ഹെൻ‌റി പിറ്റിയർ ദേശീയോദ്യാനം

Coordinates: 10°22′48″N 67°37′08″W / 10.380°N 67.619°W / 10.380; -67.619
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനം
Map showing the location of ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനം
Map showing the location of ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനം
Location of Henri Pittier National Park
Nearest cityMaracay
Coordinates10°22′48″N 67°37′08″W / 10.380°N 67.619°W / 10.380; -67.619
Area1078 km²
Established13 February 1937
Governing bodyINPARQUES
www.inparques.gob.ve/index.php?parques=view&codigo=pn_0001&sec=1

ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനം, വെനസ്വേലയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. 1937 ൻറെ തുടക്കത്തിൽ പ്രസിഡൻറ് എലീസാർ ലോപ്പസ് കോൺട്രറാസിൻറെ കൽപന പ്രകാരം "റാഞ്ചോ ഗ്രാൻഡി" എന്ന പേരിലാണ് അക്കാലത്ത് ഈ ദേശീയോദ്യാനം രൂപീകരിച്ചത്. പാർക്ക് ഒരു പ്രധാന പക്ഷി പ്രദേശം ആണ്.[1]

1953 ൽ വെനസ്വേലയിൽ എത്തിച്ചേർന്ന പ്രശസ്ത സ്വിസ് ഭൂമിശാസ്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, നരവംശശാസ്‌ത്രജ്ഞനുമായിരുന്ന ഹെൻറി പിറ്റീറിന്റെ ഓർമ്മക്കായി 1953 ൽ ഈ പാർക്ക് പുനർനാമകരണം ചെയ്യപ്പെട്ടു. അദ്ദേഹം വെനിസ്വേലയിലെ 30,000 ൽ അധികം സസ്യങ്ങളെ തരം തിരിക്കുകയും ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നിരവധി വർഷങ്ങൾ ഇവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു.

വെനസ്വേലയുടെ ദേശീയോദ്യാനങ്ങളുടെ ചരിത്രം ആരംഭിക്കുന്നതിൻറെ ബഹുമതി ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനത്തിനാണ്. അരാഗ്വ സംസ്ഥാനത്തിൻറെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിൻറെ 107,800 ഹെക്ടറോളം വരുന്ന പ്രദേശത്തിൽ അരാഗ്വൻ തീരപ്രദേശത്തിൻറെ ഭൂരിഭാഗവും കരാബോബോ സംസ്ഥാനത്തിൻറെ പർവ്വത പ്രദേശങ്ങളും ഉൾപ്പെടുന്നു. സാൻ എസ്റ്റേബാൻ ദേശീയോദ്യനം ഇതിൻറെ അതിർത്തിയാണ്. ഹെ‍ൻ‍റി പിറ്റിയർ ദേശീയോദ്യാനം വെനിസ്വേലൻ തീരദേശ മേഖലയിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലുതാണ്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]