Jump to content

ഹസ്സനാൽ ബോൾക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസ്സനാൽ ബോൾക്കിയ
ഹസ്സനാൽ ബോൾക്കിയ
29-ആം സുൽത്താൻ, ബ്രൂണൈ ദാറുസ്സലാമിലെ യാങ് ഡി-പെർട്ടുവാൻ
പദവിയിൽ
ഓഫീസിൽ
5 ഒക്റ്റോബർ 1967
Deputyഅൽ-മുഹ്‌താദീ ബില്ല
മുൻഗാമിഒമർ അലി സൈഫുദ്ദീൻ III
ബ്രൂണൈ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
1 ജനുവരി 1984
Deputyഅൽ-മുഹ്‌താദീ ബില്ലാ
മുൻഗാമിOffice Established, formerly known as Chief Minister
പ്രതിരോധ മന്ത്രി, സർവ്വസൈന്യാധിപൻ, ബ്രൂണൈ
പദവിയിൽ
ഓഫീസിൽ
7 സെപ്റ്റംബർ 1986
മുൻഗാമിഒമർ അലി സൈഫുദ്ദീൻ III
ധനകാര്യമന്ത്രി
പദവിയിൽ
ഓഫീസിൽ
1 ജനുവരി 1984
മുൻഗാമിOffice Established
വിദേശകാര്യമന്ത്രി
പദവിയിൽ
ഓഫീസിൽ
22 ഒക്റ്റോബർ 2015
മുൻഗാമിമുഹമ്മദ് ബോൾക്കിയ
ചാൻസലർ, ബ്രൂണൈ ദാറുസ്സലാം സർവ്വകലാശാല
പദവിയിൽ
ഓഫീസിൽ
1984
മുൻഗാമിOffice Established
ചാൻസലർ, സുൽത്താൻ ഷരീഫ് അലി ഇസ്ലാമിക സർവ്വകലാശാല
പദവിയിൽ
ഓഫീസിൽ
2007
മുൻഗാമിOffice Established
ചാൻസലർ, സാങ്കേതിക സർവ്വകലാശാല, ബ്രൂണൈ
പദവിയിൽ
ഓഫീസിൽ
2008
മുൻഗാമിOffice Established
വ്യക്തിഗത വിവരങ്ങൾ
ജനനം
Hassanal Bolkiah Muiz'zaddin Wad'daulah

(1946-07-15) 15 ജൂലൈ 1946  (78 വയസ്സ്)
ഇസ്താനാ ദാറുസ്സലാം, ബന്ദർ സെരി ബെഗാവൻ, ബ്രൂണൈ
പങ്കാളികൾRaja Isteri Pengiran Anak Hajah Saleha (m. 1965–present)
Hajah Mariam (m. 1982–2003)
Azrinaz Mazhar (m. 2005–2010)
കുട്ടികൾPrincess Rashidah Bolkiah
Princess Muta-Wakillah Bolkiah
Crown Prince Al-Muhtadee Billah
Princess Majeedah Bolkiah
Princess Hafeezah Bolkiah
Prince Abdul Malik
Prince Abdul Azim
Princess Azemah Ni'matul Bolkiah
Princess Fadzillah Lubabul Bolkiah
Prince Abdul Mateen
Prince Abdul Wakeel
Princess Ameerah Wardatul Bolkiah
മാതാപിതാക്കൾ
അൽമ മേറ്റർറോയൽ മിലിട്ടറി അക്കാദമി, സാൻഡ്ഹഴ്സ്റ്റ്
ഒപ്പ്

ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയും ആണ് ഹസ്സനാൽ ബോൾക്കിയ (മുഴുവൻ പേര്: സുൽത്താൻ ഹാജി ഹസ്സനാൽ ബോൾകിയ മുയിസാദിൻ വദ്ദൗല ഇബ്നി അൽ മർഹം സുൽത്താൻ ഹാജി ഒമർ 'അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാഡിയൻ സുൽത്താൻ, ബ്രൂണൈ ദാറുസ്സലാമിലെ യാങ് ഡി-പെർട്ടുവാൻ; ജനനം: 15 ജൂലൈ 1946). സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെയും രാജാ ഇസ്തേരി (രാജ്ഞി) പെംഗിരൻ അനക് ദാമിത്തിന്റെയും മൂത്തമകനായിരുന്ന അദ്ദേഹം, 1967 ഒക്ടോബർ 5 ന് തന്റെ പിതാവ് രാജിവച്ചതിനെത്തുടർന്ന് ബ്രൂണൈ സുൽത്താനായി സിംഹാസനത്തിലെത്തി.

ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. 2008 ൽ ഫോബ്സ് മാഗസിന്റെ കണക്ക് പ്രകാരം സുൽത്താന്റെ മൊത്തം ആസ്തി 20 ബില്യൺ യുഎസ് ഡോളറാണ്. എലിസബത്ത് II രാജ്ഞിക്കുശേഷം, ലോകത്തിലെ ഏറ്റവും കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് സുൽത്താൻ.[2] 2017 ഒക്ടോബർ 5 ന് സുൽത്താൻ തന്റെ ഭരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.[3]

ആദ്യകാലജീവിതം

[തിരുത്തുക]

1946 ജൂലൈ 15 ന് ബ്രൂണൈയിലെ ഇസ്താന ദാറുസ്സലാം (ഇപ്പോൾ ബന്ദർ സെരി ബെഗവാൻ എന്നറിയപ്പെടുന്നു) പെംഗിരൻ മുദ മഹ്കോത്ത (കിരീടാവകാശി) ഹസ്സനാൽ ബോൾക്കിയയായി ജനിച്ചു. ക്വാലാലംപൂരിലെ വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷനിൽ സുൽത്താൻ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. അതിനുശേഷം യു.കെ-യിലെ സാൻഡ്ഹഴ്സ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ ചേർന്നു, 1967 ൽ ബിരുദം നേടി.[4]

അധികാരത്തിൽ

[തിരുത്തുക]
ബരാക്ക് ഒബാമയോടൊപ്പം സുൽത്താൻ ഹസ്സനാൽ ബോൾക്കിയ, 18 നവംബർ 2015

പിതാവ് രാജിവച്ചതിനെ തുടർന്ന് 1967 ഒക്ടോബർ 5 ന് അദ്ദേഹം ബ്രൂണൈ ദാറുസ്സലാമിലെ സുൽത്താനായി. അദ്ദേഹത്തിന്റെ കിരീടധാരണം 1968 ഓഗസ്റ്റ് 1 ന് നടന്നു. അദ്ദേഹം ബ്രൂണൈയിലെ യാങ് ഡി-പെർട്ടുവാൻ (രാഷ്ട്രത്തലവൻ) എന്ന പദവിയിൽ അവരോധിക്കപ്പെട്ടു. ബ്രൂണെയുടെ 1959 ലെ ഭരണഘടന പ്രകാരം, 1962 മുതൽ അടിയന്തര അധികാരങ്ങൾ ഉൾപ്പെടെ, പൂർണ്ണ എക്സിക്യൂട്ടീവ് അധികാരമുള്ള രാഷ്ട്രത്തലവനാണ് സുൽത്താൻ. പ്രധാനമന്ത്രിയെന്ന നിലയിൽ ബോൾക്കിയ സർക്കാർ തലവൻ കൂടിയാണ്. കൂടാതെ പ്രതിരോധമന്ത്രി, ധനമന്ത്രി എന്നീ പദവികളും അദ്ദേഹം കൈകാര്യം ചെയ്യുന്നു.

1984 സെപ്റ്റംബറിൽ ബ്രൂണൈ ദാറുസ്സലാമിന്റെ ഐക്യരാഷ്ട്രസഭയുടെ പ്രവേശനത്തെത്തുടർന്ന് ബോൾകിയ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു. 1991 ൽ ബ്രൂണൈയിൽ മെലായു ഇസ്ലാം ബെരാജ (മലായ് ഇസ്ലാമിക് രാജവാഴ്ച) എന്ന യാഥാസ്ഥിതിക പ്രത്യയശാസ്ത്രം അവതരിപ്പിച്ചു. ഇത് രാജവാഴ്ചയെ വിശ്വാസത്തിന്റെ സംരക്ഷകനായി അവതരിപ്പിക്കുന്നു.[5] അദ്ദേഹം അടുത്തിടെ ബ്രൂണൈ ഗവൺമെന്റിന്റെ ജനാധിപത്യവൽക്കരണത്തെ അനുകൂലിക്കുകയും സ്വയം പ്രധാനമന്ത്രിയും പ്രസിഡന്റും ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2004 ൽ 1962 മുതൽ പിരിച്ചുവിട്ട ലെജിസ്ലേറ്റീവ് കൗൺസിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.[6]

വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്നതുൾപ്പടെയുള്ള ഇസ്ലാമിക ശരീഅത്ത് ശിക്ഷാരീതികൾ ബ്രൂണൈ അവലംബിക്കണമെന്ന് ഹസനാൽ ബോൾക്കിയ 2014-ൽ വാദിച്ചിരുന്നു. 2015 ൽ ഹസനാൽ ബോൾക്കിയ ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിച്ചു. സാന്താക്ലോസിനോട് സാമ്യമുള്ള തൊപ്പികളോ വസ്ത്രങ്ങളോ ധരിക്കുന്നതും പൊതുസ്ഥലത്തെ ക്രിസ്തുമസ് അലങ്കാരങ്ങളും വിലക്കപ്പെട്ടു. തദ്ദേശീയരായ മുസ്ലിം ജനതയ്ക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകമായത്.[7]

