മിൽക്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽക്ക്
പോസ്റ്റർ
സംവിധാനംഗസ് വാൻ സാന്റ്
നിർമ്മാണംഡാൻ ജിങ്ക്‌സ്
ബ്രൂസ് കോഹെൻ
രചനഡസ്റ്റിൻ ലാൻസ് ബ്ലാക്ക്
അഭിനേതാക്കൾഷോൺ പെൻ
എമിലി ഹിർഷ്
ജോഷ് ബ്രോലിൻ
ഡിയഗോ ലൂണ
ജെയിംസ് ഫ്രാങ്കോ
സംഗീതംഡാനി എൽഫ്മാൻ
ഛായാഗ്രഹണംഹാരിസ് സവിഡ്സ്
ചിത്രസംയോജനംഎലിയട്ട് ഗ്രഹാം
വിതരണംഫോക്കസ് ഫീച്ചേർസ്
റിലീസിങ് തീയതിനവംബർ 26, 2008
(limited)
ജനുവരി 30, 2009
(wide)
രാജ്യംയു.എസ്.എ.
ഭാഷഇംഗ്ലീഷ്
ബജറ്റ്$15,000,000
സമയദൈർഘ്യം128 മിനിറ്റ്
ആകെ$28,853,456

2008-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് മിൽക്ക്. സ്വവർഗരതരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഹാർവി മിൽക്ക് എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഗസ് വാൻ സാന്റാണ് സംവിധായകൻ. ഷോൺ പെൻ മിൽക്കായും ജോഷ് ബ്രോലിൻ മിൽക്കിന്റെ കൊലയാളിയായ സൂപ്പർവൈസർ ഡാൻ വൈറ്റായും അഭിനയിക്കുന്നു. നിരൂപകരിൽനിന്നും നിരൂപക സംഘങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ചിത്രം ഉൾപ്പെടെ മിൽക്കിന് 8 അക്കാദമി പുരസ്കാര നാമനിർദ്ദേശങ്ങൾ ലഭിച്ചു. പ്രധാന വേഷത്തിലഭിനയിച്ച മികച്ച നടൻ (ഷോൺ പെൻ), മികച്ച തിരക്കഥ (ഡസ്റ്റിൻ ലാൻസ് ബ്ലാക്ക്) എന്നീ ഓസ്കറുകൾ വിജയിക്കുകയും ചെയ്തു.

കാസ്ട്രോ തെരുവിലും മിൽക്കിന്റെ പഴയ കടയായ കാസ്ട്രോ കാമറെ ഉൾപ്പെടെ സാൻ ഫ്രാൻസിസ്കോയിലെ പല സ്ഥലങ്ങളിലായാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

മിൽക്കിന്റെ നാല്പതാം പിറന്നാൾ ദിവസത്തിലാണ് ചിത്രം ആരംഭിക്കുന്നത്. നഗര രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്കെതിരെ 1977-ലും 1978-ലുമായി നടന്ന രാഷ്ട്രീയ കാമ്പെയ്നുകൾക്കെതിരെ മിൽക്ക് നടത്തിയ പോരാട്ടങ്ങളും ചിത്രത്തിൽ പ്രതിപാദിക്കപ്പെടുന്നു. മിൽക്കിന്റെ രാഷ്ട്രീയ-പ്രേമ ബന്ധങ്ങളിലൂടേയും ചിത്രം കടന്നു പോകുന്നു. സൂപ്പർവൈസർ ഡാൻ വൈറ്റ് മിൽക്കിനെയും മേയർ ജോർജ് മോസ്കോണിനെയും കൊലപ്പെടുത്തുന്നതോടെ ചിത്രം അവസാനിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിൽക്ക്_(ചലച്ചിത്രം)&oldid=2189718" എന്ന താളിൽനിന്ന് ശേഖരിച്ചത്