സ്കാനിയ എ.ബി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Scania AB
Formerly
AB Scania-Vabis
Aktiebolag
വ്യവസായംAutomotive
സ്ഥാപിതം1891; 133 years ago (1891)
ആസ്ഥാനം,
Sweden
ലൊക്കേഷനുകളുടെ എണ്ണം
10
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
സേവനങ്ങൾFinancial services
വരുമാനംIncrease SEK 103.927 billion (2016)[2]
Increase SEK 10.184 billion (2016)[2]
Decrease SEK 3.243 billion (2016)[2]
മൊത്ത ആസ്തികൾIncrease SEK 162.993 billion (2016)[2]
Total equityDecrease SEK 42.312 billion (2016)[2]
ജീവനക്കാരുടെ എണ്ണം
Increase 46,243 (2016)[2]
മാതൃ കമ്പനിVolkswagen Group
വെബ്സൈറ്റ്scania.com

ഒരു പ്രമുഖ വാണിജ്യ വാഹന നിർമാതാവ് ആണ് സ്വീഡിഷ് കമ്പനിയായ സ്കാനിയ എ.ബി. മുൻപ് എ.ബി സ്കാനിയ-വാബിസ് എന്നറിയപ്പെട്ടിരുന്ന ഈ കമ്പനി ബസ്സുകൾ, വലിയ ട്രക്കുകൾ എന്നിവ കൂടാതെ ബോട്ടുകൾ, കപ്പലുകൾ തുടങ്ങിയക്കും പൊതു വാണിജ്യ ആവശ്യങ്ങൾക്കും ഉള്ള ഡീസൽ എൻജിനുകളും നിർമ്മിക്കുന്നു. 

1911 ൽ സോഡേഡ്രെൽജെയെ ആസ്ഥാനമായ വാബിസും മാൽമൊ ആസ്ഥാനമായ മസ്കിൻഫാബ്രിക്സ്-ആക്ടീബോലജറ്റ് സ്കാനിയയും ലയിച്ചാണ് സ്കാനിയ എ.ബി രൂപംകൊണ്ടത്. ഇന്ന് സ്വീഡൻ, ഫ്രാൻസ്, നെതർലാൻഡ്സ്, ഇന്ത്യ, അർജന്റീന, ബ്രസീൽ, പോളണ്ട്, റഷ്യ എന്നിവിടങ്ങളിൽ സ്കാനിയക്ക് നിർമ്മാണ സൗകര്യങ്ങളുണ്ട്.[3] കൂടാതെ, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പത്ത് രാജ്യങ്ങളിൽ അസംബ്ലി പ്ലാന്റുകൾ ഉണ്ട്. ലോകമെമ്പാടും സ്കാനിയയുടെ വിൽപന, സർവീസ്, ഫിനാൻസ് സൗകര്യം ലഭ്യമാണ്. 2012 ൽ കമ്പനി ഏകദേശം 42,100 പേരെ ലോകമെമ്പാടും നിയോഗിച്ചു. 1996 മുതൽ 2014 വരെ നാസ്ഡാക് ഒഎംഎക്‌സ് സ്റ്റോക്ക്ഹോം ഓഹരി വിപണിയിൽ സ്കാനിയയുടെ ഓഹരികൾ ലിസ്റ്റുചെയ്തിരുന്നു.[4][5]

സ്വീഡനിലെ സ്കാനിയ പ്രവിശ്യയുടെ ഔദ്യോഗിക മുദ്രയിൽ നിന്നുള്ള ഗ്രിഫിൻ എന്ന ഒരു സാങ്കല്പിക ജീവിയുടെ ചിത്രമാണ് സ്കാനിയ ലോഗോ ആയി ഉപയോഗിക്കുന്നത്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Reuters (9 November 2015). "Scania: Henrik Henriksson to Become Scania's New President and CEO". Erik Ljungberg. Archived from the original on 2016-01-26. Retrieved 21 January 2016. {{cite web}}: |last1= has generic name (help)
  2. 2.0 2.1 2.2 2.3 2.4 2.5 "Annual and Sustainability Report 2016". Scania AB. 6 December 2017. Archived from the original on 2017-12-07. Retrieved 2018-02-09.
  3. "Key figures Scania (2012)". Scania. Archived from the original on 30 സെപ്റ്റംബർ 2013. Retrieved 28 സെപ്റ്റംബർ 2013.
  4. "Scania now a publicly listed company". Scania. 1 ഏപ്രിൽ 1996. Archived from the original on 14 ജൂലൈ 2014. Retrieved 9 ജൂലൈ 2014. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  5. "Scania's application for delisting approved". Scania. 21 മേയ് 2014. Archived from the original on 3 ജൂലൈ 2014. Retrieved 9 ജൂലൈ 2014.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്കാനിയ_എ.ബി.&oldid=3922371" എന്ന താളിൽനിന്ന് ശേഖരിച്ചത്