Jump to content

കാട്ടുചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amorphophallus Sylvaticus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുചേന
കാട്ടുചേനയുടെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Amorphophallus
Species:
A.Sylvaticus
Binomial name
Amorphophallus Sylvaticus

ഒരില മാത്രമുള്ള ഒരു സസ്യമാണ് കാട്ടുചേന. (ശാസ്ത്രീയനാമം: Amorphophallus sylvaticus) ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് അറ്റത്ത് ഇല രൂപപ്പെടുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. ഒരടി വരെ ഉയരത്തിൽ വളരുന്ന പൂവിൽ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലത്താണ് പൂവിടുകയും കായ്ക്കുകയും ചെയ്യുന്നത്. ഈ സസ്യം ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. [1]

ചേനയേക്കാൾ ഔഷധ ഗുണം കാട്ടുചേനയ്ക്കാണ് എന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ചേനയേക്കാൾ ചെറുതായിരിക്കും. വിഷസസ്യമായി കരുതപ്പെടുന്നു. എന്നാൽ, ഇതിന്റെ തണ്ട് തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് വായിലും അന്നനാളത്തിലും ചൊറിച്ചിലുണ്ടാക്കുകയും അലർജിയുണ്ടാക്കുകയും ചെയ്യുന്നു. പാകം ചെയ്യുമ്പോൾ വാളൻപുളി ചേർത്ത് നന്നായി വേവിച്ചാൽ ചൊറിച്ചിൽ ഒഴിവാക്കാം. അർശസിന് സിദ്ധൗഷധമാണ്. [2]

കാട്ടുചേന

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Amorphophallus sylvaticus (Roxb.) Kunth | Species" (in ഇംഗ്ലീഷ്). Retrieved 2024-11-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2012-10-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുചേന&oldid=4140428" എന്ന താളിൽനിന്ന് ശേഖരിച്ചത്