Jump to content

സൗരവാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗരവാതത്തിലെ പ്ലാസ്മ ഹീലിയോപോസുമായി കൂട്ടിമുട്ടുന്നു

സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ പ്രവാഹമാണ് സൗരവാതം. ഈ പ്രവാഹത്തിൽ കൂടുതലായും ഇലക്ട്രോണുകളും പ്രോട്ടോണുകളുമായിരിക്കും, അവയുടെ ഊർജ്ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂര്യന്റെ കൊറോണയിലെ ഉയർന്ന താപനിലയായിരിക്കും കണങ്ങളെ സൂര്യന്റെ ആകർഷണവലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള ഗതികോർജ്ജം കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

സൗരവാതത്തെ തുടർന്ന് പല പ്രതിഭാസങ്ങളും ഭൂമിയിൽ അരങ്ങേറാറുണ്ട്. ഭൂമിയുടെ കാന്തീകമണ്ഡലത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടർന്ന് വൈദ്യുത വിതരണ സംവിധാനങ്ങൾ താറുമാറാകുക, ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന വർണ്ണരാശി അഥവാ ധ്രുവദീപ്തി�� എന്നിവ അവയിൽ ചിലതാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Sun|trek website An educational resource for teachers and students about the Sun and its effect on the Earth



"https://ml.wikipedia.org/w/index.php?title=സൗരവാതം&oldid=3404384" എന്ന താളിൽനിന്ന് ശേഖരിച്ചത്