ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)
ഹാരി പോട്ടർ | |
---|---|
പ്രമാണം:Harry-film-logo.png | |
സംവിധാനം |
|
നിർമ്മാണം |
|
സ്റ്റുഡിയോ | |
വിതരണം | Warner Bros. Pictures |
ദൈർഘ്യം | 1,179 മിനിറ്റുകൾ[1] |
രാജ്യം | United Kingdom United States |
ഭാഷ | ഇംഗ്ലീഷ് |
ജെ കെ റൗളിങ്ങിന്റെ അതേ പേരിലുള്ള നോവലുകളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്ര പരമ്പരയാണ് ഹാരി പോട്ടർ . വാർണർ ബ്രദേഴ്‌സ് ആണ് സീരീസ് നിർമ്മിച്ച് വിതരണം ചെയ്തത്. ഹാരി പോട്ടർ ആന്റ് ദി ഫിലോസഫേഴ്‌സ് സ്റ്റോൺ (2001) എന്ന ആദ്യ ചിത്രം മുതൽ ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ് - ഭാഗം 2 (2011) വരെ എട്ട് സിനിമകളാണ് ഈ ഫാന്റസി ചലച്ചിത്ര പരമ്പരയിൽ ഉൾപ്പെടുന്നത്. [2] [3] അഞ്ച് സിനിമകളുടെ പരമ്പരയായി പദ്ധതിയിട്ടിരിക്കുന്ന ഒരു സ്പിൻ-ഓഫ് പ്രീക്വൽ ചലച്ചിത്ര പരമ്പര ഫന്റാസ്റ്റിക് ബീസ്റ്റ്സ്, വെയർ ടു ഫൈൻഡ് ദം (2016) എന്ന ചിത്രത്തോടെ ആരംഭിച്ചു. ഹാരി പോട്ടർ കഥകൾക്കു പുറത്ത്, അതിൽ പറയുന്ന മാന്ത്രിക ലോകത്തിന്റെ മറ്റു കഥകൾ കൂടി പറയുന്ന വിസാർഡിംഗ് വേൾഡ് എന്ന മീഡിയ ഫ്രാഞ്ചൈസിയുടെ തുടക്കം കുറിച്ചത് ഈ ചലച്ചിത്രത്തിലൂടെയാണ്. [4]
ഡേവിഡ് ഹേമാനാണ് ഈ പരമ്പര പ്രധാനമായും നിർമ്മിച്ചത്. ഡാനിയൽ റാഡ്ക്ലിഫ്, റൂപർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നീ അഭിനേതാക്കൾ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമയോണി ഗ്രേഞ്ചർ എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.[5] നാല് സംവിധായകരാണ് ഈ ചലച്ചിത്ര പരമ്പരയിലെ ചിത്രങ്ങൾ സംവിധാനം ചെയ്തത്: ക്രിസ് കൊളംബസ്, അൽഫോൺസോ ക്യൂറോൺ, മൈക്ക് ന്യൂവെൽ, ഡേവിഡ് യേറ്റ്സ് .[6][7] ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ദി ഫീനിക്‌സിന് (2007) ഒഴികെ മറ്റെല്ലാ ചിത്രങ്ങൾക്കും തിരക്കഥ എഴുതിയത് സ്റ്റീവ് ക്ലോവ്സാണ്; ഓർഡർ ഓഫ് ദി ഫീനിക്സിന്റെത് എഴുതിയത് മൈക്കൽ ഗോൾഡൻബെർഗും. പത്ത് വർഷത്തിലേറെയെടുത്താണ് ഈ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയായത്. തന്റെ ബദ്ധശത്രുവായ ലോർഡ് വോൾഡ്‌മോർട്ടിനെ മറികടക്കാനുള്ള ഹാരിയുടെ യാത്രയാണ് പരമ്പരയുടെ ഇതിവൃത്തം.[6]
കുറിപ്പുകൾ
[തിരുത്തുക]- ↑ Kois, Dan (13 July 2011). "The Real Wizard Behind Harry Potter". Slate. Archived from the original on 19 December 2013. Retrieved 20 December 2013.
- ↑ "Fantasy – Live Action". Box Office Mojo. Archived from the original on 2 September 2011. Retrieved 1 June 2011.
- ↑ "Harry Potter". Box Office Mojo. Archived from the original on 6 August 2020. Retrieved 1 June 2011.
- ↑ "Fantastic Beasts release shows the magic in brand reinvention". Campaignlive.co.uk. Archived from the original on 11 June 2017. Retrieved 19 October 2017.
- ↑ Entertainment, The Cue (2023-04-14). "ഇനി പുതിയ ഹാരി പോട്ടർ വരും ; സീരീസ് പ്രഖ്യാപിച്ച് മാക്‌സ്". Retrieved 2023-07-04.
- ↑ 6.0 6.1 Espla, Daniel. "ഹാരി പോട്ടർ: സിനിമകളുടെ കൗതുകങ്ങളും രഹസ്യങ്ങളും". Retrieved 2023-07-04.
- ↑ "Harry Potter at Leavesden". 2014-02-10. Archived from the original on 2014-02-10. Retrieved 2023-07-04.