ഹോഴ്സ്‌ഹെഡ് നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോഴ്സ്‌ഹെഡ് നെബുല

ബർണ്ണാഡ് 33 എന്നു കൂടി അറിയപ്പെടുന്ന ഹോഴ്സ്‌ഹെഡ് നെബുല ഒരു ഇരുണ്ട നീഹാരികയാണ്.[1] ശബരൻ നക്ഷത്രഗണത്തിലെ ത്രിമൂർത്തികളിലെ കിഴക്കേ അറ്റത്തുകിടക്കുന്ന അൽനിതക് എന്ന നക്ഷത്രത്തിനു ദിശയിലാണ് ഇതിന്റെ സ്ഥാനം. 1888ലാണ് ഹാർവാർഡ് കോളെജ് ഒബ്സർവേറ്ററിയിൽ ഇതിന്റെ ചിത്രം ആദ്യമായി ലഭിക്കുന്നത്. ഹോർസ്ഹെഡ് നെബുല ഭൂമിയിൽ നിന്ന് ഏകദേശം 1500 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇതിന്റെ ഇരുണ്ട ധൂളീപടലങ്ങൾ ഒരു കുതിരത്തലയുടെ രൂപത്തിൽ ദൃശ്യമാകുന്നതു കൊണ്ടാണ് ഇതിന് ഹോഴ്സ്‌ഹെഡ് നെബുല എന്നു പേരു വന്നത്.[2]

ഇതിന്റെ പശ്ചാത്തലത്തിലുള്ള അയണീകരിക്കപ്പെട്ട ഹൈഡ്രജൻ വാതകമാണ് ഇതിന്റെ വർണ്ണഭംഗിക്ക് കാരണം. വളരെയേറെ സാന്ദ്രത കൂടിയ ധൂളീപടലം ഇതിന്റെ ഇരുണ്ട നിറത്തിനും കാരണമാകുന്നു. ഇതിന്റെ തിളക്കം കൂടിയ ഭാഗങ്ങൾ നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോഴ്സ്‌ഹെഡ്_നെബുല&oldid=2195268" എന്ന താളിൽനിന്നു ശേഖരിച്ചത്