അർശസ്
പൈൽസ് (അർശസ്) | |
---|---|
![]() | |
Schematic demonstrating the anatomy of hemorrhoids. | |
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | general surgery |
ICD-10 | I84 |
ICD-9-CM | 455 |
DiseasesDB | 10036 |
MedlinePlus | 000292 |
eMedicine | med/2821 emerg/242 |
Patient UK | അർശസ് |
MeSH | D006484 |
മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് അർശസ് (English: Piles). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു.
ഉള്ളടക്കം
കാരണങ്ങൾ[തിരുത്തുക]
മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. [1] നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.
പ്രതിവിധി[തിരുത്തുക]
വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ (പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും) എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.
ചികിത്സ[തിരുത്തുക]
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല.
അവലംബം[തിരുത്തുക]
- ↑ Schubert MC, Sridhar S, Schade RR, Wexner SD (2009). "What every gastroenterologist needs to know about common anorectal disorders". World J. Gastroenterol. 15 (26): 3201–9. doi:10.3748/wjg.15.3201. PMC 2710774. PMID 19598294. Unknown parameter
|month=
ignored (help)CS1 maint: Multiple names: authors list (link)