വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008-ലെ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രങ്ങളെ ആദരിച്ചു കൊണ്ടുള്ള 81-ആം അക്കാദമി പുരസ്കാരദാനച്ചടങ്ങ് 2009 ഫെബ്രുവരി 22-ന് ലോസ് ആഞ്ചലസിലെ കൊഡാക് തീയേറ്ററിൽ നടന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എ.ബി.സി. ചടങ്ങ് ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു. ഓസ്ട്രേലിയൻ ചലച്ചിത്രനടൻ ഹ്യൂ ജാക്ക്മാൻ ചടങ്ങിന്റെ ആഥിതേയത്വം വഹിച്ചു. ചലച്ചിത്ര നിർമാതാവായ ലോറെൻസ് മാർക്ക് നിർമ്മാണവും തിരക്കഥാകൃത്തും സംവിധായകനുമായ ബിൽ കൊണ്ടോൺ സഹ-നിർമ്മാണവും നിർവഹിച്ചത്.
- മികച്ച സഹനടി - പെനിലോപ്പി ക്രൂസ് - വിക്കി ക്രിസ്റ്റിന ബാർസിലോണ
- മികച്ച തിരക്കഥ - ഡസ്റ്റിൻ ലാൻസ് ബ്ലാക്ക് - മിൽക്ക്
- മികച്ച അവലംബിത തിരക്കഥ - സൈമൺ ബൊഫോയ് - സ്ലംഡോഗ് മില്യണെയർ
- മികച്ച അനിമേഷൻ ചലച്ചിത്രം - വാൾ ഇ - ആൻഡ്രൂ സ്റ്റാൻടൺ
- മികച്ച ഹ്രസ്വ അനിമേഷൻ ചിത്രം - ലാ മൈസൺ എൻ പെറ്റിറ്റിസ് ക്യൂബ്‌സ് - ക്യുനിയോ കാറ്റോ
- മികച്ച കലാസംവിധാനം - ഡൊണാൾഡ് ഗ്രഹാം ബർട്ട്,വിക്ടർ ജെ. സോൽഫോ - ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ
- മികച്ച വസ്ത്രാലങ്കാരം - മൈക്കൽ ഓ'കോന്നൊർ - ദ ഡെച്ചസ്
- മികച്ച മേക്കപ്പ് - ഗ്രെഗ് കന്നോം - ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ
- മികച്ച ഛായാഗ്രഹണം - ആന്റണി ഡോഡ് മാന്റലെ - സ്ലംഡോഗ് മില്യണെയർ
- മികച്ച ലൈവ് ആക്ഷൻ ഷോർട്ട് - ടോയ്‌ലാന്റ് - സ്പെയ്സുഗ്ലാന്റ്
- ↑ Hal Boedeker (2009-02-11). "Tim Gunn, Robin Roberts to host Oscar pre-show on ABC". The Orlando Sentinel. Archived from the original on 2009-02-14. Retrieved 2009-02-13.
- ↑ "Roger Goodman Named Director for 81st Academy Awards". Academy of Motion Picture Arts and Sciences. 24 October 2008. Retrieved 2009-01-02.