്ചു.[4] സ്പെയിനിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ അവാർഡ് ആയ പ്ലാനെറ്റാ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[5]

കൃതികൾ[തിരുത്തുക]

 • El entusiasmo, 1967.
 • Desnudo en el tejado, 1969.
 • Tiro libre, 1973.
 • Soñé que la nieve ardía, 1975.
 • Novios solitarios, 1975.
 • No paso nada, 1980.
 • La insurrección, 1982.
 • Ardiente paciencia, 1985.
 • El cartero de Neruda, 1985.
 • Matchball, 1989.
 • La composición, 1998.
 • La boda del poeta, 1999.
 • La chica del trombón, 2001.
 • El baile de la victoria, 2003.
 • Los días del arco iris, 2010.

അവലംബം[തിരുത്തുക]

 1. divorced
 2. http://www.cooperativa.cl/noticias/cultura/premios/premios-nacionales/antonio-skarmeta-es-el-nuevo-premio-nacional-de-literatura/2014-08-22/173314.html
 3. 3.0 3.1 അന്റോണിയോ സ്കാർമെത്ത: നർത്തകിയും മോഷ്ടാവും - എൻ. ശശിധരൻ (ഭാഷാപോഷിണി ഓഗസ്റ്റ് 2014)
 4. "Berlinale: Juries". berlinale.de. ശേഖരിച്ചത് 2011-02-27.
 5. Planeta-Casa de América de Narrativa, official website

അധികവായനക്ക്[തിരുത്തുക]

 • "Skarmeta, Antonio 1940–". Contemporary Authors: New Revision Series. 80. Gale Research. 1999. പുറങ്ങൾ. 398–400. ISBN 0-7876-3090-X.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്റോണിയോ_സ്കാർമെത്ത&oldid=2914060" എന്ന താളിൽനിന്ന് ശേഖരിച്ചത്