പ്രധാനമന്ത്രിയെന്ന നിലയിൽ, സ്വവർഗരതിക്കും വ്യഭിചാരത്തിനും 2019 ഏപ്രിൽ 3 മുതൽ കല്ലെറിഞ്ഞുകൊണ്ട് വധശിക്ഷ നടപ്പാക്കുന്ന നിയമനിർമ്മാണത്തിന് ബോൾക്കിയ നേതൃത്വം നൽകി. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി. ഈ നയത്തിന്റെ ഫലമായി ബ്രൂണൈ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉണ്ടായി, പ്രത്യേകിച്ച് യുഎസിലെയും യൂറോപ്പിലെയും സുൽത്താന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത ഹോട്ടൽ സമുച്ചയമായ ഡോർചെസ്റ്റർ കളക്ഷൻ ഈ ബഹിഷ്ക്കരണത്തിന് വിധേയമായി. ജോർജ്ജ് ക്ലൂണി, എൽട്ടൺ ജോൺ, എല്ലെൻ ഡിജെനെറസ് തുടങ്ങിയവർ ഈ ബഹിഷ്ക്കരണത്തിന് പിന്തുണയേകി.

വ്യക്തിജീവിതം

[തിരുത്തുക]

സുൽത്താൻ സലെഹ രാജകുമാരിയെ വിവാഹം കഴിച്ചു. ഇവർ പിന്നീട് രാജാ ഇസ്തേരി അല്ലെങ്കിൽ രാജ്ഞിയായി. റോയൽ ബ്രൂണൈ എയർലൈൻസിന്റെ ദേശീയ വിമാനക്കമ്പനിയുടെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്നു അദ്ദേഹത്തിന്റെ മുൻ രണ്ടാം ഭാര്യ ഐഷ മറിയം. 2003 ൽ അദ്ദേഹം അവരെ വിവാഹമോചനം ചെയ്തു. 2005 ഓഗസ്റ്റിൽ, സുൽത്താനേക്കാൾ 33 വയസ്സ് ഇളപ്പമുള്ള മുൻ മലേഷ്യൻ ടിവി 3 അവതാരകയായ അസ്രിനാസ് മസ്ഹർ ഹക്കീമിനെ വിവാഹം കഴിച്ചു. 2010 ൽ അവർ വിവാഹമോചനം നേടി.[8] വിവാഹമോചനത്തോടെ ഇരുഭാര്യമാരുടെയും എല്ലാ രാജകീയ പദവികളും ബഹുമതികളും പ്രതിമാസ അലവൻസും സുൽത്താൻ റദ്ദാക്കിയിരുന്നു. സുൽത്താന്റെയും രാജാ ഇസ്തേരി പെംഗിരൻ അനക് സലേഹയുടെയും മൂത്തമകനെന്ന നിലയിൽ നിലവിലെ പെൻഗിരൻ മുദ മഹ്കോത്തയും ("കിരീടാവകാശി") സുൽത്താന്റെ അവകാശിയുമാണ് പ്രിൻസ് അൽ-മുഹ്താദി ബില്ല. 2012 ലെ കണക്കുപ്രകാരം, ഹസ്സനാൽ ബോൾക്കിയയ്ക്ക് അഞ്ച് ഭാര്യമാരും ഏഴു പെൺമക്കളുമുണ്ട്.

അവലംബം

[തിരുത്തുക]
  1. Pendleton, D.; Vorasasun, C.; von Zeppelin, C.; Serafin, T. (22 August 2008). "The Top 15 Wealthiest Royals". Forbes.
  2. "World's second-longest reigning monarch, Sultan Hassanal Bolkiah, marks golden jubilee in style". Times Now. 5 October 2017. Retrieved 14 September 2018.
  3. "Sultan of Brunei's Golden Jubilee celebrated with chariot parade". CNN. 5 October 2017. Retrieved 23 October 2017.
  4. Leifer, Michael (13 May 2013). Dictionary of the Modern Politics of Southeast Asia. Routledge. p. 76.
  5. "Country profile: Brunei". BBC News. 21 January 2010. Retrieved 4 May 2010.
  6. "Sultan of Brunei reopens parliament". BBC News. 25 September 2004. Retrieved 4 May 2010.
  7. "Brunei did not ban Christian from celebrating Christmas". TheMalayOnline. 25 December 2015. Archived from the original on 2015-12-29. Retrieved 24 December 2015.
  8. "Brunei's sultan divorces Malaysian wife of 5 years".[പ്രവർത്തിക്കാത്ത കണ്ണി]

|

"https://ml.wikipedia.org/w/index.php?title=ഹസ്സനാൽ_ബോൾക്കിയ&oldid=3793256" എന്ന താളിൽനിന്ന് ശേഖരിച്ചത്